Updated on: 18 September, 2022 8:34 PM IST
Avoid sweet for 3 weeks and watch these changes

മധുരം ആരോഗ്യത്തിന് നല്ലതല്ല എന്ന് അറിയുമെങ്കിലും അത് കൂട്ടാക്കാത്തവരാണ് അധികമാളുകളും.  മധുരം നമ്മുടെ രുചി മുകുളങ്ങളെ ഉദ്ദീപിപ്പിയ്ക്കുന്നത് കൊണ്ടാണ് നമുക്ക് വീണ്ടും വീണ്ടും മധുരം കഴിക്കണമെന്ന് നോന്നുന്നത്. ഇക്കാരണത്താൽ മറ്റുള്ള പോഷകാഹാരങ്ങളോടുള്ള പ്രിയം കുറയുന്നു.   അമിതമായ തടിയുണ്ടാകാനും എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകുന്നു.   മധുരം ഒഴിവാക്കിയാൽ ആരോഗ്യകരമായ, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ഇടയാക്കും.

ഉപ്പ് മാത്രമല്ല മധുരവും ബിപി കൂടാൻ ഇടയാക്കുന്നുണ്ട്.  ദാഹമുള്ളപ്പോള്‍ മധുരമുള്ള പാനീയം കുടിച്ചാല്‍ നമുക്ക് ദാഹം ശമിക്കില്ല. സാധാരണ വെള്ളം കുടിയ്ക്കുമ്പോള്‍ ദാഹം മാറും. മധുരം കഴിയ്ക്കുമ്പോള്‍  രക്തത്തിന്റെ വോളിയം കൂടുന്നു. ഇത് ബിപിയുണ്ടാക്കും.  ബിപി കൂടുമ്പോൾ  രക്തക്കുഴലുകളിലെ എന്‍ഡോത്തീലിയല്‍ ലൈനിംഗുകളില്‍ ചെറിയ ക്ഷതങ്ങളുണ്ടാക്കുന്നു. ഇത് അറ്റാക്ക്, സ്‌ട്രോക്ക് സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.  മധുരം ഉപയോഗിയ്ക്കുന്ന പലരിലും വാസ്‌കുലാര്‍ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഇതു പോലെ പല്ലിന്റേയും ചര്‍മ്മത്തിൻറെയും നഖത്തിൻറെയും മുടിയുടേയുമെല്ലാം ആരോഗ്യം കേടു വരുത്താന്‍ മധുരം കാരണമാകുന്നു. മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണം ഇതാണ്.​

മധുരം പൂര്‍ണ്ണമായി ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ നിയന്ത്രണത്തിലാകും. ഇത് രക്തത്തിലെ കീറ്റോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതു പോലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഫ്രീ റാഡിക്കലുകള്‍ പല രോഗങ്ങള്‍ക്കും കാരണമാണ്. ചര്‍മ്മാരോഗ്യത്തിനും കേടാണ്. ആന്റിഓക്‌സിഡന്റുകള്‍ കഴിയ്ക്കുന്നത് ഫ്രീ റാഡിക്കലുകളെ തടയാന്‍ സഹായിക്കുന്നു. ഷുഗര്‍ കൂടുമ്പോള്‍ നമ്മുടെ ഊര്‍ജ്ജനില മന്ദീഭവിപ്പിയ്ക്കുന്നു. ഇത് ഉറക്കം തൂങ്ങലും അലസതയുമെല്ലാം ഉണ്ടാക്കാന്‍ വഴിയൊരുക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രക്തത്തിൽ ഗ്ലുക്കോസ് കൂടുന്നത് എങ്ങനെയാണ് കാഴ്ചയെ ബാധിക്കുന്നത്? അറിയേണ്ടതെല്ലാം

ഇരട്ടി മധുരം പോലുള്ള ആയുര്‍വേദ വഴികളുണ്ട്. സ്റ്റീവിയ, സക്കാറസ്, ലാക്ടലോസ് എന്നിവയെല്ലാം ഇത്തരം  ദോഷങ്ങള്‍ വരുത്താത്ത മധുരമാണ്. പഞ്ചസാര മാത്രമല്ല, ഏത് കൃത്രിമ മധുരങ്ങളെങ്കിലും ആരോഗ്യത്തിന് ഗുണകരമല്ല. ചര്‍മ്മത്തിനും മുടിയ്ക്കും ആരോഗ്യത്തിനൊപ്പം ഇവ കേടു വരുത്തുന്നു. ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ് മധുരം. മധുരം കഴിയ്ക്കുന്നത് ഓര്‍മ്മക്കുറവ് പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. കിഡ്‌നി പോലുള്ള പല അവയവങ്ങളുടേയും ആരോഗ്യത്തിന് മധുരം ഒഴിവാക്കി നിര്‍ത്തുന്നത് നല്ലതു തന്നെയാണ്.

English Summary: Avoid sweet for 3 weeks and watch these changes
Published on: 17 September 2022, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now