Updated on: 12 July, 2022 9:31 PM IST
Basic Cholera Prevention Steps

മഴക്കാലങ്ങളിലാണ് കോളറ കൂടുതലായി കാണുന്നതെങ്കിലും മറ്റു കാലങ്ങളിലും ഈ രോഗം കണ്ടുവരുന്നുണ്ട്.   വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന രോഗമാണിത്.  നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ കോളറ കേസുകള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ കേരളത്തിലെ ആരോഗ്യവകുപ്പും ഇതേക്കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

ഇതിന്റെ ലക്ഷണങ്ങളും പ്രതിരോധിയ്ക്കാനുള്ള വഴികളും അറിയൂ.

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കോളറ പിടിപെടുന്നത്. വിബ്രിയോ കോളെറേ എന്ന ബാക്ടീരിയ പരത്തുന്ന ഈ രോഗം വൃത്തിഹീനമായ ഭക്ഷണ, വെള്ളത്തിലൂടെയാണ് പടരുന്നത്. ശരീരത്തില്‍ കയറുന്ന ഈ ബാക്ടീരിയ കോളറാ ടോക്‌സിന്‍ എന്ന വിഷാംശം ഉല്‍പാദിപ്പിയ്ക്കും. ഇത് വയറിളക്കത്തിന് കാരണമാകുകയും ചെയ്യുന്നു.  ആഹാര വസ്തുക്കളില്‍ വന്നിരിയിക്കുന്ന ഈച്ചകളിലൂടെയും പടരാറുണ്ട്. ഈച്ചകള്‍ ആഹാര സാധനങ്ങളില്‍ വന്നിരുന്ന് ഈ ബാക്ടീരിയ ആഹാരത്തിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വയറിളക്കത്തിന് വേനൽക്കാല പരിചരണവും ശ്രദ്ധയും; ശമനത്തിന് ഈ 5 നാട്ടുവൈദ്യങ്ങൾ

വയറിളക്കം, ഛര്‍ദി എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് തന്നെ പടരാനുള്ള കഴിവും കോളറാ രോഗത്തിന്റെ സൂചനകളാണ്. ശരീരത്തില്‍ നിന്നും ധാരാളം വെള്ളം നഷ്ടപ്പെടുന്നു. ഇതു മൂലം രോഗി വല്ലാതെ ക്ഷീണിയ്ക്കുന്നു. ബിപി കുറയുന്നതും തലകറക്കം വരുന്നതും ബോധക്കേടും കണ്ണുകള്‍ മറഞ്ഞ് പോകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുറയുന്നതിനാല്‍ തന്നെ മൂത്രത്തിന്റെ അളവ് കുറയുകയും ഇത് വൃക്കയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. വയറിളക്കത്തിനൊപ്പം ഛര്‍ദ്ദി  കൂടിയുണ്ടാകുന്നത് കൂടുതല്‍ ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ടിപ്പുകൾ

എപിഡമിക് അഥവാ പകര്‍ച്ചവ്യാധി ഗണത്തില്‍ പെടുത്തിയിരിയ്ക്കുന്ന ഈ രോഗത്തിന്റെ നിര്‍ണയത്തിന് സ്‌ക്രീനിംഗ് ടെസ്റ്റുകളും ഉറപ്പിയ്ക്കാനുള്ള മറ്റു ടെസ്റ്റുകളുമെല്ലാമുണ്ട്. സിങ്ക് ഗുളികകളും ഒആര്‍എസ് ലായനിയുമെല്ലാം ഇതിനുള്ള പെട്ടെന്നുള്ള പരിഹാര വഴികളാണ്.

കോളറ വരുന്നത് തടയാന്‍ നമുക്ക് ചെയ്യാവുന്ന ചില മുന്‍കരുതലുകൾ 

* ഉപയോഗിയ്ക്കുന്ന വെള്ളം ശുദ്ധമായിരിയ്ക്കണം. കുടിയ്ക്കാനുളള വെള്ളം മാത്രമല്ല, പാചകത്തിന് ഉപയോഗിയ്ക്കുന്ന വെള്ളവും വായില്‍ നാം ഒഴിച്ചു കഴുകുന്ന വെള്ളവുമെല്ലാം നല്ലതാകണം.

* ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് കൈകള്‍ നല്ലതുപോലെ കഴുകുക. ഭക്ഷണ വസ്തുക്കള്‍ അടച്ച് സൂക്ഷിയ്ക്കുക. ഈച്ചകള്‍ വന്നിരിയ്ക്കാനുള്ള സാധ്യത തടയണം. പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം കഴിവതും ചൂടോടെ ഉപയോഗിയ്ക്കുക.

* കോളറയുള്ള ആള്‍ ഉപയോഗിയ്ക്കുന്ന ടോയ്‌ലറ്റടക്കം അണുനശീകരണം നടത്തിയ ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിയ്ക്കുക. ഇവര്‍ ഉപയോഗിച്ച വസ്തുക്കള്‍ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്.

* കോളറ പടരാന്‍ സാധ്യതയുള്ള രോഗമായതുകൊണ്ട് രോഗബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ പെട്ടെന്ന് തന്നെ ചികിത്സ തേടുക.

English Summary: Basic Cholera Prevention Steps
Published on: 12 July 2022, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now