Updated on: 18 July, 2023 4:10 PM IST
Ayurvedic remedies for Migraine

മഴക്കാലത്ത് ആളുകൾക്ക് മൈഗ്രേൻ കൂടുതലായി വരാറുണ്ട്, ഈ സമയത്ത് മൈഗ്രേൻ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണ്. മൈഗ്രെയിനുകൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഓക്കാനം, പ്രകാശത്തോടും ശബ്ദത്തോടുമുള്ള സംവേദനക്ഷമത തുടങ്ങിയ ലക്ഷണങ്ങൾക്ക് പുറമേ, മഴക്കാലത്തും മൈഗ്രെൻ ആളുകളിൽ അധികമായി കാണപ്പെടാറുണ്ട്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് മൈഗ്രെയ്ൻ, തീവ്രമായ തലവേദന എന്നും ഇത് അറിയപ്പെടുന്നു. വർഷം മുഴുവനും മൈഗ്രെയിനുകൾ ഉണ്ടാകുമെങ്കിലും, മഴക്കാലത്ത് ആളുകൾക്ക് കൂടുതൽ മൈഗ്രെയ്ൻ അനുഭവപ്പെടുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഈ സമയത്ത്, ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുകയും, ബാരോമെട്രിക് മർദ്ദം കുറയുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളവരിൽ മൈഗ്രെയിനുകൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബാരോമെട്രിക് മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ ശരീരത്തിൽ ഓക്സിജന്റെ അളവിനെയും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെയും ബാധിക്കും, ഇത് മൈഗ്രെയിനിന്റെ തുടക്കത്തിലേക്ക് നയിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ മൈഗ്രെയ്ൻ ട്രിഗർ ചെയ്യുമെന്ന് അനുഭവിച്ചവർ വെളിപ്പെടുത്തുന്നു, ഏകദേശം 20 ശതമാനം മൈഗ്രെയ്ൻ എപ്പിസോഡുകളിലും കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന കാരണമാണ്. വായുവിലെ ഈർപ്പം വർദ്ധിക്കുന്നത്, മൈഗ്രേനിനുള്ള ട്രിഗറുകൾ എന്ന് അറിയപ്പെടുന്ന പൂപ്പൽ, ഫംഗസ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, പൂമ്പൊടി, പൊടിപടലങ്ങൾ തുടങ്ങിയ അലർജികളുടെ വ്യാപനവും ഈ സമയത്ത് വർദ്ധിക്കുന്നു, ഇത് ഈ അലർജികളോട് സംവേദനക്ഷമതയുള്ള വ്യക്തികളിൽ മൈഗ്രെയ്ൻ ലക്ഷണങ്ങളെ വർദ്ധിപ്പിക്കുന്നു. ദിനചര്യയിലെയും ജീവിതശൈലിയിലെയും മാറ്റം മൈഗ്രെയിനുകളുടെ വർദ്ധനവിന് കാരണമാകുന്നു.

മൈഗ്രെയിനുനുള്ള ആയുർവേദ പരിഹാരങ്ങൾ:

1. ശിരോലേപ:

സ്ട്രെസ് മൂലമുണ്ടാകുന്ന മൈഗ്രെയിനുകളും മാനസിക ക്ഷീണവും സുഖപ്പെടുത്താൻ ശിരോലേപ സഹായിക്കുന്നു. ചില പച്ചമരുന്നുകൾ ചേർത്ത് ഒരു ഔഷധ പേസ്റ്റ് ഉണ്ടാക്കുന്ന ഒരു വിദ്യയാണിത്. പേസ്റ്റ് തലയിൽ സൂക്ഷിക്കുന്നു, ഒരു മണിക്കൂറോളം വാഴയിലയുടെ സഹായത്തോടെ ഇത് മൂടി വെക്കുന്നു.

2. ശിരോധാര: 

ചെറുചൂടോട് കൂടിയ എണ്ണ നെറ്റിയിൽ, നമ്മുടെ ഞരമ്പുകൾ വളരെയധികം കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശത്തിന് മുകളിലൂടെ തുടർച്ചയായി ഒഴിക്കുന്നു. എണ്ണ തുടർച്ചയായി ഒഴിക്കുമ്പോൾ, എണ്ണയുടെ മർദ്ദം നെറ്റിയിൽ ഒരു വൈബ്രേഷൻ സൃഷ്ടിക്കുന്നു, ഇത് നമ്മുടെ മനസ്സിനെയും നാഡീവ്യവസ്ഥയെയും ആഴത്തിലുള്ള മാനസിക വിശ്രമം അനുഭവിക്കാൻ അനുവദിക്കുന്നു.

3. കവല ഗ്രഹ: 

കവല ഗ്രഹയ്ക്ക് വിഷാംശം ഇല്ലാതാക്കുന്ന ഫലമുണ്ട് എന്ന് ആയുർവേദ വിധികൾ പറയുന്നു, മൈഗ്രെയ്ൻ തലവേദനയിൽ നിന്ന് ആശ്വാസം നൽകുന്നു. മൈഗ്രേൻ അറ്റാക്കുകൾ ഭേദമാക്കാൻ ആയുർവേദം ചന്ദനാദി തൈലവും മഹാനാരായണി തൈലവും ഉപയോഗിച്ച് എണ്ണ വായിലാക്കി കുറച്ച് നേരം വായിൽ വെച്ചു, പിന്നീട് ഒഴിവാക്കി കളയാൻ നിർദ്ദേശിക്കുന്നു.

4. സ്നേഹ നസായ:

ഈ തെറാപ്പി മുക്കിലെ നാസൽ റൂട്ടിലൂടെയാണ് നടത്തുന്നത്. ഷിദ്ബിന്ദു തൈല അല്ലെങ്കിൽ അനു തൈല പോലുള്ള ആയുർവേദ എണ്ണകൾ മൂക്കിൽ തുള്ളി ഇടുന്നത് പോലെ മൂക്കിൽ ഇടുന്നു. തോളിനു മുകളിലുള്ള വേദനയുടെ ചികിത്സയിലും ഇത് ഉപയോഗിക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചർമ സൗന്ദര്യത്തിനും, താരൻ മാറാനും വേപ്പില ഇങ്ങനെ ഉപയോഗിക്കാം !

Pic Courtesy: Pexels.com

English Summary: Ayurvedic remedies for Migraine, find out more
Published on: 18 July 2023, 03:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now