Updated on: 18 March, 2023 2:28 PM IST
Are you hungry all the time, these are the reasons..

നല്ല ഒരു സമ്പുർണ ഭക്ഷണം കഴിച്ചതിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ വീണ്ടും നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാൻ തുടങ്ങാറുണ്ടോ? ഇത് സാധാരണമാണോ എന്ന് ചോദിച്ചാൽ അല്ല, മിക്കവരും ഈ നിരന്തരമായ വിശപ്പിനെ അനുദിനം അവഗണിക്കുന്നു. അപ്പോൾ എന്താണ് ശരിക്കുമുള്ള വിശപ്പ്? ഇത് വെള്ളം, ഉപ്പ്, കലോറി എന്നിവയുടെ ഫിസിയോളജിക്കൽ ആവശ്യകതയല്ലാതെ മറ്റൊന്നുമല്ല. സമ്മർദ്ദവും ഉത്കണ്ഠയും പോലെയുള്ള മറ്റ് ചില ഘടകങ്ങളും പതിവ് വിശപ്പിനു കാരണമായേക്കാം, പോഷകാഹാര വിദഗ്ദ്ധർ പറയുന്നു.

എപ്പോഴും വിശപ്പുണ്ടാകാനുള്ള ചില കാരണങ്ങൾ താഴെ കൊടുക്കുന്നു: 

1. ഭക്ഷണത്തിൽ വളരെ കുറച്ച് പ്രോട്ടീനും വളരെ കുറച്ച് നാരുകളും കഴിക്കുന്നത് ഇടയ്ക്കിടെ വിശപ്പുണ്ടാക്കും. ഇത് പ്രോട്ടീനും ഫൈബറും നിങ്ങൾക്ക് ആവശ്യമുള്ള ഊർജം പ്രദാനം ചെയ്യുക മാത്രമല്ല, വിശപ്പിനെ അകറ്റിനിർത്തി കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു.

2. ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോൾ ദാഹത്തിനും വിശപ്പിനും ഇടയിൽ ശരീരം ആശയക്കുഴപ്പത്തിലാകും. അമിതമായ വിശപ്പിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് നിർജ്ജലീകരണം (Dehydration). ശരീരത്തിന് ഒരുതരം ദ്രാവകം ആവശ്യമാണെന്നതാണ് ഇതിന് കാരണം. സാധാരണഗതിയിൽ, ഇത് ഭക്ഷണത്തിൽ ശരീരത്തിന് ആവശ്യമായ വെള്ളം എന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു.

3. ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും, വിശപ്പിന്റെ അസാധാരണ വർദ്ധനവിന് ഒരു കാരണമാണ്. പഞ്ചസാര അടങ്ങിയ കാർബോഹൈഡ്രേറ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഈ രക്തത്തിലെ പഞ്ചസാരയുടെ ഈ വ്യതിയാനമാണ് വിശപ്പിന്റെ മറ്റൊരു പ്രധാന കാരണം.

4. പൊതുവെ വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നതും സ്വയം പട്ടിണി കിടക്കുന്നതുമെല്ലാം കൃത്യമായ ഇടവേളകളിൽ ഭക്ഷണത്തിനായി മനസും, തലച്ചോറിലെ ഹോർമോണുകളും കൊതിക്കുന്നു.

5. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ഡയറ്റ് സോഡ കുടിക്കുന്നതും ഇടനേരങ്ങളിൽ വിശപ്പുണ്ടാക്കുന്നു. 

6. നല്ല ഉറക്കം നഷ്ടപ്പെട്ടാൽ, അത് വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ എന്ന ഹോർമോണിന്റെ അളവ് ഉയർത്താനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം ഉറക്കം നിങ്ങളെ കൂടുതൽ ക്ഷീണിതനാക്കും. ഇതിനെത്തുടർന്ന്, ഊർജ്ജം വർദ്ധിപ്പിക്കാൻ ശരീരം തീവ്രശ്രമങ്ങൾ നടത്തുന്നു, ഇത് നിങ്ങളിൽ കൂടുതൽ ഭക്ഷണം കിട്ടാനായി കൊതിക്കുന്നു.

7. ഭക്ഷണം കഴിക്കുമ്പോൾ പൂർണമായ ശ്രദ്ധ നൽകാതിരിക്കുമ്പോൾ, ഉദാഹരണത്തിന് ടെലിവിഷൻ കാണുമ്പോഴോ, ഫോണിൽ സ്ക്രോൾ ചെയ്‌തു കഴിക്കുമ്പോഴോ ഇത് ശരീരത്തിന് പൂർണമായി സംതൃപ്തി ലഭിച്ചതായി അനുഭവപ്പെടില്ല. ഭക്ഷണം സ്ഥിരമായി കഴിക്കുന്നുണ്ടെങ്കിലും, എപ്പോഴും വയറു പൂർണ്ണമായി അനുഭവപ്പെടുന്നില്ല, പിന്നീട് കുറച്ച് സമയത്തിന് ശേഷം വീണ്ടും വിശപ്പ് അനുഭവപ്പെടുന്നു.

8. എല്ലായ്‌പ്പോഴും വിശപ്പ് അനുഭവപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണം, ചില സമയങ്ങളിൽ മെഡിക്കൽ കാരണങ്ങളായിരിക്കാം. പ്രമേഹം, ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്), ഹൈപ്പോതൈറോയിഡിസം എന്നിവ ഇടയ്ക്കിടെ നിങ്ങൾക്ക് വിശപ്പ് തോന്നുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങളാണ്.

9. ഭക്ഷണം വളരെ വൈകാരികമായ അനുഭൂതി നൽകുന്ന ഒന്നാണ്, നല്ല ഭക്ഷണം മനസിനെ സന്തോഷിപ്പിക്കുന്നു. ഇത് പലപ്പോഴും ഓരോ വ്യക്തികൾക്കും വ്യത്യസ്തമാണ്. അതുപോലെ വിശപ്പിനെ സ്വാധിനിക്കുന്ന മറ്റൊന്നാണ് മാനസിക സമ്മർദ്ദം അല്ലെങ്കിൽ സ്ട്രെസ് (Stress), ഇത് വിശപ്പിന്റെ നേർ അനുപാതത്തിൽ പ്രവർത്തിക്കുന്നു, ഇതു ചില വ്യക്തികളിൽ വ്യത്യസ്തമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം നിലനിർത്താൻ വിവിധ തരം പയറുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം...

English Summary: Are you hungry all the time, these are the reasons..
Published on: 18 March 2023, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now