Updated on: 27 November, 2020 5:36 PM IST

'ആയുർവേദം' എന്നതിന്റെ അർത്ഥം 'ജീവിത ശാസ്ത്രം' എന്നാണ്.  തുടക്കത്തിൽ, ഇന്ത്യയിലെ രോഗങ്ങളെയും ചികിത്സകളെയും കുറിച്ച് വിവരിക്കുന്ന ഒരു തരത്തിലുള്ള പാഠപുസ്തകങ്ങളും ഉണ്ടായിരുന്നില്ല.  ഈ ശാഖയെക്കുറിച്ചുള്ള അറിവ് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് വാമൊഴിയായി കൈമാറി വരുകയാണ് ചെയ്തിരുന്നത്  ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് അതിനെക്കുറിച്ചുള്ള എല്ലാം പുസ്തക രൂപത്തിലാക്കി സൂക്ഷിക്കാൻ തുടങ്ങിയത്.

അലോപ്പതി പോലെ  രോഗം കൈകാര്യം ചെയ്യുന്നതിനുപകരം ഒരു രോഗത്തിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുന്നതിലാണ് ആയുർവേദം വിശ്വസിക്കുന്നത്‌.  സ്വാഭാവിക രീതിയിൽ രോഗങ്ങളെ എങ്ങനെ തടയാമെന്ന് ഇത് നമ്മോട് പറയുന്നു.  ഈ സമ്പ്രദായത്തിൽ, സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വിവിധ ഭാഗങ്ങൾ വിവിധ അസുഖങ്ങൾക്ക് മരുന്നുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു.

ചരക സംഹിത, അഷ്ടാംഗ ഹൃദയ, സുശ്രുത സംഹിത എന്നിവയാണ് ആയുർവേദത്തെക്കുറിച്ചുള്ള ആധികാരിക പുസ്തകങ്ങൾ.  നമ്മുടെ ശരീരത്തിലെ മൂന്ന് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മെഡിക്കൽ സയൻസ് പരിശീലിക്കുന്നത്;  വാതം പി ത്തം, കഫം.  പ്രപഞ്ചത്തിലെ അഞ്ച് മൂലകങ്ങളായ ഭൂമി, ജലം, വായു, തീ, ആകാശം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.ആയുർവേദം അനുസരിച്ച്, വാത, പിത്ത, കഫ ദോഷങ്ങളുടെ സന്തുലിതാവസ്ഥ ഓരോ വ്യക്തിക്കും ആരോഗ്യം നൽകുന്നു.

ആയുർവേദത്തിലെ തത്ത്വങ്ങൾ അനുസരിച്ച് ഓരോ വ്യക്തിയെയും ഈ മൂന്ന്  ദോഷങ്ങൾ, ഒന്നോ അതിലധികമോ , സ്വാധീനിക്കുമെന്ന് പറയുന്നു.  അത് അവരുടെ ശരീരഘടന മൂലമാണ്.

ഒരാളുടെ ശരീരത്തെ മാത്രമല്ല, അവന്റെ മനസ്സിനെയും പ്രവണതകളെയും വികാരങ്ങളെയും ഇവ ബാധിക്കുന്നു.

ഇന്ന് ആയുർവേദം വിദേശികൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ട്.  കിഴക്കിന്റെ പരമ്പരാഗത ചികിത്സയെക്കുറിച്ച് പഠിക്കാൻ ഇന്ന് അവർ ആർ ഇന്ത്യയിലെത്തുന്നുണ്ട്.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും ആയുർവേദത്തെ കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള  ആളുകൾ ഓരോ വർഷവും ഇന്ത്യയിലെ ആയുർവേദ ആശുപത്രികളിൽ വരുകയും അവരുടെ രോഗങ്ങൾക്ക് ഈ പ്രകൃതിദത്ത ചികിത്സകൾ തേടുകയും ചെയ്യുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

കാർഷിക അനുബന്ധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടം

അറിയാമോ തുളസീ വിലാസം

മെലിയാനും നെല്ലിക്ക നല്ലതാണ്

കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ

സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...

ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ

കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ

ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്

പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം

കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ

നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?

ഇത് താൻടാ പോലീസ്

English Summary: Ayurveda is a nature friendly treatment
Published on: 27 November 2020, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now