Updated on: 28 August, 2021 8:48 PM IST
Antibiotics in the kitchen!

എല്ലാ സീസണുകളിലും പലതരം ഇൻഫെക്ഷൻ നമുക്ക് വരാറുണ്ട്. അതിൽ സാരമായതും, ഗൗരവുമേറിയതുമെല്ലാമുണ്ട്. ജലദോഷം, പനി, ലൂസ് മോഷൻ, ഛർദ്ദി, എന്നിവയെല്ലാം അതിൽപ്പെടുന്നു.  പുറമെ നിന്ന് മരുന്ന് കഴിച്ച്  രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നത് എളുപ്പമാണെങ്കിലും ഇക്കാര്യത്തിൽ പേടിക്കേണ്ട ഒരു ദൂഷ്യവശം കൂടിയുണ്ട്. പ്രത്യേകിച്ചും ഓരോ തവണയും രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ അമിതമായി വീര്യമേറിയ മരുന്നുകൾ കഴിക്കുന്നതുവഴി ശരീരത്തിന് ദീർഘകാലത്തിൽ ദോഷകരമായ പല വിപരീത ഫലങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇത് ശരീരത്തിൻ്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയെ പതിയെപ്പതിയെ നശിപ്പിച്ചു കളയുന്നതിന് കാരണമാവുകയും ചെയ്യും. എന്നാൽ രോഗം ഗുരുതരമാകുന്ന സാഹചര്യം വരുന്നതിനു മുൻപ് നമുക്ക് അടുക്കളയിൽ നിന്ന് ലഭ്യമാകുന്ന ചില ആൻറിബയോട്ടികുകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഏതെല്ലാമാണ് അവ എന്ന നോക്കാം. "നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങൾക്കുള്ള ഔഷധവും കഴിക്കുന്ന ഔഷധം നിങ്ങൾക്കുള്ള ഭക്ഷണവും ആയിരിക്കട്ടെ!"

തേൻ

പ്രകൃതിദത്ത ആൻറിബയോട്ടിക്കുകളുടെ പട്ടികയിൽ ഒന്നാമതാണ് തേൻ. കാരണം ഇതിൽ എണ്ണമറ്റ രോഗശാന്തി ഗുണങ്ങൾ ഉണ്ട്. തേനിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളെ ശരീരത്തിന് നൽകാൻ സഹായിക്കും. മുറിവുകൾ, പൊള്ളൽ എന്നിവക്ക് ഗുണം ചെയ്യും.  ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.  ശരീരത്തിൽ കടന്നുകൂടുന്ന ഫംഗസ് അണുബാധയെ ചെറുത്തു നിർത്താൻ വെളുത്തുള്ളിക്ക് സാധിക്കും.  ദഹനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വയറിളക്കത്തിന് കാരണമാകുന്ന കുടൽ അണുബാധകളെ ചികിത്സിക്കുന്നതിനും വെളുത്തുള്ളി ഏറ്റവും ഫലപ്രദമാണ്. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിക്കുന്ന ആളുകൾ വെളുത്തുള്ളി കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

ഗ്രാമ്പൂ

എണ്ണമറ്റ ഗുണങ്ങളാൽ സമ്പന്നമായ ഗ്രാമ്പൂ നമ്മുടെയെല്ലാം ശരീരത്തിൽ ഒരു ആൻറിബയോട്ടിക്കായി മാത്രമല്ല, വേദനകളും മറ്റ് അസ്വസ്ഥതകളും ലഘൂകരിക്കുന്ന ഒരു മരുന്നായി പ്രവർത്തിക്കുകയും ചെയ്യും. ദന്ത പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള അണുബാധകളെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഗ്രാമ്പൂവിൻ്റെ പതിവായുള്ള ഉപയോഗം. ഭക്ഷ്യവിഷബാധ, ഓറൽ അണുബാധ എന്നിവ ചികിത്സിക്കുന്നതിന് ഇത് ഏറ്റവും മികച്ച രീതിയിൽ ഫലം ചെയ്യുമെന്ന് പറയപ്പെടുന്നു.  ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

കുരുമുളക്

കുരുമുളകിൽ നിറഞ്ഞിരിക്കുന്ന കാപ്സെയ്‌സിൻ ഘടകങ്ങൾ ഏറ്റവും സമൃദ്ധമായ ഒരു പ്രകൃതിദത്ത ആൻറിബയോട്ടിക്കായി കണക്കാക്കപ്പെടുന്നവയാണ്. ഭക്ഷ്യവിഷബാധകളെയും ദഹനനാള സംബന്ധമായ മറ്റു പ്രശ്നങ്ങളെയും പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ് ഇവ. ഇതുകൂടാതെ, ഈ ഘടകം നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീര താപനില ഉയർത്തുകയും അതുവഴി വൈറസുകൾ, ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.

English Summary: Antibiotics in the kitchen!
Published on: 28 August 2021, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now