Updated on: 26 December, 2020 5:00 PM IST

മുളയരി ഈ തലമുറയ്ക്ക് വളരെ അധികം പരിചിതമല്ല. പല കാരണങ്ങളിൽ ഒന്ന്  മുള തന്നെ കാണാൻ കിട്ടാത്തതാണ്. മുള പുല്ലു വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യമാണ്. വളർച്ചയുടെ വേഗത്തിലും സസ്യങ്ങൾ ക്കിടയിൽ  മുളക്ക് ഒന്നാംസ്ഥാനം ഉണ്ട്.

 

വളർച്ചയെത്തിയ മുളയുടെ നീളം സാധാരണ 45 മീറ്റർ വരെ കാണാറുണ്ട്. ജനുസ്സ് പറയുകയാണെങ്കിൽ ഇതിൽ 75 തരം മുളകൾ ഉണ്ട്. അവയിൽ തന്നെ 1250 തരം ഉപശാഖകൾ ഉണ്ട്. അത്തരം  വൈവിധ്യമാർന്ന ഒരു സസ്യമാണ് മുള.

പരിസ്ഥിതിയുടെ കാര്യം വെച്ചുനോക്കിയാൽ മുളക്ക് വളരെയധികം പ്രാധാന്യം കാണാം. മണ്ണിൽ ജലാംശം  ഉയർത്തിക്കൊണ്ടുവരുന്നതിൽ മുളക്ക് പങ്കുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ പലരും മുള വെച്ചുപിടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

 

ഒരു തലമുറ പിറകോട്ടു നോക്കിയാൽ  മുള ഉപയോഗിച്ച് പുരയിടത്തിനു ചുറ്റും വേലികെട്ടി താമസസ്ഥലം സുരക്ഷിതം ആക്കിയിരുന്നതായി മുള്ളുകൾ ഉള്ളതിനാൽ  മൃഗങ്ങളും മറ്റും പുരയിടത്തിൽ കയറി കണ്ടതെല്ലാം നശിപ്പിക്കുമായിരുന്നില്ല.

മുളങ്കാടുകൾ അതിരുകളിലാണ് കൂടുതലും വെച്ച് പിടിപ്പിച്ചിരുന്നത്‌. മണ്ണൊലിപ്പ് തടയുന്നതിനും ഇത് ഉപയോഗിച്ചിരുന്നു എന്നർത്ഥം. മാത്രവുമല്ല, മറ്റു വിളകൾക്ക് നൽകിയ വളം വലിച്ചെടുക്കാൻ സാധ്യതയുള്ളതും കൂടി അതിനൊരു കാരണമാണ്.

 

ആയുസ്സിനെ കാര്യത്തിൽ മുള  60 വർഷം മുതൽ നൂറു വർഷം വരെ  നിലനിൽക്കാറുണ്ട്. മുള നശിക്കുന്നതിനു മുമ്പ്  ഇവ പൂവിടാൻ തുടങ്ങും. ഇതിൽ നിന്നാണ് പഴുത്ത കായകൾ ഉണ്ടാകുന്നത്. മുളയുടെ ഈ കായ്കൾ തന്നെയാണ് മുളയരി ആയി അറിയപ്പെടുന്നത്. മുള പൂവിടുന്നത് ഒരു പ്രത്യേക സമയത്താണ്.

 

കേരളത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മുളയരി കഴിക്കുന്നവരിൽ കൂടുതലും. ഇത് അവരുടെ ഭക്ഷണം മാത്രമല്ല വരുമാനമാർഗം കൂടിയാണ്. മുളയരി ഔഷധഗുണം കൂടിയുള്ളത് ആയതുകൊണ്ട് ഇത് വിറ്റാൽ തരക്കേടില്ലാത്ത വില വനവാസികൾക്ക് കിട്ടാറുണ്ട്.

 

കാഴ്ചയിൽ നെല്ലിനോടാണ് സാമ്യമെങ്കിലും സ്വാദിൽ ഗോതമ്പിനോട് താരതമ്യം ചെയ്യാൻ കഴിയും. ചില പ്രത്യേക ഭാഗങ്ങൾ മുറിച്ചെടുത്താണ് പൊതുവേ മുളയരി തയ്യാറാക്കാനായി കൃഷി ചെയ്യുന്നത്. ചുവന്നമണ്ണ് മുളയരിക്കുവേണ്ടി കൃഷി ചെയ്യാൻ നല്ലത്. 35 വർഷം പ്രായമെത്തിയ മുളകൾ ഒരു ഹെക്ടറിൽ ഉണ്ടെങ്കിൽ 5 ടണ്ണോളം മുളയരി ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിലയിനം മുളകളിൽ നിന്ന് ഒന്നിലധികം പ്രാവശ്യം വിളവെടുപ്പ് സാധ്യമാകും എന്നുള്ളത് മുളയരി കൃഷിയുടെ പ്രാധാന്യം  വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.

English Summary: Bamboo is a source of income
Published on: 23 December 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now