Organic Farming

തെങ്ങിൻ തോപ്പുകളിൽ അശ്വഗന്ധ (ഇന്ത്യൻ ജിൻസെങ്) നട്ടാൽ വൻ ആദായം

j

അശ്വഗന്ധ, ഇന്ത്യൻ ജിൻസെങ്

ധാരാളം ആയുർവേദ ഔഷധ യോഗങ്ങളിൽ ആവശ്യമുള്ള വിലകൂടിയ ഔഷധ സസ്യമാണ് പൂരം അഥവാ അശ്വഗന്ധ, ഇന്ത്യൻ ജിൻസെങ് എന്നും, ഇംഗ്ലീഷിൽ വൈറ്റ് ചെറി അഥവാ വിന്റർറി എന്നും മറ്റും ചേരുകളുള്ള ഇതിന്റെ ശാസ്ത്രീയ നാമം Withania Somnifra എന്നാണ്.

ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപ്പാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കു ണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു.

കുതിരയുടെ ശക്തി തരുന്ന ഇതിന് അശ്വഗന്ധ എന്ന പേരു വരുവാനുള്ള കാരണം കിഴങ്ങിന് കുതിര മൂത്രത്തിന്റെ നേരിയ ഗന്ധമുള്ളതുകൊണ്ടാണ്. തെങ്ങിൻ തോപ്പുകളിൽ വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന അമുക്കിരത്തിന് കിലോഗ്രാമിന് 300 -500 രൂപ വരെ വിപണിയിൽ വിലയുണ്ട്.

മൂന്നടി വരെ ഉയരത്തിൽ വളരുന്ന, വഴുതനയുമായി സാമ്യമുള്ള അമുക്കിരത്തിൽ ധാരാളം ശാഖകളും സാമാന്യം വലിപ്പമുള്ള ഇലകളുമുണ്ട്. പന്നിച്ചെവിയുടെ ആകൃതിയിലുള്ള ഇലകളായതിനാൽ വരാഹകർണി എന്ന പേരുമുണ്ട്.

കായ്കൾ പാകമായാൽ, നമ്മുടെ തൊടികളിൽ കണ്ടു വരുന്ന ഞൊട്ടാഞൊടിയന്റെ കായ്കൾ പോലെയിരിക്കും. നല്ല ഓറഞ്ചുനിറവും ധാരാളം ചെറിയ വിത്തുകളുമുണ്ടാകും. പ്രധാനമായും അശ്വഗന്ധയുടെ ഉണങ്ങിയ കിഴങ്ങുകളാണ് ഔഷധയോഗ്യം. ഇലകളും ഔഷധയോഗ്യമാണ്. എങ്കിലും കിഴങ്ങാണ് കൂടുതലായും ഉപയോഗിക്കുന്നത്. ക്രീം നിറത്തിൽ കടുപ്പമുള്ള കിഴങ്ങുകൾക്കുള്ളിൽ വെള്ളനിറത്തിൽ നാരുകളും അന്നജവുമടങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ ഔഷധ നിർമ്മാണ മേഖലയിൽ ഒട്ടേറെ ആവശ്യമുള്ള വഴുതനയുടെ കുടുംബാംഗമായ അമുക്കിരത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി വ്യാപിപ്പിക്കാവന്നതാണ്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരും. ശാഖകൾ ഉണ്ട് ചെടി മുഴുവനായും രോമാവൃതമാണ്. തൈകൾ നട്ടാണ് കൃഷി ചെയ്യുന്നത്. മൂന്നു നാലു വർഷമേ ഒരു സസ്യത്തിന് ആയുസുള്ളൂ.

മലബാർ മേഖലയിൽ മഴക്കുറവുള്ള പ്രദേശത്തു തെങ്ങിൻ തോപ്പുകളിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യാം. സ്ഥലം നന്നായി ഒരുക്കി ജൈവവളങ്ങൾ ചേർത്ത് വാരങ്ങളെടുത്ത് തൈകൾ നടണം. ഒരേക്കറിന് രണ്ട് കിലോ ഗ്രാം എന്ന അളവിൽ ഉണങ്ങിയ വിത്തുകൾ നഴ്സറി തടങ്ങളിൽ പാകി മുളപ്പിച്ചാണ് നടീൽ വസ്തു ഉണ്ടാക്കേണ്ടത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റിമീ റ്റർ വരെ അകലം വേണം. തൈകൾ നട്ട് ആറു മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും.

ഇതിൽ ഉണ്ടാകുന്ന കായകൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ച് ഉണക്കി വിൽക്കാം. ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും നാല് ഇഞ്ചോളം വ്യാസവുമുള്ളതാണ്. കടും പച്ച നിറമാണിവയ്ക്ക്. പൂക്കൾ ചെറുതും പത്രകക്ഷങ്ങളിൽ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾ ചുവടോടെ പറിച്ച് കിഴങ്ങ് കഴുകി വൃത്തിയാക്കി മൂന്ന് ഇഞ്ച് നീളത്തിൽ വെട്ടിയറഞ്ഞ് വെയിലത്തുണക്കി വിപണനം നടത്താം.

കിലോ ഗ്രാമിന് 300- 500 രൂപ വരെ വിപണിയിൽ വില ലഭിക്കും. ഒരേക്കറിൽ നിന്നും ചുരുങ്ങിയത് 200 കിലോ ഗ്രാം ഉണങ്ങിയ അശ്വാഗന്ധ വേരു ലഭിക്കും. കാലാവസ്ഥ അനുയോജ്യമായ സ്ഥലങ്ങളിൽ മാത്രമേ കൃഷി വിജയിക്കൂ.

പൊതുവേ വരണ്ടതും, പി. എച്ച്. 6.5 - 1.5 ഉം, 65-75 സെന്റി മീറ്റർ മഴ ലഭിക്കുന്നതുമായ പ്രദേശത്തെ മണൽ കലർ ന്നതോ ചുവന്നതോ ആയ മണ്ണിന് അമ്ലത്വം കുറവും സേചന സൗകര്യവും വേണം. ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കരുത്.


English Summary: if aswagandha is planted between coconut palms , good profit

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine