പുരാണങ്ങളിലും ബുദ്ധമതവുമായി ബന്ധപ്പെട്ട പല പ്രാചീന രേഖകളിലും അശോക വൃക്ഷത്തെ അധികരിച്ച് ധാരാളം പരാമർശമുണ്ട്. വേദകാലം മുതൽ ഒരു പുണ്യവൃക്ഷമായി ഹിന്ദുക്കളും ബുദ്ധമതക്കാരും അശോകത്തെ സംരക്ഷിച്ചിരുന്നു. ഒരു അലങ്കാര സസ്യമെന്നതിലുപരി ഒരു ഗർഭാശയബലൗഷധി എന്ന രീതിയിൽ ഗർഭാശയ സംബന്ധമായ പല അസുഖങ്ങൾക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചു വരുന്നു.
ആയൂർവേദശാസ്ത്രം വളർന്ന് പന്തലിച്ചതിന്റെ ഫലമായി വിവിധ ഔഷ ധികളുടെ ഔഷധയോഗ്യഭാഗങ്ങൾ കർശനമായി വിധേയമാക്കി മരപ്പട്ടയിലും വേരിൻ മേൽ തൊലിയിലും പൂവിലുമുള്ള രാസഘടകങ്ങൾ അറിഞ്ഞ് യോഗങ്ങളും യുക്തിയും ഒത്തൊരുമിച്ച് പരീക്ഷണ നിരീക്ഷണങ്ങൾക്ക് പിൻബലമേകി. അവയുടെ രാസഘടന പോലും ഇന്ന് പൂർണമായും ലഭ്യമാണ്.
ഉപയോഗം
അശോകപ്പൂവ് സമം തേങ്ങാപ്പീര ചേർത്ത് വാട്ടിപ്പിഴിഞ്ഞ് കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ കുട്ടികൾക്കുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്കും വിശേഷിച്ച് കരപ്പൻ, ചൊറി ഇവയ്ക്കും മുതിർന്നവർക്കുണ്ടാകുന്ന വിസർപ്പരോഗങ്ങൾക്കും വിശേഷമാണ്.
അശോകപ്പെട്ട 50 ഗ്രാം ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അരിച്ച് 20 മില്ലി വീതം എടുത്ത് പത്തു തുള്ളി വീതം പച്ചെണ്ണ ചേർത്ത് കാലത്തും വൈകിട്ടും ആഹാരത്തിനു മുമ്പ് സേവിക്കുന്നത്. ആർത്തവ രോഗങ്ങൾക്കും ശരീരം തടിക്കാതിരിക്കുന്നതിനും നന്നാണ്.
അശോകപ്പട്ട കഷായത്തിന്റെ നാലിലൊരു ഭാഗം നെയ്യ് ചേർത്ത് കാച്ചിയെടുത്ത് ദിവസവും ടീൺ കണക്കിനു സേവിക്കുന്നത് എല്ലാവിധ സാവരോഗങ്ങൾക്കും നന്ന്. അശോകത്തരിയുടെ പരിപ്പെടുത്ത് സമം കസ്തൂരിമഞ്ഞളും ഒരിരട്ടി ചെറുപയറും കൂടി ഉണക്കിപ്പൊടിച്ച് ദേഹത്ത് തേച്ചു കുളിക്കുന്നത് പ്രസവശേഷമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്കും വിശേഷമാകുന്നു.
രക്തത്തെ നിയന്ത്രിക്കുന്നതിനും ഗർഭാശയത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. വിഷഹരവുമാണ്. അശോകത്തിന്റെ വിടരാത്ത മൊട്ടുകൾ ഉരുക്കുവെളിച്ചെണ്ണയിൽ വരട്ടി ആഹാരത്തിന്റെ കൂടെ സേവിക്കുന്നത് ശരീരസൗന്ദര്യത്തിനും ആരോഗ്യത്തിനും മലശോധനയ്ക്കും വളരെ നന്നാണ്.