വേനൽക്കാലത്ത് കഴിക്കാൻ ഉത്തമമായ ശരീരത്തിന് നല്ല തണുപ്പ് നൽകുന്ന ഒരു ഭക്ഷണമാണ് കൂവ. കൂവക്കിഴങ്ങും കൂവപ്പൊടിയുമെല്ലാം കൊണ്ട് പല തരം വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ശരീരത്തിന് തണുപ്പ് നൽകുന്നതിന് പുറമെ ധാരാളം ആരോഗ്യഗുണങ്ങളടങ്ങിയ ഭക്ഷണമാണ് കൂവ. ബി-വിറ്റാമിനുകളായ റിബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ് എന്നിവ കൂവയിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് തണുപ്പ് നൽകുന്നു
വേനൽ ചൂടിൻറെ ശമനത്തിൽ നിന്ന് ശരീരത്തിനും വയറിനും തണുപ്പ് നൽകാൻ കഴിയുന്ന ഭക്ഷണമാണ് കൂവ. വയറിൻറെ അസ്വസ്ഥതകൾ മാറാൻ നല്ലൊരു പരിഹാരമാണ് കൂവപ്പൊടി. ഇത് കുറുക്കി കഴിയ്ക്കാം. ഇതുകൊണ്ട് പ്രത്യേക രീതിയില്‍ പാനീയമുണ്ടാക്കി കുടിയ്ക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്ന് കൂടിയാണ്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.
ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നു
അയേണ്‍ സമ്പുഷ്ടമായതുകൊണ്ട് അനീമിയ ഉള്ളവർ കൂവ കഴിക്കുന്നത് നല്ലതാണ്. ഇത് രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്ക് അത്യുത്തമമായ ഈ ഭക്ഷണ വസ്തു ഫോളേറ്റ് സമ്പുഷ്ടം കൂടിയാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഇതേറെ അത്യാവശ്യവുമാണ്. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?
ശരീരഭാരം കുറയ്ക്കാന്‍
വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീന്റെ നല്ല ഉറവിടം കൂടിയായ കൂവ വയർ നിറച്ച് നിർത്താനും അനാവശ്യമായ വിശപ്പ് നിയന്ത്രിക്കുന്നതിനും കലോറി കുറയ്ക്കുവാനും സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. ഗ്ലൂട്ടെന്‍ അലര്‍ജിയുള്ളവരില്‍ ഗോതമ്പിന് പകരം ഉപയോഗിയ്ക്കാവുന്ന ധാന്യമാണ് കൂവയെന്നത്.
എല്ലിന്റെ ആരോഗ്യത്തിന്
കാല്‍സ്യം സമ്പുഷ്ടമായതുകൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്. ശരീരത്തിന്റെ പിഎച്ച് അഥവാ ആസിഡ്, ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ കൂവ അത്യുത്തമമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.