ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഒരു ഔഷധച്ചെടിയാണ് ആശാളി. ആയുർവേദത്തിലെ അതിപ്രധാനമായ ഔഷധച്ചെടിയാണ് ആശാളി പല ഔഷധങ്ങളിലും ആശാളി ചേർക്കുന്നു .30 സെൻറീമീറ്റർ ഉയരത്തിൽ വളരുന്നതും വളരെ നേർത്ത തണ്ടുകളും കടുകിന്റെ ആകൃതിയുമാണ് ഈ ചെടിക്ക് ഇതിന്റെ പൂവിനു നീലനിറമാണ് .
സുഗന്ധമുള്ളതാണ് ആശാളി .ഇതിന്റെ വിത്തിൽ ബാഷ്പശീലതൈലവും ഇരുമ്പ് ,അയഡിൻ, ഫോസ്ഫേറ്റ് ,പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട് .ഇതിന്റെ വിത്താണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ചില പരുക്കുകൾക്ക് അടി വീഴ്ച്ച മുതലായവ വാതരോഗം, കണ്ണുരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമായ ഔഷധമാണ് ആശാളി . കൂടാതെ മുലപ്പാൽ വർധിപ്പിക്കുന്നു, ദഹനശക്തി വർധിപ്പിക്കുന്നു,ശരീരപുഷ്ടി ഉണ്ടാക്കുന്നു, വാത കഫ വികാരങ്ങൾ ശമിപ്പിക്കുന്നു വേദന ശമിപ്പിക്കുന്നു.
ആശാളി ചേർത്തുണ്ടാക്കുന്ന ഔഷധങ്ങൾ ശരീരപുഷ്ടിക്കും ധാതുബലത്തിനും ശ്വാസകോശരോഗങ്ങൾക്കും ആമാശയശുദ്ധിക്കും. കൃമികളെ വിരേചിപ്പിക്കുന്നതിനും വിശേഷമാണ്.
വാതത്തിനും രക്തവാതത്തിനും സാധാരണ വിഷത്തിനും ആശാളി പൊടിച്ച് തേനിൽ കുഴച്ചു പുറമെ പുരട്ടുന്നതും ആശാളി മാത്രം കഷായം വെച്ചു കഴിക്കുന്നതും നന്ന്. ആനച്ചുവടിവേര് അഞ്ചു ഗ്രാം അരച്ചു പശുവിൻ പാലിൽ മൂന്നു ദിവസം തുടരെക്കഴിക്കുന്നത് എല്ലാ വിധ കൂട്ടു വിഷത്തിനും നന്നാണ്. ആനപ്പരുവ (ഇതു വൃക്ഷമായി വളരുന്നതാണ്)യുടെ ഇലയും കുരുമുളകും കൂടി അരച്ചു മോരുകാച്ചി പതിവായി കഴിക്കുന്നത് തുള്ളപ്പനിക്കു ശമനമുണ്ടാക്കും.
ആനക്കുറുന്തോട്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേർത്തു സേവിച്ചാൽ മൂർ, മോഹം, ക്ഷയം, ശരീരക്ഷീണം ഇവയെ അകററും. ആനയുടെ അസ്ഥി പൊടിച്ചു തേനിൽ ചാലിച്ച് മസൂരിക്കലയിൽ പുരട്ടിയാൽ നിശ്ശേഷം മാറിമറയും. ആനത്തോല് ചുട്ടു കരിയാക്കി വേപ്പെണ്ണയിൽ ചാലിച്ചു വെളുപ്പു രോഗത്തിന് ലേപനം ചെയ്യുന്നതു നന്നാണ്.