1. Health & Herbs

രക്തത്തിൽ ഗ്ലുക്കോസ് കൂടുന്നത് എങ്ങനെയാണ് കാഴ്ചയെ ബാധിക്കുന്നത്? അറിയേണ്ടതെല്ലാം

കൂടുതൽ കേസുകളിലും ജീവിതരീതികളാലും ഭക്ഷണരീതികളാലും വരുന്ന പ്രമേഹ രോഗത്തെ ശരിയായ വിധം നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ പല ശരീര അവയവങ്ങളേയും ബാധിക്കുകയും പിന്നീട് ജീവന് തന്നെ ഹാനിയായി തീരുകയും ചെയ്യുന്നു. പ്രമേഹം കണ്ണുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
How does high blood glucose affect vision?
How does high blood glucose affect vision?

കൂടുതൽ കേസുകളിലും ജീവിതരീതികളാലും ഭക്ഷണരീതികളാലും വരുന്ന പ്രമേഹ രോഗത്തെ ശരിയായ വിധം നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ പല ശരീര അവയവങ്ങളേയും ബാധിക്കുകയും പിന്നീട് ജീവന് തന്നെ ഹാനിയായി തീരുകയും ചെയ്യുന്നു. പ്രമേഹം കണ്ണുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചാണ് വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം അകറ്റാൻ കൂവളം

നിയന്ത്രണത്തിൽ വയ്ച്ചില്ലെങ്കിൽ പ്രമേഹം പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നമുക്കെല്ലാം അറിയുന്ന വസ്‌തുതയാണ്‌.  കാലക്രമേണയാണ് ഇത് കാഴ്ചയെ ബാധിക്കുന്ന തരത്തിലേക്കെത്തുന്നത്. എന്നാല്‍ എങ്ങനെയാണ് പ്രമേഹം കണ്ണിനെ ബാധിക്കുന്നത്?  രക്തത്തിലെ ഷുഗര്‍ നില നിയന്ത്രണാതീതമായി നില്‍ക്കുമ്പോള്‍ അത് കണ്ണിലെ റെറ്റിന എന്ന ഭാഗത്തേക്ക് രക്തമെത്തിക്കുന്ന ചെറിയ സിരകളെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്രമേഹം കണ്ണിനെ പ്രതികൂലമായി ബാധിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

പ്രമേഹം കണ്ണുകളെ ബാധിച്ചുതുടങ്ങുമ്പോള്‍ തന്നെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങാം. ഈ ഘട്ടത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ ഒരുപക്ഷേ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്താതെ രക്ഷപ്പെടാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.  എന്നാല്‍ ഷുഗര്‍ നിയന്ത്രണത്തിലായിരിക്കുക എന്നത് തന്നെയാണ് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ചികിത്സയിലൂടെ കണ്ണിന്റെ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം: സങ്കീർണമായ രോഗാവസ്ഥ - പരിഹാരം അക്യുപങ്ചറിൽ

പ്രമേഹരോഗികളില്‍ കാണപ്പെടുന്ന കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പൊതുവില്‍ 'ഡയബറ്റിക് ഐ' എന്നാണ് വിളിക്കുന്നത്. ഇതില്‍ ഒരുകൂട്ടം അസുഖങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. 'ഡയബറ്റിക് റെറ്റിനോപ്പതി' എന്ന അസുഖമാണ് ഇതില്‍ ഏധികമായി കണ്ടുവരുന്നത്. ഇതുകഴിഞ്ഞാല്‍ 'ഡയബറ്റിക് മാക്കുലാര്‍ എഡീമ', 'കാറ്ററാക്ട്‌സ്' (തിമിരം), 'ഗ്ലൂക്കോമ' എന്നീ അസുഖങ്ങളും കണ്ടുവരുന്നു.

പ്രമേഹം നിയന്ത്രിക്കാനായില്ലെങ്കില്‍ പില്‍ക്കാലത്ത് ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാം. - കാഴ്ച മങ്ങുക - നിറങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് - കാഴ്ചയില്‍ വരകളോ പാടുകളോ വീഴുക - രാത്രിയില്‍ കണ്ണ് കാണാതിരിക്കുക - എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണാറുള്ളത്.

പ്രമേഹം മൂലം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാനായി ഏറ്റവും പ്രധാനം നേരത്തേ സൂചിപ്പിച്ചത് പോലെ പ്രമേഹം നിയന്ത്രണത്തിലാക്കുക എന്നത് തന്നെയാണ്. പതിവായി ബ്ലഡ് ഷുഗര്‍ പരിശോധിച്ച്, അത് നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കുക. ഇതിനൊപ്പം തന്നെ ഇടവേളകളില്‍ നേത്രരോഗ വിദഗ്ധരെ കണ്ട് കണ്ണിന്റെ ആരോഗ്യനിലയും പരിശോധനാവിധേയമാക്കുക. താഴെ പറയുന്നവ കൂടി ശ്രദ്ധിച്ചാൽ പ്രമേഹം നിയന്ത്രണത്തിൽ വയ്ക്കാം.

- പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അതുപേക്ഷിക്കുക.

- വ്യായാമം പതിവാക്കുക.

- എല്ലാ വര്‍ഷവും കണ്ണുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും നടത്തുക.

- ഇലക്കറികളും, ഇല ചേര്‍ന്ന പച്ചക്കറികളും, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ധാരാളമായി ഡയറ്റില്‍ ചേര്‍ക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How does high blood glucose affect vision? Everything you need to know

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters