Updated on: 2 March, 2022 10:00 AM IST
പ്രമേഹവും രക്തസമ്മർദവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്.

രക്തസമ്മർദ്ദം, പ്രമേഹം കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയ ജീവിതചര്യ രോഗങ്ങൾ മലയാളികളിൽ കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ആണ്. പ്രത്യേകിച്ച് ആഹാരരീതിയിൽ. എന്നാൽ ഇതിനെയെല്ലാം പ്രതിരോധിക്കാൻ ആയുർവേദത്തിലും, ഹോമിയോപ്പതിയിലും, നാട്ടുവൈദ്യത്തിലും ധാരാളം വിധികളുണ്ട്. പ്രമേഹവും രക്തസമ്മർദവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്.

അസ്വസ്ഥമായ ഉറക്കം, തലവേദന നാസനാളത്തിൽ പ്രത്യേക ശബ്ദം, ഓർമ്മക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയവയെല്ലാം ഇതിൻറെ പ്രഥമ ലക്ഷണങ്ങളായി കണക്കാക്കുന്നത്. രോഗം വർദ്ധിച്ചാൽ പക്ഷപാതവും ഉണ്ടാകാം. ചെറിയ ധമനികൾ തകർന്നു പോകുകയും ചെയ്യും. സന്ധിയിൽ നീര്, ഹൃദയത്തിൽ പെട്ടെന്നുണ്ടാകുന്ന സ്പന്ദനം, ശ്വാസ വൈഷമ്യം തുടങ്ങിയവ ലക്ഷണങ്ങൾ കണക്കാക്കുന്നു. നേത്ര ആരോഗ്യവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. 

ഈ രോഗങ്ങൾ വന്നിടുമ്പോൾ കണ്ണുകൾ പരിശോധിച്ചാൽ നേത്ര ധമനികൾ ചുരുങ്ങുന്നതായി കാണാൻ സാധിക്കുന്നു. ഇനി ഹൃദയത്തിൻറെ എക്സ്-റേ എടുത്താൽ ഹൃദയം വീർത്ത് കാണപ്പെടും. വൃക്കകളുടെ ആരോഗ്യത്തിനും പ്രശ്നങ്ങളുണ്ടാകുന്നു. കൂടിയ രക്തസമ്മർദ നിരക്ക് മാത്രമല്ല കുറഞ്ഞ രക്തസമ്മർദം നിരക്കും നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം തന്നെയാണ് ഉണ്ടാകുന്നത്. നാഡികളുടെ സ്പന്ദനം കുറഞ്ഞു കാണുകയും ശരീരം ദുർബലമാവുകയും ചെയ്യുന്ന രോഗമാണ് കുറഞ്ഞ രക്തസമ്മർദം. ഇങ്ങനെയുള്ള രോഗികളുടെ ഹൃദയവും ദുർബലമായിരിക്കും. ശ്വാസ തടസം നേരിടും. നെഞ്ചിൽ വേദനയുണ്ടാകും. മുഖത്തിന് മഞ്ഞളിപ്പ് അനുഭവപ്പെടും. രക്തത്തിൽ ഓക്സിജൻ പ്രവർത്തിക്കാതെ വരുമ്പോൾ കുറഞ്ഞ രക്തസമ്മർദം ഉണ്ടാകാം. ശരീരം തണുക്കുകയും ദഹനപ്രക്രിയ സാവകാശം ആയിത്തീരുകയും ചെയ്യുന്നു. രോഗികൾക്ക് ചെറിയ വ്യായാമങ്ങൾ പോലും ചെയ്യുമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാകും രക്തം വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങളാണ് ദഹന ശക്തി അനുസരിച്ച് നൽകേണ്ടത്. ചവനപ്രാശം ലേഹ്യം പഞ്ചജീരകഗുഡം തുടങ്ങിയ ഔഷധങ്ങൾ ചെറിയ അതിൽ നൽകുന്നത് ഗുണം ചെയ്യും. രോഗികൾ കാരറ്റ് കഴിക്കുന്നത് നല്ലതാണ്.

രക്തസമ്മർദ്ദം പരിഹരിക്കാൻ ആയുർവേദ വഴികൾ

ആറ് വെളുത്തുള്ളി അല്ലി കൊണ്ട് പാൽക്കഷായം ഉണ്ടാക്കി ദിവസം രാവിലെ സേവിച്ചാൽ രക്തസമ്മർദ്ദത്തിന് അത്ഭുതകരമായ ഫലം ലഭിക്കും. കൂടാതെ തഴുതാമ അരച്ചുകലക്കി പാലോടുകൂടി സേവിച്ചാൽ രക്തസമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മുരിങ്ങയില തിരുമിയോ ചതച്ചോ തുണിയിൽ എടുത്ത് പിഴിഞ്ഞ നീര് കാൽ മുതൽ അര വരെ ഔണ്സ് ഭക്ഷണത്തിനു മുൻപോ പിൻപോ കഴിച്ചാൽ രക്തസമ്മർദ്ദം കുറയും. മൂന്നുദിവസം കൊടുത്തശേഷം പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം തുടർന്ന് കൊടുത്താൽ മതി. ഇത് പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. ഇത് കൂടാതെ രക്തസമ്മർദം പരിഹരിക്കാനുള്ള ആയുർവേദ മരുന്നുകൾ ആണ് രാസനാദി കഷായം, ധനദനയനാദി കഷായം, മഹാരാസ്നാദി കഷായം അമൃതാദിസംഗം, ദശമൂലഹരിതകി കഷായം യോഗേന്ദ്ര രസം, വാതനാശ രസം, മഹാമായസാമത്രവടകം മഹായോഗരാഗം രാസ രാജം തുടങ്ങിയവ.

But there are many judgments in Ayurveda, Homeopathy and folk medicine to prevent bloodpressure. Diabetes and blood pressure are interrelated.

കുറഞ്ഞ രക്തസമ്മർദം ഇല്ലാതാക്കുവാൻ രാസനാദി കഷായം, വെളുത്തുള്ളി, കരിംജീരകം, തിപ്പലി, ഓരില വേര് ഇവ തുല്യ അളവിൽ എടുത്ത് കഷായംവച്ച് സേവിക്കുക.

English Summary: Ayurvedic prescriptions for lowering blood pressure
Published on: 02 March 2022, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now