1. Farm Tips

വിറകടുപ്പുണ്ടോ? എങ്കിൽ ചാരം സൂക്ഷിക്കൂ.

ചെടികൾക്ക് ആരോഗ്യം, തണ്ടുകൾക്ക് കൂടുതൽ ബലം, രോഗങ്ങളെ ചെറുക്കുവാൻ ഉള്ള ശക്തി, വരൾച്ച സമയത്തു ചെറുത്തു ‌ നിൽക്കുവാൻ ഉള്ള ശക്തി എന്നിവ ചാരം നൽകുന്നു.

K B Bainda
കഞ്ഞിക്കുഴി SCB  1558 ബാങ്ക് ന്റെ വിളവെടുപ്പിനു ശേഷം പ്രസിഡണ്ട് എം സന്തോഷ്‌കുമാർ
കഞ്ഞിക്കുഴി SCB 1558 ബാങ്ക് ന്റെ വിളവെടുപ്പിനു ശേഷം പ്രസിഡണ്ട് എം സന്തോഷ്‌കുമാർ

അടുപ്പിൽ വിറകു കത്തിച്ചു കിട്ടുന്ന ചാരം ഒരു പാത്രത്തിൽ കൂട്ടി വക്കുക. ദിവസവും അങ്ങനെ ചെയ്യുമ്പോൾ കുറച്ചധികം ചാരം ആകും ഇങ്ങനെ കൂടുതൽ ചാരം ആകുമ്പോൾ അതെടുത്തു ചെടികൾക്ക് അടിവളമായി ഇടുക. ചെടിയുടെ ചുവട്ടിൽ ഇടുക. 

ഇതെന്തിനാണെന്നല്ലേ? ഇതൊരു വളമാണ്. നാം അടുപ്പിൽ വിറകു കത്തിച്ചു കിട്ടുന്ന ഈ ചാരം കൊണ്ട് ചെടികൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടു ചാരം ആരും നിസ്‌സാരമായി കാണണ്ട. ഇനി ചാരം കൊണ്ട് ചെടിക്കു എന്തൊക്കെ ഗുണങ്ങൾ ആണ് കിട്ടുന്നതെന്നു നോക്കാം.

കട്ടി കൂടിയ മണ്ണിൽ നമ്മൾ ആദ്യം ചാരം ചേർത്ത് ഇളക്കിയാൽ മണ്ണിന്റെ കട്ടി കുറയുകയും വേരോട്ടം നല്ല രീതിയിൽ നടക്കുകയും ചെയ്യും മാത്രമല്ല അടിവളമായും ചാരം ഉപയോഗിക്കാറുണ്ട്. ചാരം ഇട്ടു കഴിഞ്ഞാൽ നല്ലതു പോലെ നനച്ചു കൊടുക്കണം. കാരണം ചാരത്തിനു ചൂടാണല്ലോ. അത് കുറയാനാണു. നനച്ചു കൊടുക്കേണ്ടത് അത്യാവശ്യം എന്ന് പറയുന്നത്. ഇനി എന്താണ് ഈ ചാരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എന്നറിയണ്ടേ?നമ്മൾ വിറക് കത്തിച്ചു കിട്ടുന്ന ചാരത്തിനാണ് ഏറ്റവും കൂടിയ ഗുണം ഉള്ളത്. ഈ വിറകിൽ തന്നെ വ്യത്യസ്ത തടികളുടെ ചാരത്തിനു വ്യത്യസ്ത ഗുണങ്ങൾ ഉണ്ടാവും. ചാരത്തിൽ അടങ്ങിയിരിക്കുന്നത് കൂടിയ അളവിലുള്ള പൊട്ടാഷ് ആണ്. പിന്നെ കുറഞ്ഞ അളവിൽ നൈട്രജനും ഫോസ്ഫറസ്സും ഉണ്ട്. The most beneficial is the ash we get from burning firewood. The ashes of different woods in this wood itself have different properties. Ash contains high levels of potash. Then there are low levels of nitrogen and phosphorus.

ചെടികളിൽ നടക്കുന്ന നിരവധി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാനഘടകം പൊട്ടാഷ് ആണ്.ചെടികൾക്ക് ആരോഗ്യം, തണ്ടുകൾക്ക് കൂടുതൽ ബലം, രോഗങ്ങളെ ചെറുക്കുവാൻ ഉള്ള ശക്തി, വരൾച്ച സമയത്തു ചെറുത്തു ‌ നിൽക്കുവാൻ ഉള്ള ശക്തി എന്നിവ നൽകുന്നു. Provides health to plants, strength to twigs, resistance to disease and resistance to drought.

ഇതിന്റെ കുറവ് വരുമ്പോൾ ചെടികളുടെ വളർച്ച മെല്ലെയാകുന്നു അതുപോലെ വളർച്ചയെത്തിയ ഇലകളുടെ ആഗ്രഭാഗം കരിഞ്ഞു തവിട്ട് നിറത്തിൽ ആകുന്നതായും നമുക്ക് കാണാം.

കർഷകൻ സി കെ മണി  തന്റെ ടെറസ്സ് കൃഷിപരിപാലനത്തിൽ
കർഷകൻ സി കെ മണി തന്റെ ടെറസ്സ് കൃഷിപരിപാലനത്തിൽ

ചിലപ്പോൾ കായകളുടെ വിത്തുകൾ ചുളുങ്ങി ഇരിക്കുന്നത് കാണാം. ഇത് പൊട്ടാഷിന്റ കുറവ് വരുമ്പോൾ ഉണ്ടാകാം. .

പയറിൽ ഉണ്ടാകുന്ന മുഞ്ഞയെ തുരത്താൻ ചെറു ചൂടോടു കൂടിയ ചാരം അതി രാവിലെ ചെടികളിൽ വിതറി കൊടുക്കാറുണ്ട്.

ചെടികളിൽ മുരടിപ്പിന് പുളിച്ച കഞ്ഞി വെള്ളത്തിൽ ചാരം ചേർത്ത് തളിച്ച് കൊടുക്കാറുണ്ട്. അത് കീട ബാധ മാറ്റുന്നതിനും നല്ലതാണ്. അങ്ങനെ ചാരം ഇനി ആരും അലക്ഷ്യമായി വലിച്ചെറിയേണ്ടതില്ല . വിറകു കത്തിക്കുന്നവർക്കു മാത്രമുള്ളതാണീ ടിപ്സ്.

വിവരങ്ങൾക്ക് കടപ്പാട്:

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പഴങ്ങൾ കേടാകാതെയിരിക്കാൻ ;ചില നുറുങ്ങുകൾ

English Summary: Do you have wood? Then keep the ashes.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds