കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ അമ്മ പല തരം മർമ്മ അടങ്കൽ മുറകൾ പ്രയോഗിക്കുന്നുണ്ട്. അമ്മൂമ്മമാർ ഇത് അറിയാതെയും അറിഞ്ഞും ചെയ്യാറുണ്ട്..
മഹോ ദണ്ഡ വില്ലടങ്കൽ
കാമ്പൂരി അടങ്കൽ
മേലടപ്പു അടങ്കൽ
അകപ്പറ്റു അടങ്കൽ
മണി പൂരക അടങ്കൽ
നട്ടെല്ല് അടങ്കൽ
അക പുറ താര തടവൽ
കൈ -കാൽ എതിർ പുറ തടവൽ എന്നിവയൊക്കെ ഉൾപ്പെടുത്തി യുള്ള തടവൽ ആണ് ഇതിൽ കാണുന്നത്.
ചെറു പയർ പൊടിയും എണ്ണയും ഉപയോഗപ്പെടുത്തുന്നത് കുങ്കുമപ്പൂ അമ്മക്ക് കൊടുക്കുന്നതിനേക്കാൾ ഗുണപ്രദമായിരിക്കും.
തീർച്ചയായും മർമ്മങ്ങൾ അമർത്തിയുള്ള തടവൽ കുഞ്ഞുങ്ങൾക്ക് വളരെ ഗുണപ്രദം ആണ്. അരക്കാൽ "മാത്രയോ അല്ലെങ്കിൽ "മാകാണി മാത്രയോ" മാത്രമേ ഇതിൽ ഉപയോഗിക്കാവൂ.
തമിഴ് നാട്ടിൽ ഗ്രാമങ്ങളിൽ ഈ മുറകൾ വ്യാപകമായി, പാരമ്പര്യമായി ചെയ്തു വരുന്നു.
അതുപോലെ തലൈ ഉരുട്ടൽ മുറ, കാത് കുത്തൽ മുറ എന്നിവ തായ്മാമൻ (കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ) തന്നെ ചെയ്യണം എന്ന് നിർബന്ധം ഉണ്ട്.