ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ കിടമത്സരം അവസാനിച്ചു. എല്ലാ കമ്പനികളും ചേര്‍ന്ന് ഒരു സ്റ്റാന്‍ഡാര്‍ഡ് പദ്ധതിയാണ്(standard health insurance plan) തയ്യാറാക്കിയിരിക്കുന്നത്. അതാണ് ആരോഗ്യ സഞ്ജീവനി.വ്യക്തിഗതവും കുടുംബപരവുമായ ആരോഗ്യ ഇന്‍ഷുറന്‍സിന് ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ സംവിധാനമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഏത് കമ്പനിയുടെ പദ്ധതിയായാലും പാറ്റേണ്‍ ഒന്നു തന്നെ.ഇപ്പോള്‍ മാര്‍ക്കറ്റിലുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളൊക്കെ അതിസങ്കീര്‍ണ്ണവും വ്യത്യസ്തങ്ങളുമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ ക്ലെയിം ചെയ്യാന്‍ ബുദ്ധിമുട്ടുന്നതും പലപ്പോഴും റിജക്ടുചെയ്യപ്പെടുന്നതും.
ആരോഗ്യ സഞ്ജീവനി ഇന്‍ഷുറന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരുന്നത്. കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ആരോഗ്യ ഇന്‍ഷുറന്‍സാണ് ഇത് നല്‍കുന്നത്. മൊത്തമായ ക്രമീകരണം വരുത്തുന്നതോടെ ഇത് വാങ്ങുന്നതിനുള്ള നടപടി ക്രമവും എളുപ്പമാകും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒരേ രീതി എന്നതാണ് ആരോഗ്യ സഞ്ജീവനിയുടെ പ്രത്യേകത. എല്ലാവര്‍ഷവും കൃത്യമായി പുതുക്കണം. തനിച്ചുള്ള പോളിസിയും കുടുംബ പോളിസിയും എടുക്കാം. കുടുംബ പോളിസിയില്‍ ഭാര്യ/ ഭര്‍ത്താവ്, മക്കള്‍,മാതാപിതാക്കള്‍, ഭാര്യ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവരെയും ഉള്‍പ്പെടുത്താം. ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ് ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ്.
കുറഞ്ഞത് 24 മണിക്കൂറുള്ള ആശുപത്രി വാസം, എക്‌സ്‌റേ,ബ്ലഡ് ടെസ്റ്റ്,ആംബുലന്‍സ് ചിലവ് ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഒരു ഹോസ്പ്പിറ്റലൈസേഷന് 2000 രൂപ വരെയെ ലഭിക്കൂ. ഡേ കെയര്‍ പ്രൊസീഡ്യുവേഴ്‌സ്(Day care procedures),ആയുഷ് കവറേജ്(AYUSH coverage),തിമിരത്തിന്(cataract) പരമാവധി 40,000 രൂപയോ ഇന്‍ഷുര്‍ തുകയുടെ 25 ശതമാനമോ നല്‍കും. പുറമെ ചികിത്സയ്ക്ക് അനിവാര്യമോ അപകടം മൂലമോ വേണ്ടിവരുന്ന ദന്തല്‍ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയും ഇതില്‍ ഉള്‍പ്പെടും.
ആരോഗ്യ സഞ്ജീവനി പദ്ധതിയില്‍ ഇന്‍പേഷ്യന്റ്(inpatient) എന്ന നിലയില്‍ പൂര്‍ണ്ണമായും ഡേ ട്രീറ്റ്‌മെന്റില്‍ 50% ഇന്‍ഷുറന്‍സോടെയും റോബോട്ടിക് സര്‍ജറി(robotic surgery)യൂട്ടറൈന്‍ ആര്‍ട്ടറി എംബൊളൈസേഷന്‍(uterine artery embolisation),ഹൈ ഇന്റന്‍സിറ്റി ഫോക്കസ്ഡ് അള്‍ട്രാ സൗണ്ട് (high intensity focussed ultrasound),ഓറല്‍ കീമോതെറാപ്പി(oral chemotherapy),സ്റ്റെംതെറാപ്പി (stem therapy)എന്നിവയും ചെയ്യാം.ക്ലെയിം ഇല്ലാത്ത വര്‍ഷത്തെ 5% ബോണസുകൂടി അടുത്ത വര്‍ഷ ക്ലയിം തുകയില്‍ വര്‍ദ്ധിക്കുകയും ചെയ്യും.
പോളിസി പ്രകാരം ക്ലെയിം ഫയല്‍ ചെയ്യാന്‍ 30 ദിവസം എടുക്കാം. എന്നാല്‍ രോഗത്തിന്റെ പ്രത്യേകത അനുസരിച്ച് 24-48 മണിക്കൂറിനകം അഡ്മിഷന്‍ എടുക്കണം. വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്നവര്‍ക്ക് 30 ദിവസം ഗ്രേസ് പീരിയഡ് ലഭിക്കും. മറ്റുള്ളവര്‍ക്ക് 15 ദിവസം ലഭിക്കും. 12 മാസം കഴിഞ്ഞാല്‍ വേണമെങ്കില്‍ പോളിസി മറ്റൊരു കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാം. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നെറ്റ് വര്‍ക്ക് ചെയ്ത ആശുപത്രിയില്‍ കാഷ്‌ലെസ് ചികിത്സയും ലഭിക്കും.
പ്രസവം(maternity treatment),ഭാരം കുറയ്ക്കല്‍(weight loss), അംഗീകൃതമല്ലാത്ത ചികിത്സാ രീതികള്‍(unproven treatment),സ്റ്റെറിലിറ്റി,ഇന്‍ഫെര്‍ട്ടിലിറ്റി(sterility&infertility),ജന്‍ഡര്‍ മാറ്റം(change of gender),അപകടകരമായ അഡ്വന്‍ചര്‍ സ്‌പോര്‍ട്ടസ് (hazardous adventure sports),വ്യവസ്ഥകള്‍ ലംഘിക്കുന്ന അവസ്ഥ(conditions caused by breach of law), യുദ്ധം (war and refractive error)തുടങ്ങിയവ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത മേഖലകളാണ്. ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് ചിലവുകളും ഇന്‍ഷുറന്‍സില്‍ വരില്ല. മുറി വാടക ഇന്‍ഷുറന്‍സിന്റെ 2% അല്ലെങ്കില്‍ ദിവസം 5000 രൂപ ഇതിലേതാണോ കുറവ് അതാകും നല്‍കുക. ഐസിയുവിന് ഇന്‍ഷുറന്‍സ് തുകയുടെ 5% അല്ലെങ്കില്‍ പരമാവധി 10,000 രൂപ ഇതിലേതാണൊ കുറവ് അതാകും നല്‍കുക. ഇതില്‍ ഒരു നിര്‍ബ്ബന്ധിത വ്യവസ്ഥയുള്ളത് ആകെ ക്ലയിമിന്റെ 5% പോളിസി ഹോള്‍ഡര്‍ നല്‍കണമെന്നത് മാത്രമാണ്.
റലിഗേര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (Religare Health Insurance) - 5,096രൂപ( പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്)-10,466രൂപ(പ്രായപൂര്‍ത്തിയായ 2 പേരും ഒരു കുട്ടിയും)
മാക്‌സ് ബുപാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (Max Bupa Health Insurance) - യഥാക്രമം 4,002 രൂപയും 9,016 രൂപയും
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്( Star Health Insurance) - യഥാക്രമം 4,170 രൂപയും 8,255 രൂപയും
റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് ( Royal Sundaram General Insurance)-യഥാക്രമം 3,214 രൂപയും 7,175 രൂപയും
റഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സ് (Raheja QBE General Insurance) -യഥാക്രമം 3,190 രൂപയും 5,880 രൂപയും
English Summary: Arogya Sanjeevani - new standard health insurance plan- aarogya insuransinu puthujeevan
Published on: 20 April 2020, 09:14 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now