1. Health & Herbs

വാഴപ്പിണ്ടി- പ്രകൃതിദത്ത ഔഷധം vazhapindi- Banana stem - a natural medicine

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതേ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

K B Bainda
പുത്തൻ ഭക്ഷണക്രമത്തിലും ജീവിത രീതികളിലും പിടിപെടുന്ന പലതരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമാണ് വാഴപ്പിണ്ടി.
പുത്തൻ ഭക്ഷണക്രമത്തിലും ജീവിത രീതികളിലും പിടിപെടുന്ന പലതരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമാണ് വാഴപ്പിണ്ടി.

 

 

വിഷമടിച്ച പച്ചക്കറികളുടെ പുറകെ പായുന്ന ഇന്നത്തെ തലമുറയ്ക്ക് താരതമ്യേന അപരിചിതമാണ് വാഴപ്പിണ്ടി കൊണ്ട് വിഭവങ്ങൾ ഉണ്ടാക്കാം എന്നുള്ള അറിവ്. അല്ലെങ്കിൽ തന്നെ രണ്ടു വാഴ വച്ചാൽ അത് കുലച്ചു പഴക്കുല വെട്ടിയെടുക്കും എന്നല്ലാതെ മറ്റെന്തു ചെയ്യാൻ എന്ന് കരുതുന്നവരാണ് പുതിയ ആളുകൾ. പഴമക്കാർ ഒരിക്കലും ഉപേക്ഷിക്കാത്ത ഒന്നുമാണ് വാഴപ്പിണ്ടി. ഇന്നത്തെ പുത്തൻ ഭക്ഷണക്രമത്തിലും ജീവിത രീതികളിലും പിടിപെടുന്ന പലതരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമാണ് വാഴപ്പിണ്ടി. കൃത്യമായ ഇടവേളകളിൽ വാഴപ്പിണ്ടി ഉപയോഗിച്ചുള്ള വിഭവങ്ങൾ ശീലമാക്കുന്നത് ആരോഗ്യവും ഉന്മേഷവും നേടുന്നതിനും രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുകയും ചെയ്യും.

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതേ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. All parts of the banana are nutritious and full of health benefits. Bananas are a storehouse of potassium and vitamins. Banana stem have the same properties as bananas. Let's take a look at some of the health benefits of eating banana stem

 

വാഴപ്പിണ്ടി- വാഴപ്പിണ്ടി അരിഞ്ഞത് -വാഴപ്പിണ്ടി തോരൻ
വാഴപ്പിണ്ടി- വാഴപ്പിണ്ടി അരിഞ്ഞത് -വാഴപ്പിണ്ടി തോരൻ

 

 


വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ.

വാഴപ്പിണ്ടി ശരീരത്തിലെ വഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ വാഴപ്പിണ്ടിയിൽ നാരുകൾ ധാരാളം അടങ്ങിയിള്ളതിനാൽ ദഹനത്തിന് ഏറെ സഹായകമാണിത്. ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറെ മികച്ചതാണ് വാഴപ്പിണ്ടി. ഇതിൽ വളരെ കുറച്ച് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വാഴപ്പിണ്ടി ജ്യൂസായോ അല്ലാതെയോ കഴിക്കാം.

. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ വാഴപ്പിണ്ടി വളരെനല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഇതിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്.വാഴപ്പിണ്ടികളിൽ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തിൽ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.ഏറെ നാരുകൾ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമമാണ്. രക്തസമ്മർദ്ദത്തിന് നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി.കിഡ്നിയില് അടിഞ്ഞു കൂടുന്ന കാൽസ്യം നീക്കാൻ വാഴപ്പിണ്ടി അത്യുത്തമമാണ്.ശരീരത്തിൽ രക്തം കട്ട പിടിയ്ക്കുന്നതു തടയാൻ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിനും സഹായിക്കും

ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രോഗികളൾക്കും പ്രായമായവരിലും ദഹനപ്രക്രിയ സുഗമമാക്കാനും ആതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായി ഉപയോഗിക്കാവുന്നതാണ്. രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും. ഇതുവഴി വയറ്റിലെ അള്സർ ബാധ ഒഴിവാകും . ജീവകം ബി6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയര്ന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നു.
ഒന്നോർക്കുക, ചിലപ്പോൾ എല്ലാതരം വാഴയുടെയും പിണ്ടി കറിക്കു രുചികരമല്ല എന്ന് പഴമക്കാർ പറയുന്നു. പാളയന്തോടൻ, നേന്ത്രൻ എന്നിവയുടെ പിണ്ടിയാണ് ഉത്തമം അത്രേ.

 

വാഴപ്പിണ്ടി അരിഞ്ഞത്
വാഴപ്പിണ്ടി അരിഞ്ഞത്

 

 

ഇനി വാഴപ്പിണ്ടി കൊണ്ടുനടക്കാവുന്ന ഒന്ന് രണ്ടു വിഭവങ്ങൾ

വാഴപ്പിണ്ടി തോരൻ.

വാഴപ്പിണ്ടി വട്ടത്തിൽ നുറുക്കി അതെല്ലാം കുറേശ്ശേ അടുക്കയി വച്ച് വീണ്ടും ചെറുതായി നുറുക്കുക. നുറുക്കുമ്പോൾ നാരുകൾ കയ്യിൽ ചുറ്റാൻ സാധ്യതയുണ്ട്. അത് ചുറ്റിയെടുത്തു കളയാം. അല്ലെങ്കിലും കുഴപ്പമില്ല. കുറച്ചു ഉള്ളി ചെറുതായി നുറുക്കി എടുക്കുക. തേങ്ങയും ചിരവി എടുക്കാം. ഇനി ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണയൊഴിച്ചു അതിലേക്കു ഉള്ളി ഇട്ടു വഴറ്റുക. ബ്രൗൺ കളർ ആകുമ്പോൾ ഒരല്പം മുളകുപൊടിയുമിട്ട് മുളകുപൊടി കരിഞ്ഞുപോകാതെ പെട്ടന്ന് തന്നെ അരിഞ്ഞു വച്ചിരിക്കുന്ന വാഴപ്പിണ്ടി ചീനച്ചട്ടിയിൽ ഇട്ടു ഇളക്കുക. അതിലേക്കു അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് ഇളക്കിയോജിപ്പിക്കുക. നല്ലൊരു അടപ്പു വച്ച് മൂടി തീ കുറച്ചു വയ്ക്കുക. കുറച്ചു കഴിയുമ്പോൾ വീണ്ടും ഒന്നുകൂടി ഇളക്കി ചിരവിയ തേങ്ങയും ചേർത്തിളക്കി തീ അണച്ച് മൂടി വയ്ക്കാം. രുചിയേറിയ ഗുണമേറിയ നല്ലൊരു വിഭവമാണ്, ചോറിനു കൂട്ടാ൦.

വാഴപ്പിണ്ടി കൊഴുവ കറി

വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞത് . കൊഴുവ വെട്ടി വൃത്തിയാക്കിയത്. തേങ്ങാ, ചുവന്നുള്ളി. ഇഞ്ചി, മുളകുപൊടി മല്ലിപൊടി ഉപ്പു൦ കുടംപുളിയും പാകത്തിന്.
തേങ്ങയും മുളകുപൊടിയും ഉള്ളിയും ഉപ്പും ചേർത്തു അരയ്‌ക്കുക. മഞ്ഞൾ പുരട്ടി വച്ചിരിക്കുന്ന കൊഴുവയിലേക്കു അരപ്പു ചേർക്കുക. അരിഞ്ഞ ഇഞ്ചിയും വാഴപിണ്ടിയും കൂടി ഇതിലേക്ക് ചേർക്കുക. പുളിയും ചേർത്ത് തിളപ്പിക്കുക. വേപ്പിലയും ചേർത്ത് കുറച്ചു പച്ചവെളിച്ചെണ്ണയും ഒഴിച്ച് പാകത്തിന് ഉപ്പു നോക്കി വാങ്ങി വയ്ക്കാം . കഴിച്ചു നോക്കൂ ഒന്നാംതരം കറിയാണ്, രുചികരവും ഗുണമേറിയതും ആണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രമേഹം കുറക്കാൻ വാഴപ്പിണ്ടി

English Summary: Banana stem-vazhapindi - a natural medicine

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds