മിറാക്കിൾ ഫ്രൂട്ട് എന്ന വിളിപ്പേരുള്ള ആപ്പിൾ ആരോഗ്യം പ്രദാനം ചെയ്യുന്ന കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണാൻ പോകേണ്ട എന്ന ചൊല്ലു വരെ നമ്മുടെ നാട്ടിലുണ്ട്. ഇതിൽനിന്ന് ആരോഗ്യ ജീവിതത്തിലെ ആപ്പിളിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. ആൻറി ഓക്സിഡന്റുകളാൽ ഏറെ സമ്പന്നമാണ് ആപ്പിൾ. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥം ആയതിനാൽ ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാകുകയും ഭാരം കുറയുകയും ചെയ്യുന്നു. അയേൺ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് വഴി ഹിമോഗ്ലോബിന്റെ അളവ് കൂടുന്നു. വിറ്റാമിൻ സി അടങ്ങിയ ആപ്പിൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുവാനും മികച്ചതാണ്. ഒരു ദിവസം ഒരു ആപ്പിൾ കഴിച്ചാൽ വിറ്റാമിൻ സിയുടെ 14 ശതമാനത്തോളം ഇതിൽ നിന്ന് ലഭ്യമാകും. മാത്രമല്ല ആപ്പിളിനെ ഉപയോഗം ബുദ്ധിശക്തിക്കും നല്ലതാണ്.
വിറ്റാമിൻ എ ഉള്ളതിനാൽ കണ്ണിൻറെ ആരോഗ്യത്തിനും നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ആപ്പിൾ നല്ലതാണ്. ഇതിലെ പോളിഫിനോളുകൾ, ഫൈറ്റോ ന്യൂട്രിയെന്റുകൾ തുടങ്ങിയവ പ്രമേഹനിയന്ത്രണത്തിന് ഫലവത്താണ്. ആപ്പിളിനെ തൊലിയിൽ അടങ്ങിയിരിക്കുന്ന ട്രിറ്റർപേനോയിഡ്സ് ക്യാൻസറിനെ തടയാൻ വരെ ശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നു. ദന്ത സംരക്ഷണത്തിലും ആപ്പിൾ കേമൻ തന്നെ. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ പല്ലുകൾക്ക് വെണ്മ പകർന്നുനൽകുന്നു. ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ 24% ചീത്ത കൊളസ്ട്രോൾ ഒരുമാസത്തിനുള്ളിൽ കുറഞ്ഞു കിട്ടുന്നു. ചുവന്ന ആപ്പിളിനെക്കാളും ഗുണം ചെയ്യുന്നതാണ് ഗ്രീൻ ആപ്പിൾ. ഗ്ലൂക്കോസിനെ അളവിനെ കൃത്യമായി നിലനിർത്താൻ ഗ്രീൻ ആപ്പിളിന് സാധിക്കും. ജ്യൂസായും ചായയും ആപ്പിളിനെ ഉപയോഗപ്പെടുത്താം. അധികം മലയാളികളും ഉപയോഗിക്കാത്ത ഒരു ചായയാണ് ഗുണങ്ങളേറെയുള്ള ആപ്പിൾ ചായ. ധാരാളം പോഷകാംശമുള്ള ചായ ആരോഗ്യ ജീവിതം പ്രദാനം ചെയ്യുന്നതിൽ മുൻപന്തിയിലാണ്.
ആപ്പിൾ ചായ കുടിക്കുന്നത് വഴി ദഹന പ്രക്രിയ സുഗമമാക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമായതുകൊണ്ട് പനി, ജലദോഷം തുടങ്ങിയവയൊന്നും നമ്മളെ പിടികൂടിയില്ല. ഇതുണ്ടാക്കാൻ വളരെ എളുപ്പമാണ്. ഒരു ലിറ്റർ വെള്ളം നന്നായി തിളച്ചതിനുശേഷം 4 ആപ്പിൾ തൊലി കളയാതെ ചെറുകഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. കുരു മാറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി തിളക്കുമ്പോൾ അല്പം ചായിലയും രണ്ട് ഏലക്കയും ഇട്ട് 8 മിനിറ്റ് വീണ്ടും തിളപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഏലക്കായ ഇടണമെന്ന് നിർബന്ധമൊന്നുമില്ല. ഗ്രാമ്പുവും, കറുവപ്പട്ടയും ഏലക്കായക്കു പകരം ഉപയോഗിക്കാവുന്നതാണ്. ആപ്പിൾ ചായ അലർജിയുള്ളവരും, ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും ഉപയോഗിക്കാൻ പാടുള്ളതല്ല.
ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും എവിടെ കിട്ടും?
അത്തിയുടെ അറിയാപ്പുറങ്ങൾ
നിങ്ങൾക്കും ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരാം.