Updated on: 29 September, 2021 5:59 PM IST
Beetroot face pack

മിക്ക അടുക്കളയിലെയും സ്ഥിര സാന്നിധ്യമാണ് ബീറ്റ്റൂട്ട്. എന്നാൽ അടുക്കളയിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറ കൂടിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുള്ള ചർമത്തിന് വളരെ ഫലപ്രദമാണ് തടി കുറയ്ക്കാൻ നോക്കുന്നവർക്ക് ഒരു സ്വാഭാവിക വഴിയാണ് ബീറ്റ്റൂട്ട് പ്രോട്ടീൻ നാരുകൾ എന്നിവ ധാരാളമുണ്ട് കോശങ്ങളെ പെട്ടെന്ന് അലിയിച്ചു കളയാൻ ഇതിന് ആകും. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം.

ചർമ്മത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും ബീറ്റ്റൂട്ട് പ്രയോജനകരമാണ്. ചർമ്മത്തെയും മുടിയെയും ബീറ്റ്റൂട്ട് എങ്ങനെയൊക്കെ സംരക്ഷിക്കുമെന്ന് നമുക്ക് നോക്കാം.

മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട്, ജ്യൂസാക്കി മുഖത്ത് പുരട്ടുക. 10–15 മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.

അര ടേബിൾസ്പൂൺ അനുപാതത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് തൈര് എന്നിവ കൂട്ടിക്കലർത്തി ഫേസ് പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമത്തിലെ നൈസർഗ്ഗിക സൗന്ദര്യം നിലനിർത്താനും സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽവയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാനും ഇത് സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ് വിനാഗിരി യോടൊപ്പം ചേർത്ത് മുടിയിൽ പുരട്ടുക അൽപ സമയത്തിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക, ഇത് താരൻ കാരണം ഉള്ള ചൊറിച്ചിൽ തടയാനും, താരൻ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ മുടിയ്ക്ക് മൃദുത്വവും തിളക്കവും നൽകുന്നു.

ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ് ഇങ്ങനെ കുറച്ചു ദിവസം പതിവായി പുരട്ടുക ആണെങ്കിൽ ചുണ്ടിലുള്ള കറുത്ത പാടുകൾ മാറി ചുണ്ടുകൾക്ക് നല്ല നിറമായി മാറും.

ഹെന്നയോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നത് മുടിക്ക് നല്ല തിളക്കമേകാനും, നല്ല കളർ കിട്ടാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ

നരച്ച മുടിയാണോ പ്രശ്‌നം, പ്രകൃതി ദത്തമായി മുടി കളർ ചെയ്യാം.

ബീറ്റ്റൂട്ട് കൃഷി ചെയ്യണോ? ഇതാ ചില ടിപ്സ്

English Summary: Beetroot face pack
Published on: 29 September 2021, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now