Updated on: 25 October, 2021 3:32 PM IST
അശോകതെറ്റി അഥവാ ആശോകത്തെച്ചി

'ശോക'മകറ്റുന്ന പൂവ് എന്ന പേരിലാണ് അശോകം അറിയപ്പെടുന്നത്. വളരെയേറെ ഔഷധമൂല്യം ഉള്ള അശോക തെറ്റി ആരോഗ്യത്തിന് ഉത്തമമാണ്. കാണാന് തെറ്റിപൂവ് പോലെയുള്ള അശോകതെറ്റിയെ അശോക തെച്ചിയെന്നും അറിയപ്പെടുന്നു.

എണ്ണ കാച്ചുമ്പോഴും കൂടാതെ അപ്പമുണ്ടാക്കാനും അശോകത്തെറ്റി ഉപയോഗിക്കാറുണ്ട്. നമ്മുടെ വീട്ടുപറമ്പിലും മറ്റ് വിളകൾക്കിടയിലും വളരുന്ന ഔഷധസസ്യമാണിത്. ആരോഗ്യ സംരക്ഷണത്തിനും രോഗനിയന്ത്രണത്തിനും ഇത് പല വിധത്തിൽ പ്രയോജനപ്പെടുത്താം.

അശോകത്തിന്റെ പ്രത്യേകതകൾ

5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് അശോകത്തെറ്റി. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്. ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും. ചുമപ്പും മഞ്ഞയും നിറത്തിലുള്ളവയാണ് അശോകത്തെറ്റിയുടെ പൂക്കൾ.

പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിലായിരിക്കും. ശേഷം ഇവ കടും ചുവപ്പാകുന്നു. സാധാരണ തെറ്റിപ്പൂക്കളെ പോലെ മനോഹരമായ പുഷ്പങ്ങൾ കുലകളായി വളരുന്നു.

ചുവപ്പു നിറമാണ് ഇവയുടെ തളിരിലകൾക്ക്. തണലിൽ വളരുമെന്നുള്ളതിനാൽ വീട്ടുവളപ്പിൽ നടുവാനും അനുയോജ്യം. സ്ഥലപരിമിതിക്കനുസരിച്ച് അശോകത്തെറ്റിയുടെ മരം കോതി ഒതുക്കി വളർത്താനാകും. കൂടാതെ വർഷത്തിൽ ഒരു തവണയെങ്കിലും ചില്ലകൾ കോതി കൊടുക്കുന്നത് നന്നായി പുഷ്പിക്കാൻ സഹായിക്കും.

അശോക തെറ്റിയുടെ ഉപയോഗങ്ങൾ

അശോകത്തെറ്റിയുടെ പൂക്കൾ വെളിച്ചെണ്ണയിൽ ഇട്ടു കാച്ചി തലയിൽ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമം. ഇതിനു പുറമെ, പൂവ് ചതച്ച് വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിച്ചോ അല്ലെങ്കിൽ ഉണക്കിപ്പൊടിച്ച് കല്ക്കമായി വെളിച്ചെണ്ണ കാച്ചിയോ ശരീരത്തിൽ തേക്കാം.

അശോകത്തെറ്റി പൂവ് ചതച്ച്‌ വെള്ളയപ്പത്തിനുള്ള മാവിൽ ചേർത്തും നാട്ടിൻ പുറങ്ങളിൽ ഇതിന്റെ ഔഷധമൂല്യത്തെ പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ, ചൊറി, ചിരങ്ങ് തുടങ്ങിയ ത്വക്ക് രോഗങ്ങൾ ശമിക്കാൻ ഇത് സഹായിക്കും.

അശോകത്തൊലി കഷായമായും പാൽ കഷായമായും ഉപയോഗിച്ചാൽ സ്ത്രീകളിലെ അമിത രക്തസ്രാവത്തിന് പരിഹാരമാകുന്നു. ഇതിന്റെ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമത്തെ ഉത്തേജിപ്പിക്കുവാനാകും.

അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമായും അശോകത്തെറ്റി പ്രയോജനപ്പെടുന്നു. ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമിച്ച ഔഷധങ്ങൾ ഉപയോഗിക്കാം. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.

പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്ക്-രോഗങ്ങൾ എന്നിവക്കെതിരെയും അശോകത്തെറ്റി ഒരു ഔഷധമാണ്. പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വ്രണം, അതിസാരം, വിഷം, പ്രദരം, മഹോദരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങലെ ശമിപ്പിക്കാൻ അശോകത്തിന് സാധിക്കും.

നടീൽ രീതി

അശോകത്തിന്റെ വിത്തുകൾ മുളപ്പിച്ചെടുത്ത് തൈകൾ ഉണ്ടാക്കുന്നു. ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിലാണ്‌ വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാരണകളിൽ പാകുക. തുടർന്ന് ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. തൈകളിൽ രണ്ട് മൂന്നില ആകുമ്പോൾ  പോളിബാഗുകളിലേക്ക് മാറ്റി നടാവുന്നതാണ്‌.

മേൽമണ്ണും ജൈവവളങ്ങളും ചേർത്ത് മഴക്കാലത്ത്‌ നടുന്നതായിരിക്കും കൂടുതൽ നല്ലത്. തൈകൾ വളർന്ന് 20 വർഷം കഴിയുമ്പോൾ തൊലി വെട്ടിയെടുക്കാം. മരച്ചുവട്ടിൽ നിന്നും ഒന്നരയടി ഉയരം മുകളിലേക്ക് മുറിച്ച് മാറ്റിയാണ് തൊലി എടുക്കേണ്ടത്.

മുറിച്ച കുറ്റിയിൽ നിന്നും വീണ്ടും കിളിർപ്പുണ്ടാകുമ്പോൾ, അഞ്ച് വർഷം കഴിഞ്ഞു വീണ്ടും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്ന രീതിയും കണ്ടുവരുന്നു.

English Summary: ashoka thechi ayurvedic benefits
Published on: 25 October 2021, 03:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now