Updated on: 11 August, 2020 7:18 PM IST
ചെറുതേനീച്ച

തേനീച്ച ഇനങ്ങളിൽ ഏറ്റവും കുഞ്ഞന്മാരാണ് ചെറുതേനീച്ചകൾ. പേര് പോലെ തന്നെ കുഞ്ഞൻമാരായ ഇവ നാട്ടിൽ പൊതുവേ പൊത്തുകളിലും, കൽക്കെട്ടുകളുടെ ഇടയിലും മറ്റും കാണുന്ന ഒരിനം തേനീച്ചയാണ്. തേനീച്ച എന്ന് പൊതുവായി പറയുമെങ്കിലും ചെറുതേനീച്ച രൂപം കൊണ്ടും വർഗ്ഗം കൊണ്ടും സ്വഭാവം കൊണ്ടും വിഭിന്നമാണ്.തേൻ ശേഖരിക്കുന്ന കാര്യത്തിൽ മാത്രമാണ് മറ്റു തേനീച്ചകളുമായി പൊതുവായ സ്വഭാവം. ഇവയെ കൊമ്പില്ലാ ഈച്ചകളുടെ (Stingless_bee) വിഭാഗത്തിലാണ് പൊതുവേ പെടുത്തുന്നത്. ശാസ്ത്രീയമായി പറയുമ്പോൽ മറ്റു തേനീച്ചകൾ എപിസ് (Apis ) കുടുംബത്തിലേതാണെങ്കിൽ ചെറുതേനീച്ച ടെട്രാഗോണുലാ (Tetragonula) കുടുംബത്തിൽ പെട്ടതാണ്.


പ്രത്യേകതകൾ

ചെറുതേനീച്ച വായുസഞ്ചാരമില്ലാത്ത പൊത്തുകളിലും പോടുകളിലും ആണ് സാധാരണ കൂടുകൂട്ടുന്നത്. ഒരു പ്രവേശനദ്വാരം ഒഴികെ എല്ലാ ഭാഗങ്ങളും അവ നിർമ്മിക്കുന്ന മെഴുക് ഉപയോഗിച്ച് അടക്കുന്നു. ഈ അരക്ക് നല്ല പശയാണ്. കൂട്ടിൽ മറ്റൊരു ജീവിക്കും പ്രവേശിക്കാനാവാതെ കാവൽക്കാർ നിൽക്കുന്നു. മറ്റിനം തേനീച്ചകളെ അപേക്ഷിച്ചു നോക്കിയാൽ, ഇവറ്റകൾക്ക് കുത്തുവാനുള്ള വിഷമുള്ളുകൾ ഇല്ലെങ്കിലും കടിച്ചും അസഹ്യപ്പെടുത്തിയും ശത്രുക്കളെ തുരത്തു വാനുള്ള ഇവരുടെ കഴിവ് അപാരംതന്നെയാണ്. ആണീച്ചയുമായി ചേരുന്നതുവരെ മാത്രമേ പെൺ തേനീച്ചക്ക് പറക്കാൻ ശേഷി ഉള്ളു. അതിനുശേഷം അവ കൂട്ടിൽ തന്നെ കഴിയുന്നു. ചെറിയഗോളങ്ങൾ ആയി ആണ് തേൻ സൂക്ഷിക്കുന്നത്. ഒരു കൂട്ടിൽ ആദ്യം പൂമ്പൊടി, മുട്ടകൾ തേൻ ഇതാണ് ക്രമം

ചെറുതേനീച്ച


ചെറുതേനീച്ച ഇനങ്ങൾ

സാധാരണകാണുന്ന ഈച്ചകളീൽ തന്നെ പല വിഭാഗങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രധാനമായും 6 ഇനങ്ങളോളം ഇവയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ചെറുതേനീച്ചകളീൽ ത്തന്നെ വളരെ വലിപ്പം കുറഞ്ഞ (സാധാരണ ചെറുതേനീച്ചയുടെ നാലിൽ ഒന്നേ വരൂ ) നാണം കുണുങ്ങികളായ ഒരു പറ്റം ചെറുതേനീച്ചകളുണ്ട് ……..ഇത്തിരി ക്കുഞ്ഞന്മാർ.ഇവരുടെ തേൻ ഗോളങ്ങൾക്കും പൂമ്പൊടി അറകൾക്കും മെഴുകിനും (അരക്ക്) എല്ലാം വെളുത്ത നിറമാണ.ചിറകുകൾക്ക് ഈയ്യക്കടലാസിന്റെ പോലുള്ള തിളങ്ങുന്ന നിറവും- എന്നാൽ ഉടലിന് ഇളം കറുപ്പുമാണ് ‘ശത്രുക്കളുടെ ആക്രമണമോ സാദ്ധ്യതയോ തിരിച്ചറിഞ്ഞാൽ കൂടിന്നുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന സ്വഭാവമാണിവയ്ക്ക് -നല്ല തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ പൂമ്പൊടിയും തേനും ശേഖ രിക്കാൻ ഇവർ പുറത്തിറങ്ങാറുള്ളു. തുടർച്ചയായ മഴയോ ശൈത്യമോ വന്നാൽ കൂടിന്റെ വാതായനംപൂർണ്ണമായും അടച്ച് പുറത്തിറങ്ങാതിരിക്കാൻ ഇവർക്കു കഴിയും – വളരെച്ചെറിയ പ്രവേശനക്കുഴലും കൂവീച്ചയേക്കാൾ അല്പം മാത്രം കൂടി ഉടൽ വലിപ്പവും ഉള്ള ഇവരുടെ വാസ സ്ഥലം കണ്ടെത്തുകയെന്നത്ദുഷ്ക്കരമാണ്

.മററു ചെറുതേനീച്ചകളെപ്പോലെ ശത്രുക്കളെ കടിച്ചുതുരത്തുന്ന സ്വഭാവം ഇവയ്ക്കില്ല .അതുകൊണ്ടുതന്നെ എണ്ണത്തിൽ ഏറെയൊന്നുമില്ലാത്ത ഇവരെ പ്രകോപിപ്പിച്ചു കൂടി നുള്ളിൽനിന്നും പുറത്തിറക്കി കുപ്പിയിൽ കയററുന്ന വിദ്യ ഒട്ടും വിജയപ്രദമല്ല .പല്ലിമുട്ടയുടെ നിറമുള്ള ചെറുമുട്ടകൾ, – ഒന്നു തൊട്ടാൽ ചിതറുന്ന ഉതിർമണികൾ.!മുട്ടകളെ താങ്ങി നിർത്തുന്ന ചെറു തൂണുകൾ വിരളം.പശിമയും കുറവ് – ഇതു കൊണ്ടൊക്കെത്തന്നെ ഇവരുടെ കോളനികൾശേഖരിക്കുകയെന്നത് സൂക്ഷ്മതയോടെ ചെയ്യേണ്ടതും ശ്രമകരവുമാണ് .വളരെക്കുറച്ചു മാത്രമേ ഉള്ളുവെങ്കിലും ഇവർ ശേഖരിച്ചിരിക്കുന്ന തേൻ അതിവിശിഷ്ടവുംഅമൂല്യവും ഔഷധ പ്രാധാന്യം ഏറിയതുമാണ് .Unlike other bees, they do not have the ability to bite. .Therefore, the technique of provoking them, which are not very numerous, and expelling them from the cage into the bottle is not at all successful.With this, the collection of their colonies must be done carefully and diligently

ചെറുതേനീച്ച

ആയൂർവ്വേദത്തിൽ നേത്രചികിത്സയ്ക്ക് ഏറ്റവും ഉത്തമ മായതേനും ഇതു തന്നെ ! പ്രകൃതിയുടെ ദ്രാവക സ്വർണ്ണ മെന്നാണല്ലൊതേനിനെ വിവഷിക്കപ്പെടുന്നത് എന്നിരിക്കിലും അതിലും ഏറെ അതിവിശിഷ്ടമായ തേൻ … ഇത്തരിയേഉള്ളൂവെങ്കിലും – ശേഖരിച്ചു വയ്ക്കുന്ന – കടിക്കാത്ത – വെള്ളിച്ചിറകുള്ള _നാണം കുണുങ്ങികളായ ഈ കുഞ്ഞിത്തേനീച്ചകളെ ‘പൊന്നീച്ച ” എന്നു നാമകരണം ചെയ്താലും അതൊട്ടും തന്നെ അധികമാവുകയില്ല

ചെറുതേനീച്ച

ചെറുതേൻ മറ്റു തേനുകളേക്കാൾ വിശേഷപ്പെട്ടതാണ്. ചെറുതേൻ സാധാരണ പിഴിഞ്ഞ് എടുക്കാറുണ്ട്എങ്കിലും അത് തേനിൻറെ ഗുണം കുറയ്ക്കുന്നു. അതിൻറെ പുംപൊടിയും മുട്ടയുടെ ചില പദാർതങ്ങളും അതിൽ ചേരുന്നത് കൊണ്ടാണത്. സുരക്ഷിതമായ രീതി വെയിലത്ത്‌ വെച്ച് ചൂടാക്കി എടുക്കുക എന്നതാണ്. ഒരു സ്റ്റീൽപാത്രത്തിൽ ചരിച്ചുവെച്ചു വെയിൽ കൊള്ളിച്ചാൽ തേൻ മാത്രമായി ഊറി വരുന്നതാണ്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തേനീച്ചയെ അറിഞ്ഞു കൃഷിചെയ്യാം

#Honey bee#Farmer#Agriculture#KrishiJagran

English Summary: baby bee has excellent honey
Published on: 11 August 2020, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now