ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം അന്നത്തെ പ്രഭാതഭക്ഷണമാണ്. അതിനാൽ പോഷകമേറിയ പ്രഭാതഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് നല്ലതല്ല. അങ്ങനെയുള്ള ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
- മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യത്തിന് നല്ലതല്ല. മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് തീരെ നന്നല്ല. മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് കഴിയ്ക്കാം.
- സിട്രസ് പഴങ്ങള്‍. ഓറഞ്ച്, മൊസമ്പി, ചെറുനാരങ്ങ പോലുള്ളവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ വെറും വയറ്റില്‍ ഇത് നല്ലതല്ല. പകരം തണ്ണിമത്തന്‍, പേരയ്ക്ക, ആപ്പിള്‍ പോലുള്ളവ കഴിയ്ക്കാം. ഇതേറെ നല്ലതാണ്.
- ബിസ്‌കറ്റ് വെള്ള അരികൊണ്ടാണ് ഉണ്ടാകുന്നത് അതിനാൽ ഇവ നന്നല്ല. പകരം ബ്രൗണ്‍ അരി കൊണ്ടുള്ളവ കഴിയ്ക്കാം. ഇതല്ലെങ്കില്‍ തവിട് കളയാത്ത ധാന്യങ്ങള്‍ കഴിയ്ക്കാം. ബിസ്‌കറ്റ് രാവിലെ ചായയ്‌ക്കൊപ്പം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതില്‍ റിഫൈന്‍ഡ് ഷുഗര്‍, ഓയില്‍ എന്നിവയാണ് ഉള്ളത്. ഇത് നല്ലതല്ല. പായ്ക്കറ്റ് ഫുഡ് രാവിലെ പ്രാതലിന് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വല്ലപ്പോഴും കഴിയ്ക്കുന്നതു കൊണ്ട് കുഴപ്പമല്ല.
ബന്ധപ്പെട്ട വാർത്തകൾ: ഒവെർനൈറ്റ് ഓട്‌സ്: ആരോഗ്യകരവും രുചികരവുമായ പ്രഭാതഭക്ഷണം
- ചായ, കാപ്പി കഴിവതും വെറും വയറ്റില്‍ കുടിയ്ക്കരുത്. ഇത് നമ്മുടെ പ്രോട്ടീന്‍, അമിനോആസിഡ്, അയേണ്‍ എന്നിവ ശരീരം വലിച്ചെടുക്കുന്നത് തടയും. ഇത് ഭക്ഷണശേഷം 1 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രം കുടിയ്ക്കുക.
- രാവിലെ വറുത്തവ ഒഴിവാക്കുക. പൂരി, വട പോലള്ളവയൊക്കെ നമ്മുടെ പ്രാതല്‍ ശീലങ്ങളില്‍ പെടുന്നവയാണ്. ഇത് ദോഷം വരുത്തും. ഇതുപോലെ പായ്ക്കറ്റിലെ മധുരമുളള ജ്യൂസ് ഒഴിവാക്കുക. ജ്യൂസ് ഫ്രഷ് ജ്യൂസ് കഴിയ്ക്കാം. എന്നാല്‍ ഇതിനേക്കാള്‍ നല്ലത് ഫ്രഷ് ഫ്രൂട്‌സ് ആയി കഴിയ്ക്കുന്നതാണ്. കാരണം ജ്യൂസ് കഴിച്ചാല്‍ പെട്ടെന്ന് ഷുഗര്‍ കൂടും. ഫ്രഷ് ജ്യൂസ് ഉണ്ടാക്കിയാല്‍ തന്നെ ഇത് അരിച്ചെടുക്കാതെ ഉപയോഗിയ്ക്കുക. അരിച്ചെടുത്താന്‍ ഇതിലെ നാരുകള്‍ പോകും.
- ഇതുപോലെ രാവിലെ പ്രോസസ്ഡ് മീറ്റ് കഴിയ്ക്കാതിരിയ്ക്കുക. ഇത് പ്രാതലിന് മാത്രമല്ല, ഏതു നേരത്തും ഗുണകരമല്ല. ഇതുപോലെ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഇന്‍സ്റ്റന്റ് നൂഡില്‍സും നല്ല പ്രാതലല്ല. ഇതൊക്കെ മറ്റേതെങ്കിലും സമയത്ത് വല്ലപ്പോഴും മാത്രം കഴിയ്ക്കാം. പ്രാതലിന് പുഴുങ്ങിയ മുട്ട, അവല്‍, പയര്‍, ബ്രൗണ്‍ അരി കൊണ്ടുണ്ടാക്കിയവ കഴിയ്ക്കാം, ഓട്‌സ് കഴിയ്ക്കാം. ഇതെല്ലാം ആരോഗ്യ ഗുണം നല്‍കും. പ്രാതലിന് ബ്രെയിന്‍ ആരോഗ്യത്തിന് കൂടി മികച്ചവ കഴിയ്ക്കാം. നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഏറെ ഗുണകരമാണ്.