Updated on: 27 February, 2021 9:06 PM IST
നെല്ലിക്ക

ഒരാൾക്ക്‌ ഒരു ദിവസം 60 മില്ലിഗ്രാം വിറ്റാമിൻ C ആവശ്യമാണ്. പ്രധാന പ്രക്രിയ oxidation തടയലാണ്. ഓക്സിഡേഷൻ കൊണ്ടുള്ള ബിയോളോജിക്കൽ വേസ്റ്റ് ആരോഗ്യത്തിനു നല്ലതല്ല. പക്ഷേ ശരീരത്തിലെ റിപ്പയറിങ്ങും മൈന്റെനൻസിനും 60 മില്ലിഗ്രാ മതിയാവില്ല.

ഇംഗ്ലണ്ടിൽ കുട്ടികൾക്ക് ജനിച്ച കാലം മുതൽ കൊടുക്കുന്ന പോഷക പ്രസിദ്ധമായ പാനീയം ആയ Ribeena വിറ്റാമിൻ C ക്കൂ പേരുകേട്ട ബ്ലാക് കറന്റ്‌ ജ്യൂസിൽ നിന്നും ഉണ്ടാക്കിയതാണ്. അവർ വിറ്റാമിൻ C ക്കൂ വേണ്ടി കൊട്ടി ഖോഷിക്കൂന്ന ബ്ലാക്ക് കറന്റ്‌ ഇൽ .ഉള്ളതിനെക്കാൾ എത്രയോമടങ്ങു വിറ്റാമിൻ C നെല്ലിക്കയിൽ ഉണ്ട് !

1) 100 ഗ്രാം നെല്ലിക്കയിൽ 1500 മില്ലിഗ്രാം
വിറ്റാമിൻ C ഉണ്ട്. വെറും രണ്ടു നെല്ലിക്ക കൊണ്ടു ശരീരത്തിന് ആവശ്യമായ പലേ repair ഫങ്ക്ഷനും നടക്കും. ഹീമോഗ്ലോബിൻ, immunity, mental tranquility, anti-diabetes, anti-constipation എന്നിങ്ങനെ പലതും.

2) artheritis മാറ്റാൻ നെല്ലിക്കയിലുള്ള വിറ്റാമിൻ C ക്കൂ കഴിവുണ്ട്.വിറ്റാമിൻ C തെറാപ്പി എന്നത് ഒരു ചികിത്സാ രീതി തന്നെ ഉണ്ട്. എറണാകുളത്തു വിറ്റാമിൻ c കുത്തിവച്ചു പല അസുഖങ്ങളും മാറ്റുന്ന ഒരു ഡോക്ടറും ഉണ്ട്. പ്രത്യേകിച്ചും artheritis.വന്ന മരണശയ്യയിലായിരുന്നപ്പോൾ .1960 ഇൽ നികിത ക്രൂഷ്‌ചേവിന്റെ കാലത്ത് ഒരു അമേരിക്കൻ ഡോക്ടർ artheritis വന്നു മരണ ശയ്യയിലായപ്പോൾ വിറ്റാമിൻ C പ്രയാഗിച്ചു സുഖം ആക്കിയ ചരിത്രം ഉണ്ട്.
അപ്പോൾ നെല്ലിക്കയിൽ ഉള്ള വിറ്റാമിൻ C യുടെ പ്രയോജനം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

നെല്ലിക്ക കൊണ്ടു കാൻസറിന്റെ കാഠിന്യം കുറക്കാൻ സഹായിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. വിറ്റാമിൻ C യുടെ മറ്റൊരു വകഭേദമായ സോഡിയം ascorbate കുത്തി വയ്ക്കുന്ന ക്ലിനിക്കുകളും ഉണ്ട് കേരളത്തഹിൽ.

3) ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക യുടെ ജുസ്സ് കഴിച്ചാൽ ഒരുമാതിരി നല്ല ആരോഗ്യത്തോടെ ജീവിക്കാം. പ്രതിരോധ ശക്തിക്കായിട്ടുള്ള ഞാൻ കഴിക്കുന്ന ഒരു പാനീയത്തിൽ ഉള്ളത് :- രണ്ടു നെല്ലിക്ക, ഒരു കഷ്ണം ബീറ്റ്റൂട്ട്, വേവിച്ചത് 2-4 വെളുതുള്ളി bulb, ഇഞ്ചി, പച്ചമുളക്, മല്ലി ഇല, പുതിന ഇല കറിവേപ്പില, ചെറുനാരങ്ങാ നീര്, തേൻ, ഉപ്പു, ആപ്പിൾ വിനീഗർ. 85 വയസ്സിലും നല്ല ആരോഗ്യം.

ഞാൻ 1956 മുതൽ 2016 വരെ ദിവsaവും ലബോറട്ടറിയിൽ പഴങ്ങളളിൽ ഉള്ള വിറ്റാമിൻ -C analize ചെയ്യാറുണ്ടായിരുന്നു.
വിറ്റാമിൻ C അഥവാ ascorbic എത്ര ചുടാക്കിയാലും കു‌ടി വന്നാൽ 25 ദത്തമാനമേ നഷ്ടപെടുകയുള്ളു. പക്ഷേ ഒരു വർഷം കഴിയുമ്പോൾ 75 ശതമാനവും നശിച്ചു പോകുന്നു.

4) നെല്ലിക്കയുടെ മറ്റൊരു പ്രധാന ഗുണം അതിൽ ഇരുമ്പിന്റെ അംശം ഒരു ദിവസം ഒരാൾക്ക് ആവശ്യമായതിന്റെ 15 ശതമാനംപോലും ഇല്ലെങ്കിലും മറ്റു ഭക്ഷണത്തിൽ നിന്നും അതിന്റെ എത്രയോ ഇരട്ടി രക്താണുക്കൾ ഉണ്ടായി anaemia മാറി നല്ല ആരോഗ്യം ഉണ്ടാകുന്നു എന്നതിന്റെ രഹസ്യം താഴെ പറയുന്നു. ച്യവനപ്രാശത്തിന്റെ രഹസ്യവും അതാണ്‌.

5) Tannin. നെല്ലിക്കയിലെ ഒരു പ്രധാന ഘടകം Tannin ആണു. ത്രിഫലയുടെ പ്രധാന പ്രയോജനവും tannin ആണു. നെല്ലിക്കയിൽ 7.5 ശതമാനം, കടുക്കയിൽ 13 ശതമാനവും
താന്നിക്കയിൽ 20 ശത മാനവും ആണു tannin. ടാനിന്റെ ഗുണങ്ങൾ പലതാണ്

5-1 ഇത് ഒരു anti-nutrient ആണു. അതായത് ശരീര ഭാരം കുറക്കാൻ anti-ന്യൂട്രിയന്റ് നല്ലതആണു. ആഫ്രിക്കയിൽ മേക്കാൻ വിടുന്ന കന്നുകാലികൾ ക്ഷീണിച്ചു ക്ഷീണിച്ചു
പാലിനും ഇറച്ചിക്കും ഉപകാരമില്ലാതെ വന്നപ്പോളത്തെ കണ്ടു പിടിത്തം ആണു ആഹാത്തിലുള്ള anti-nutrient.

5-2.ഹീമോഗ്ലോബിൻ കൂട്ടാൻ doctor തരുന്ന പ്രധാന മരുന്നാണ് ferrous furmarate. നെല്ലിക്കയിലെ tannin ഉം നമ്മുടടെ മറ്റു ആഹാരത്തിലെ, ശർക്കരയിൽ ഉള്ള പ്രത്യേകിച്ചും ചീനച്ചട്ടിയിൽ സാധാരണ ആയും ഉള്ള ഇരുമ്പും ചേർന്ന് ഉണ്ടാകുന്ന ഫെറസ് tannate എറ്റവും കൂടിയ ഇരുമ്പിന്റെ ആഗിരണ ശക്തി ഉള്ളതാണ്.
അങ്ങിനെ വേഗം രക്തം വര്ധിക്കുന്നു. ശർക്കരയും നെല്ലിക്കയും ചേർത്ത് ഇരുമ്പു ചീനച്ചട്ടിയിൽ ലേഹ്യം പോലെ
എന്തുണ്ടാക്കിയാലും നല്ലതാണ്.

6) നെല്ലിക്ക anti-diabetic ആണു.

അർത്തെറിറ്റിസിന് വിറ്റാമിൻ C നല്ലതാണെന്നതിനു തെളിവായി ധാരാളം ഉദാഹരണങ്ങളോട് കൂടിയ, വായിക്കിചിരിൽക്കേണ്ട ഒരു പുസ്തക തന്നെ ഉണ്ട്. അതിലൊന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഡേവിസ് ക്യാമ്പസിലെ ഒരു doctor/professor മരണ ശയ്യയിൽ നിന്ന് എങ്ങിനെ രക്ഷപെട്ടു എന്നതാണ്. അതേ പോലെ ന്യൂ ജേഴ്‌സിയിൽ ഒരു 13 വയസായ artheritis കൊണ്ട്‌ കുറേ നാൾ ചലന ശക്തി നഷ്ടപെട്ട ഒരു പെൺകുട്ടയെ അവളുടെ കുടുംബ സ്നേഹിതനായിരുന്ന അതേ ഡോക്ടർ ആശുപത്രിയുടെ സമ്മതം കൊടുക്കാതെ ഇരുന്നപ്പോൾ സ്വന്തം ഗ്യാരണ്ടിയിൽ വിറ്റാമിൻ C ഐസ് creamil ചേർത്ത് കൊടുത്തു ആ മരിക്കാനിരുന്ന കുട്ടി ഓടി നടന്ന കഥ ആ പുസ്തകത്തിൽ ഉണ്ട്.
Sodium ascorbate എന്ന vitamin സി meat products preserve ചെയ്യാൻantioxidant ആയും ഉപയോഗിക്കുന്നുണ്ട്
വിറ്റാമിൻ സി. മറ്റൊരു പ്രധാന കാര്യം. Blood sugar test ചെയ്യുന്നെങ്കിൽ അന്നോ തലേ ദിവസമോ നെല്ലിക്ക കഴിക്കരുത്. നെല്ലിക്കയിൽ ഉള്ളതിനേക്കാൾ വളരെ കുറവ് വിറ്റാമിൻ സി യേ ഉള്ളെങ്കിലും ഓറഞ്ച്, ചെറുനാരങ്ങയും കഴിക്കരുത്. കാരണം ഗ്ളൂക്കോസിനും വിറ്റാമിൻ ക്കും ഒരേ oxidation-reduction test ആണ്. ഇല്ലാത്ത blood-sugar ഉണ്ടെന്നു കാണിക്കും. ഞാൻ സ്ഥിരമായി അനേക കൊല്ലങ്ങളിൽ ബോധ്യപ്പെട്ടതാണ്.

7) മറ്റൊരു പ്രധാന കാര്യം. Blood sugar test ചെയ്യുന്നെങ്കിൽ അന്നോ തലേ ദിവസമോ നെല്ലിക്ക കഴിക്കരുത്. നെല്ലിക്കയിൽ ഉള്ളതിനേക്കാൾ വളരെ കുറവ് വിറ്റാമിൻ സി യേ ഉള്ളെങ്കിലും ഓറഞ്ച്, ചെറുനാരങ്ങയും കഴിക്കരുത്. കാരണം ഗ്ളൂക്കോസിനും വിറ്റാമിൻ ക്കും ഒരേ oxidation-reduction test ആണ്. ഇല്ലാത്ത blood-sugar ഉണ്ടെന്നു കാണിക്കും. ഞാൻ സ്ഥിരമായി അനേക കൊല്ലങ്ങളിൽ ബോധ്യപ്പെട്ടതാണ്.

8) ഇയ്യിടെ നെല്ലിക്കയിൽ oxalic ആസിഡ് കൊണ്ടുള്ള ആകടങ്ങളെ പറ്റി whatsapp ഗ്രുപ്പുകളിൽ ആശ ങ്ക കാണിച്ചിരുന്നു. രണ്ടു നെല്ലിക്കയിൽ കൂടുതൽ ജ്യൂസ്‌ ആക്കി കുടിക്കുമ്പോൾ വയറ്റിളക്കം ഉണ്ടാകുമെന്നതിനാൽ ഈ പ്രശനം മനുഷ്യർക്ക്‌ ഉണ്ടാകാൻ സാധ്യത ഇല്ലാ.

ചേമ്പിൽ മാത്രം oxalate ചെറിയ തോതിൽ ഉണ്ട്. പുളി ചേർത്ത് കറി ഉണ്ടാക്കുമ്പോൾ ഓക്സിലിക് acid ആകും. ക്വാണ്ടിറ്റി കുറവായത്തിനാൽ പ്രശ്ശനമില്ല. പക്ഷേ bilimbi എന്ന ചെമ്മീൻ പുളി അല്ലെങ്കിൽ ഇരുമ്പാൻ പുളിയുടെ ജ്യൂസ്‌ പത്തു ദിവസം കഴിച്ചാൽ കിഡ്നി രണ്ടും തകരാറിൽ ആകും. മരണം അടുക്കും.

B. നെല്ലിക്കയും ആയുർവേദവും..

നെല്ലിക്ക ഭക്ഷണവസ്തുവായും ഔഷധമായും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ്. സവിശേഷമായ പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് നെല്ലിക്ക. 'ഗൂസബെറി' എന്നു ഇംഗ്ലീഷിലും 'ധാത്രി' എന്നു സംസ്‌കൃത ത്തിലും നെല്ലിക്ക അറിയപ്പെടുന്നു.
നെല്ലിക്കയെ 'ദ്വാദശിക്കായ' എന്നു പറയാറുണ്ട്. അതിനു കാരണം ക്ഷീണം അകറ്റാനുള്ള നെല്ലിക്കയുടെ കഴിവാണ്.
നെല്ലിക്ക ഉൾപ്പെട്ട ഒരു ചെറിയ ഗണമാണ് 'ത്രിഫല'. നേത്രരോഗങ്ങൾക്കു ഏറ്റവും പ്രധാനം നെല്ലിക്ക അടങ്ങിയ ത്രിഫലയാണ്‌. "അക്ഷ്യാമയേഷു ത്രിഫലാ" എന്നാണ് അഷ്ടാംഗഹൃദയം പറയുന്നത്. ത്രിഫലയ്ക്കു 'വരാ' എന്നൊരു പര്യായമുണ്ട് , ഇതിന്റെ അർത്ഥം 'ഏറ്റവും നല്ലത്' എന്നാണ്. ആയുരാരോഗ്യ സൗഖ്യത്തിനു ആയുർവേദം വിധിക്കുന്ന 'ച്യവനപ്രാശത്തിൽ' പ്രധാന ചേരുവ നെല്ലിക്കയാണ്. നെല്ലിക്ക കാഴ്ചയിൽ ചെറുതാണെങ്കിലും അതിന്റെ ഗുണങ്ങൾ വളരെ വലുതാണ്. നെല്ലിക്ക തണുപ്പ് ഉണ്ടാക്കുന്നതാണ്. അമ്ലരസ പ്രധാനമാണ്. പിത്ത കഫങ്ങളെ ശമിപ്പിക്കും. പ്രകൃത്യാ 'വിറ്റാമിൻ സി' ലഭിക്കുന്ന ഒന്നാണ് നെല്ലിക്ക. കൂടാതെ രസായന ഗുണം ഉള്ളതുമാണ്. 

പച്ചനെല്ലിക്കാ നീരും തേനും ചേർത്തു ദിവസവും കഴിക്കുന്നതു പണ്ടുകാലത്ത് ശരീര പുഷ്ടിക്കു വേണ്ടി ചെയ്യുന്ന ഒന്നായിരുന്നു. പച്ചനെല്ലിക്കയുടെ നീര് പ്രമേഹത്തെ കുറയ്ക്കുവാൻ സഹായിക്കുന്നു. നെല്ലിക്കാ നീരും തിപ്പാലിപൊടിയും തമകശ്വാസത്തിനു ഫലപ്രദമായ ഔഷധമാണ്. അമ്ലപിത്തം, പുളിച്ചു തികട്ടൽ, എന്നിവയ്ക്ക് നെല്ലിക്ക ഉത്തമ പരിഹാരമാണ്. പച്ചനെല്ലിക്കാനീരിൽ കരിംജീരകം പൊടിച്ചു ചേർത്തു കഴിച്ചാൽ വായപുണ്ണ് ശമിക്കും. കുരു കളഞ്ഞ നെല്ലിക്കായും എള്ളും ചേർത്തു കഴിക്കുന്നതു രോഗപ്രതിരോധ ശേഷി കൂട്ടുന്നത്തിനു സഹായകമാണെന്നു പ്രാചീന ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നു..

English Summary: amla - unknown benefits and uses that can fight against any disease
Published on: 27 February 2021, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now