1. Health & Herbs

മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

മഴക്കാലത്താണ് രോഗാണുക്കൾ പെറ്റുപെരുകുന്നത്. അതിനാൽ പല അസുഖങ്ങളും കൂടുതലായി കാണാറുണ്ട്. ജലദോഷം മുതൽ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

Meera Sandeep
How to prevent monsoon diseases through Ayurveda?
How to prevent monsoon diseases through Ayurveda?

മഴക്കാലത്താണ് രോഗാണുക്കൾ പെറ്റുപെരുകുന്നത്.  അതിനാൽ പല അസുഖങ്ങളും കൂടുതലായി കാണാറുണ്ട്. ജലദോഷം മുതൽ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ

കൂടുതലായും ജലത്തിലൂടെയും കൊതുകു വഴിയും പകരുന്ന രോഗങ്ങളാണ് മഴക്കാലത്ത് കണ്ടു വരുന്നത്. ജലദോഷം, വിവിധ തരം പനികൾ (എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ), വളംകടി, മലേറിയ, ചർദ്ദി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.

മഴക്കാലത്ത് വാത സംബന്ധമായ രോഗങ്ങളും ദഹനേന്ദ്രിയ ദുർബലതയാൽ ഉണ്ടാകുന്ന രോഗങ്ങളും പരക്കെ കാണാറുണ്ട്.  ഇത്തരം രോഗാവസ്ഥകൾ ആയുർവേദത്തിലൂടെ പ്രതിരോധിക്കാം. അവയെന്തൊക്കെ എന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ട് ദഹനക്കുറവ് അനുഭവിക്കുന്നവർക്ക് നല്ലൊരു ഭക്ഷ്യവസ്തുവാണ്

* കുടിക്കുന്നതിനുള്ള വെള്ളം: കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ചുക്കുo മല്ലിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കാം.

* ലഘുവായ ആഹാരങ്ങൾ കഴിക്കുക: അരി, ഗോതമ്പ്, ബാർളി, മുതിര, ചെറുപയർ, വഴുതന, വെള്ളരി, കാബേജ്, വാഴപ്പഴം എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക. ആഹാരം ചൂടോടെ കഴിക്കുക. ചെറുപയർ സൂപ്പ് ശീലമാക്കാം. ആഹാരത്തിൽ ചുക്ക്, കുരുമുളക് ചേർത്ത് പാകം ചെയ്യുന്നതും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മുളപ്പിച്ച ഗോതമ്പ് കൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ

*  എണ്ണ തേപ്പും വ്യായാമവും: എള്ളെണ്ണയോ വെളിചെണ്ണയോ ദേഹത്ത് പുരട്ടി ലഘുവായി വ്യായാമം ചെയ്യുക.

കുളിക്കുന്നതിന് ചെറു ചൂടുവെള്ളം ഉപയോഗിക്കുക. കുളി കഴിഞ്ഞ് രാസ്നാദി ചൂർണ്ണം നെറുകയിൽ തിരുമ്മുക.

* വസ്ത്രങ്ങൾ: നന്നായി ഉണങ്ങിയ കട്ടി കുറഞ്ഞ വസ്ത്രം ഉപയോഗിക്കുക.

* വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കൈകാലുകൾ കഴുകാൻ ഉപയോഗിക്കുക

* രോഗാണു നാശനത്തിനും രോഗവാഹകരെ അകറ്റുന്നതിനും വെള്ളം കെട്ടിക്കിടക്കാനുളള എല്ലാ സാഹചര്യങ്ങളെയും നശിപ്പിക്കുക. (പൊട്ടിയ ചിരട്ട, പ്ലാസ്റ്റിക് കുപ്പികൾ മുതലായവ)

* വീട് ഇഴ ജന്തുക്കളും, കൊതുക്, ഈച്ച, എലി ഇത്യാദികളും കയറാത്തവിധം സൂക്ഷിക്കുക

* കൊതുകു നിവാരണത്തിന് പുകയില കഷായം, വേപ്പെണ്ണ, സോപ്പ് ലായനി എന്നിവ ഉപയോഗിക്കാം. വെളുത്തുള്ളി ചതച്ചത്, പുൽ തൈലം, ശീമക്കൊന്ന ഇലയുടെ കഷായം എന്നിവ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.

* പാദരക്ഷകൾ ധരിക്കുക.

English Summary: How to prevent monsoon diseases through Ayurveda?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds