പണ്ട് കാലം മുതൽ മുതൽ കൃഷിയിൽ ഉപയോഗിക്കുന്ന ഒരു വളമാണ് ചാരം. ഗ്യാസ് അടുപ്പിലും മണ്ണെണ്ണ സ്റ്റൗവിലും പാചകം തുടങ്ങിയതിനുശേഷം ചാരം അപൂർവ്വ വസ്തുവായി മാറി. പൂർവികർ വാഴയ്ക്കും തെങ്ങിനും കപ്പയ്ക്കും ചാരം പണ്ടുമുതലേ വളമായി ഉപയോഗിച്ചിരുന്നു. പച്ചക്കറി കൃഷിയിൽ ജൈവവളമായും ചാരം ഉപയോഗിക്കാറുണ്ട്. പൂ പിടുത്തത്തിനും കായ പിടുത്തത്തിനും കർഷകർ ചാരം വളമായി ഉപയോഗിക്കാറുണ്ട്. കായ്‌വളം എന്ന് തന്നെ ചാരത്തിന് കർഷകരുടെ ഇടയിൽ ഒരു പേരുണ്ട്. ചാരം നേരിട്ട് വളമായി ഉപയോഗിക്കുന്നതിനു പകരം കമ്പോസ്റ്റ് ആക്കുകയാണെങ്കിൽ കൂടുതൽ ഫലമുണ്ടാകും .
ചില കീടങ്ങളെ അകറ്റാനും ചാരത്തിന് കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇതിന് മഞ്ഞൾ കുമ്മായം ചാരം എന്നിവ കൂട്ടിച്ചേർത്തു ഉപയോഗിച്ചാൽ മതി.
ജൈവവസ്തുക്കൾ കത്തിച്ചു ഉണ്ടാകുന്നതാണ് ചാരം. എന്നാൽ ചകിരി മടൽ തുടങ്ങിയവയുടെ ചാരം അത്ര ഗുണകരമല്ല. ഉറപ്പുള്ള മരങ്ങളുടെ ചാരമാണ് വളമായി ഉപയോഗിക്കാൻ നല്ലത്. ചാരം ഒരു പൊട്ടാഷ് വളമാണ്. ടെറസിലും ഫ്ലാറ്റിലുമൊക്കെ കൃഷി തുടങ്ങിയതിനുശേഷം ചാരത്തിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്. ചാരം ചൂടു കൂടുതലുള്ള വസ്തു ആയതുകൊണ്ട് കൊണ്ട് ചെടികളുടെ കടയിൽ നിന്നും വിട്ടാണ് വിതറി കൊടുക്കേണ്ടത്.
ചാരം ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കാൻ എളുപ്പമാണ്. ഒരു ചാക്ക് മാത്രമാണ് ഇതിനു വേണ്ടി ആവശ്യം ഉള്ളത്. ആദ്യം മേൽമണ്ണ് നിറച് അതിന്മേൽ ചാരം വിതറി കൊടുക്കുകയാണ് വേണ്ടത്. ഇത് പലതവണ ആവർത്തിച്ച് ചാക്ക് നിറച്ചാൽ അത് കെട്ടി വയ്ക്കുക. രണ്ടു മാസങ്ങൾക്കുശേഷം തുറക്കുക യാണെങ്കിൽ അത് കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും.
സാധാരണ ചാരം അടിവളമായി ഉപയോഗിക്കുകയാണ് പതിവ്. ഗ്രോബാഗിൽ മിശ്രിതമായി ചാരവും ചേർത്ത് കാണാറുണ്ട്. നൈട്രജൻ കാൽസ്യം പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ചെടികൾക്ക് ഇതൊരു നല്ല വളമായി ഉപയോഗിക്കാം