Updated on: 2 September, 2022 11:33 AM IST
Ashwagandha can be taken to promote sleep; And many other benefits

ആയുർവേദത്തിന്റെ അനേകം അത്ഭുതകരമായ ഗുണങ്ങളിൽ ഒന്നായി അശ്വഗന്ധ അറിയപ്പെടുന്നു. വൈദ്യശാസ്ത്രത്തിന്റെ ഒരു പരമ്പരാഗത രൂപം കൂടിയായ ഈ സസ്യം പ്രധാനമായും ഇന്ത്യയിലും, മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും വ്യാപകമായി ഇത് വളരുന്നു. ഇതിൻ്റെ വേരും, കായയും ഔഷധങ്ങളായി ഉപയോഗിക്കുന്നു.

അജഗന്ധ, അസുഗന്ധി, എന്നീ പേരുകളിലെല്ലാം തന്നെ ഇത് അറിയപ്പെടാറുണ്ട്. വാസ്തവത്തിൽ, ശാരീരിക രോഗങ്ങൾ മാത്രമല്ല മറിച്ച് സമ്മർദ്ദത്തെ ചികിത്സിക്കുന്നതിനും ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും ആളുകൾ നൂറ്റാണ്ടുകളായി അശ്വഗന്ധ ഉപയോഗിക്കുന്നു.
അശ്വഗന്ധയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ,

എന്താണ് അശ്വഗന്ധ?

അശ്വഗന്ധ ഒരു ഔഷധ സസ്യമാണ്. സസ്യശാസ്ത്രപരമായി ഇതിനെ വിതാനിയ സോംനിഫെറ എന്ന് വിളിക്കുന്നു. ഇത് ഇന്ത്യൻ ജിൻസെംഗ് എന്നും വിന്റർ ചെറി എന്നും അറിയപ്പെടുന്നു. ഇന്ത്യയിൽ മാത്രമല്ല മറിച്ച് ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഹെർബൽ സപ്ലിമെൻ്റുകളിൽ ഒന്നാണ് ഇത്.

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു

അശ്വഗന്ധ ഒരു അഡാപ്റ്റോജൻ ആണ്, സമ്മർദ്ദത്തെ നേരിടാൻ ശരീരത്തെ സഹായിക്കുന്ന ഒരു പദാർത്ഥമാണ്. കോർട്ടിസോൾ, ഹീറ്റ് ഷോക്ക് പ്രോട്ടീനുകൾ, സ്ട്രെസ്-ആക്ടിവേറ്റഡ് സി-ജൂൺ എൻ-ടെർമിനൽ പ്രോട്ടീൻ കൈനസ് തുടങ്ങിയ സ്ട്രെസ് മീഡിയേറ്ററുകൾ നിയന്ത്രിക്കാൻ ഇത് അറിയപ്പെടുന്നു. 58 ആളുകളുമായി നടത്തിയ ഒരു പഠനത്തിൽ, ഏകദേശം 250 അല്ലെങ്കിൽ 600 മില്ലിഗ്രാം അശ്വഗന്ധ സത്ത് 8 ആഴ്ച കഴിച്ചവരിൽ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറഞ്ഞു എന്ന് കണ്ടെത്തിയിട്ടുണ്ട്.

പുരുഷന്മാരിൽ ഫെർട്ടിലിറ്റി വർദ്ധിപ്പിക്കുക

ഒരു പഠനമനുസരിച്ച്, 40-നും 70-നും ഇടയിൽ പ്രായമുള്ള അമിതഭാരമുള്ള 43 പുരുഷന്മാർ, നേരിയ ക്ഷീണം പ്രശ്നങ്ങളുള്ള, ഏകദേശം 8 ആഴ്ച അശ്വഗന്ധ സപ്ലിമെന്റുകൾ കഴിച്ചു. അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് 14.7% ഉൽപാദനം വർധിച്ചു. പുരുഷന്മാരിൽ ബീജത്തിന്റെ സാന്ദ്രത, ബീജത്തിന്റെ അളവ്, എന്നിവ വർദ്ധിപ്പിക്കാനും അശ്വഗന്ധ അറിയപ്പെടുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

അശ്വഗന്ധയിൽ വിത്തഫെറിൻ എ (WA) പോലുള്ള ചില സംയുക്തങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അവയ്ക്ക് ശക്തമായ പ്രമേഹ വിരുദ്ധ സവിശേഷതകൾ ഉണ്ട്. നിങ്ങളുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും, നിങ്ങളുടെ കോശങ്ങളെ ഉത്തേജിപ്പിക്കാനും ഈ സസ്യം സഹായിക്കുന്നു. പ്രമേഹമുള്ളവരിൽ അഞ്ച് ക്ലിനിക്കൽ പഠനങ്ങൾ ഉൾപ്പെടെ 24 പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അവലോകനത്തിൽ, അശ്വഗന്ധ അവരുടെ രക്തത്തിലെ പഞ്ചസാര, രക്തത്തിലെ ലിപിഡുകൾ, ഇൻസുലിൻ, ഹീമോഗ്ലോബിൻ A1c (HbA1c), ഓക്സിഡേറ്റീവ് സ്ട്രെസ് മാർക്കറുകൾ എന്നിവ ഗണ്യമായി കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

അശ്വഗന്ധ അതിന്റെ വൈജ്ഞാനിക ഗുണങ്ങളാലും ശ്രദ്ധ ആകർഷിക്കുന്നു. അഞ്ച് ക്ലിനിക്കൽ പഠനങ്ങൾ സംയോജിപ്പിച്ച് നടത്തിയ ഒരു അവലോകനത്തിൽ, അശ്വഗന്ധയ്ക്ക് വൈജ്ഞാനിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പ്രകടമാക്കി, പ്രത്യേകിച്ച് സ്കീസോഫ്രീനിയ അല്ലെങ്കിൽ നേരിയ വൈജ്ഞാനിക വൈകല്യമുള്ള (എംസിഐ) പ്രായമായവരിൽ. ഈ ആയുർവേദ സസ്യം ആളുകളുടെ പ്രതികരണ സമയം, ശ്രദ്ധ, എക്സിക്യൂട്ടീവ് പ്രവർത്തനം, വൈജ്ഞാനിക ജോലികളിലെ പ്രകടനം എന്നിവ മെച്ചപ്പെടുത്തി. ചില പഠനങ്ങളിൽ സമ്മർദ്ദത്തിൻ്റേയും ഉത്കണ്ഠയുടേയും ലക്ഷണങ്ങളിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ചിലതിൽ തന്നെ രോഗ ലക്ഷണങ്ങളുടെ കുറവ് 69 ശതമാനമായി എന്ന് കണക്കാക്കുന്നു.

ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ അശ്വഗന്ധ സഹായിക്കുമെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഉണ്ട്. 65-നും 80-നും ഇടയിൽ പ്രായമുള്ള 50 മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ 600 മില്ലിഗ്രാം അശ്വഗന്ധ റൂട്ട് ദിവസവും 12 ആഴ്ച കഴിച്ചു, അവരുടെ ഉറക്കഗുണത്തിലും മാനസിക ജാഗ്രതയിലും കാര്യമായ പുരോഗതിയുണ്ടായി എന്ന് കണ്ടെത്തി. കൂടാതെ, ഉറക്കമില്ലായ്മ കൈകാര്യം ചെയ്യുന്നവരിൽ ഇത് കൂടുതൽ ഫലപ്രദമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ : മുരിങ്ങയില ഭക്ഷണത്തിൻ്റെ ഭാഗമാക്കിയാൽ ആരോഗ്യത്തിൽ പേടി വേണ്ട

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Ashwagandha can be taken to promote sleep; And many other benefits
Published on: 02 September 2022, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now