1. News

പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം

പട്ട് സാരി , പട്ട് പാവാട തുടങ്ങിയ വസ്ത്രങ്ങൾക്ക് ഏതുകാലത്തും വൻ ഡിമാൻഡാണ്. കല്യാണ സീസൺ ആണെങ്കിൽ ആവശ്യക്കാർ പതിന്മടങ്ങായി വർദ്ധിക്കും.

Rajendra Kumar

പട്ട് സാരി , പട്ട് പാവാട തുടങ്ങിയ  വസ്ത്രങ്ങൾക്ക് ഏതുകാലത്തും വൻ ഡിമാൻഡാണ്. കല്യാണ സീസൺ ആണെങ്കിൽ ആവശ്യക്കാർ പതിന്മടങ്ങായി വർദ്ധിക്കും. തമിഴ്നാട്ടിൽ ചെറിയ പെൺകുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ മംഗള മുഹൂർത്തങ്ങളിലും ആഘോഷ ദിവസങ്ങളിലും സിൽക്ക് അഥവാ പട്ടുവസ്ത്രങ്ങളണ് അണിയാറുള്ളത്. പട്ടുസാരികൾ ഒഴിവാക്കിയുള്ള വിവാഹം മലയാളി വനിതകൾക്കും ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

പട്ട്നിർമ്മാണ വ്യവസായം ലോകത്തിൽ മൊത്തമായി എടുത്താൽ 60 ശതമാനവും ഇന്ത്യയുടെ  സംഭാവനയാണ് . പട്ടുനൂൽ പുഴു വളർത്തലിന് 25 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയുള്ള  ഊഷ്മാവ് മാത്രമേ അനുയോജ്യമായുള്ളൂ.ഇതിൻറെ പ്രയോജനം കേരളത്തിലെ വയനാട് ഇടുക്കി പാലക്കാട് എന്നീ ജില്ലകളിൽ ഉള്ളവർക്കാണ്. ഇവിടത്തെ  കാലാവസ്ഥ  പട്ടുനൂൽ പുഴു വളർത്തലിന് അനുകൂലമാണ്.

പട്ടുനൂൽ പുഴുക്കളെ വളർത്തി അവയുടെ കൊക്കൂൺ ശേഖരിക്കുന്ന കൃഷിക്ക് സെറികൾച്ചർ എന്നാണ് പറയുന്നത്.വയനാട്ടിൽ ഈ കൃഷി രീതിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് 50,000 മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരേക്കറിലെ കൃഷിയുടെ കണക്കാണ് മേൽ പറഞ്ഞത്.

ഗ്രാമവികസന വകുപ്പ് മുഖേന വയനാട്ടിലെ കർഷകർക്ക് ഒട്ടനവധി ആനുകൂല്യങ്ങളും ധനസഹായവും ലഭിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്  കീഴെ കർഷകരെ സഹായിക്കാൻ ഒരു സെറികൾച്ചർ സെൽ തന്നെ രൂപീകരിക്കുകയും ഇതു മുഖാന്തരം പട്ടുനൂൽ പുഴുക്കളുടെ മുട്ടകളും മുട്ട വിരിഞ്ഞ പുഴുക്കളും കർഷകരിൽ എത്തിച്ചിട്ടുണ്ടായിരുന്നു .

പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം പാകമായ മൾബറി ചെടിയുടെ ഇലകൾ ആണ്. ഏകദേശം ഒരേക്കർ മൾബറി കൃഷി ചെയ്യുകയാണെങ്കിൽ അതിൻറെ ഇലകൾ ഇവയ്ക്ക് ആഹാരമായി നൽകാം. 22 ദിവസങ്ങൾക്കുള്ളിൽ  വിളവെടുക്കാൻ കഴിയുന്ന ഒരു കൃഷിയാണ് സെറികൾച്ചർ.

പട്ടുനൂൽ പുഴുക്കളിൽ നിന്നും കിട്ടുന്ന കൊക്കൂൺ കർണാടക പോലുള്ള  സ്ഥലങ്ങളിൽ കൊണ്ടുപോയി കൊടുത്തതാണ് വയനാടൻ കർഷകർ സെറികൾച്ചറിലൂടെ  പണം സമ്പാദിചിരുന്നത്. പട്ടുനൂൽ നിർമ്മിക്കുന്നവർ കമ്പോളത്തിൽ നിന്നും  കൊക്കൂൺ ശേഖരിച്ചാണ് സംസ്കരിക്കാൻ കൊണ്ടുപോ യിരുന്നത്.

കേന്ദ്ര സിൽക്ക് ബോർഡ് നിശ്ചയിച്ചിട്ടുള്ള വിലക്കു മുകളിലാണ്  ലേലം നടക്കാറുള്ളത്. ഇത് ഈ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക്  വലിയ ലാഭം നൽകുകയും ചെയ്തിരുന്നു .  പട്ടുനൂൽപുഴു കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക്  പരിശീലനം  കൊടുക്കുകയും ചെയ്തിരുന്നു .

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ

നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?

ഇത് താൻടാ പോലീസ്

വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം

കർഷക പെൻഷൻ 5000 രൂപ വരെ

'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്

നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്

റേഷൻ കടകൾ തുടങ്ങാൻ സപ്ലൈകോ

ഉള്ളിവില താഴേക്ക്

English Summary: Silkworm rearing

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds