Updated on: 2 January, 2021 6:45 PM IST

കുതിരകൾ കുടിക്കുന്നെങ്കിൽ ആ ജലം കുടിക്കുക. കുതിര ഒരിക്കലും ദുഷിച്ച ജലം കുടിക്കില്ല. 

പൂച്ച ഉറങ്ങുന്നിടത്ത് നിങ്ങളുടെ കിടക്ക വിരിക്കുക. ശാന്തമല്ലാത്ത സ്ഥലത്ത് പൂച്ച ഉറങ്ങുകയില്ല. 

പുഴു ബാധിച്ച പഴങ്ങൾ കഴിക്കുക. പുഴുക്കൾ വിഷം ചെന്ന പഴങ്ങൾ കടിക്കില്ല. 

ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്തുക. ഭൂമിയിൽ നിങ്ങൾ നടക്കുമ്പോഴും മത്സ്യം ജലത്തിലെന്നപോലെ തോന്നും. 

പലപ്പോഴും ആകാശത്തേക്ക് നോക്കുക. നിങ്ങളുടെ ചിന്തകളിൽ വെളിച്ചവും വ്യക്തതയും ജനിക്കുന്നു. 

പ്രാണികൾ ഇരിക്കുന്ന കൂൺ ധൈര്യത്തോടെ കഴിക്കുക. വിഷമുള്ള കൂണിൽ പ്രാണികൾ ഇരിക്കില്ല. 

കൂടുതൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങൾക്ക് ശക്തമായ കാലുകളും ധൈര്യമുള്ള ഹൃദയവും ഉണ്ടാകും.

മുയലുകൾ കുഴിച്ച കുഴിയിൽ മരം നടാം. മരം തഴച്ചുവളരും *

ചൂട് ഒഴിവാക്കാൻ പക്ഷികൾ വിശ്രമിക്കുന്നിടത്ത് ഒരു കിണർ കുഴിക്കുക നിശ്ചയായും ജലം ലഭിക്കും.

പക്ഷികൾ ഉറങ്ങുമ്പോൾ ഉറങ്ങുക, ഉണരുമ്പോൾ ഉണരുക. നിങ്ങൾ തൊടുന്നതെല്ലാം വിജയിക്കും.

വളരെ ശാന്തനായിരിക്കുക, കുറച്ച് സംസാരിക്കുക. നിശബ്ദത നിങ്ങളുടെ ഹൃദയത്തിൽ തുടിക്കും. നിങ്ങളുടെ ആത്മാവ് എപ്പോഴും സമാധാന നിർഭരമായിരിക്കും.

(സിദ്ധർ ജ്ഞാനം)

English Summary: animals and agriculture - some traditional knowledge for farmers and new generation - If horses drink, drink the water. The horse never drinks bad water.
Published on: 02 January 2021, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now