Updated on: 30 April, 2021 11:05 PM IST
ആയുർവേദ മരുന്നായ 'ആയുഷ്-64'

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിനിടെ, ആയുർവേദ മരുന്നായ 'ആയുഷ്-64' കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേർത്താണ് 'ആയുഷ് 64' ഔഷധം വികസിപ്പിച്ചത്. സിഎസ്ഐആറും ആയുഷ് മന്ത്രാലയവും നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്തുവിട്ടത്.

രോഗലക്ഷണങ്ങളില്ലാത്തവരുടെയും നേരിയ രോഗലക്ഷണമുള്ളവരുടെയും ചികിത്സയ്ക്ക് ഇത് ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം പറയുന്നു. പ്രതീക്ഷ നൽകുന്ന ഫലമാണ് പുറത്തുവന്നതെന്ന് ഗവേഷണ വിദഗ്ധൻ ഡോ ഭൂഷൻ പട്വർധൻ പറഞ്ഞു. മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകളാണ് ലഭിച്ചത്. 

മരുന്ന് പരീക്ഷണത്തിന്റെ ഫലം ഉടൻ തന്നെ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary: Ayurveda medicine ayush 64 best for covid treatment
Published on: 30 April 2021, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now