Updated on: 3 April, 2020 7:32 PM IST

മറ്റ് ഫലങ്ങളിൽ എന്നപോലെ ഈത്തപ്പഴത്തിലും (Dates) മനുഷ്യശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങളും (Nutrition)ഉണ്ട്.

ഇതിൽ ഏകദേശം 13 ശതമാനം ജലാംശവും 64 ശതമാനം അന്നജവും 24 ശതമാനം മാംസ്യവും 1.8 ശതമാനം സെല്ലുലോസ് 1.2 ശതമാനം ധാതുലവണങ്ങളും അതായത് ഇരുമ്പ് കാൽസ്യം പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയും ഉണ്ട്. എളുപ്പത്തിൽ ദഹിക്കുന്ന ഫ്രക്ടോസ് വിറ്റമിൻ എ , ബി എന്നിവയടക്കം ശരീര പോഷണത്തിന് ആവശ്യമായ ഘടകങ്ങളുടെ 70% ഈ ഫലത്തിൽ കണ്ടുവരുന്നു.
പോഷകഗുണങ്ങൾക്കപ്പുറം ഔഷധവീര്യമുള്ള (Medicinal properties) ഒരു വിശിഷ്ട ഫലമാണിത്. ക്ഷയം അഭിഘാതം, പ്രമേഹം, ഗ്രഹണി, വാതം അനാർത്തവം എന്നീ അവസ്ഥകളിൽ അതുല്യ സഹായം നൽകാൻ ഇതിന് കഴിവുണ്ട്.


ക്ഷയരോഗത്തിന്റെ ആരംഭദശയിൽ ഈത്തപ്പഴം ഒരു ഉത്തമ ഔഷധത്തിന്റെ ഫലം നൽകും.

ഇതിന് കഫം ഇളക്കാൻ ഉള്ള അൽഭുത ശക്തിയുണ്ട്. തന്മൂലം നെഞ്ചിൽ വേണ്ടത്ര ആശ്വാസം ലഭിക്കുന്നു. മലബന്ധം (Constipation) അകറ്റുകയും ചെയ്യും.


ഈത്തപ്പഴം സേവ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതാണ്.


അങ്ങനെ വിളർച്ച അകറ്റാൻ സഹായിക്കുന്നു. വളരെക്കാലം ആഹാരത്തിൽ ഇരുമ്പിന്റെ (Iron content) അംശം ഇല്ലാതെ വരുമ്പോൾ രക്തത്തിൽ രഞ്ജകത്തിന്റെ അളവ് കുറയുകയും തുടർന്ന് വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനുപുറമേ ശ്വാസകോശത്തിൽ(lungs) നിന്ന് പ്രാണവായു പേശികളിൽ എത്തിക്കുകയും അവിടെ ഉളവാക്കുന്ന ഗലാമ്ലാ വാതകം പുറംതള്ളുന്നതിനായി തിരികെ ശ്വാസകോശത്തിൽ എത്തിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നതും രക്തത്തിലെ (Blood)അരുണാണുകൾക്ക് അതിൻറെ നിറം കൊടുക്കുന്നതും ആയ രഞ്ജ്കം എന്ന വർണ്ണ വസ്തുവിൻറെ മൂലഘടകവും ഇരുമ്പ് ആണ്.


ഇത്രയധികം പ്രാധാന്യം ഉള്ള ഇരുമ്പിന്റെ അംശം ഈത്തപ്പഴത്തിൽ നിന്നും ലഭ്യമാണ്

.
ക്ഷയം കാസം എന്നിവയുടെ ശമനത്തിന് ഒരുപോലെ ഉപയോഗപ്രദമാണ് ഈത്തപ്പഴം. ഇത് ശരീരത്തിന് വേണ്ടത്ര ചൂട് നൽകുകയും രക്തക്കുറവും വിളർച്ചയും അകറ്റി ശരീരത്തിലെ തേയ്മാനത്തെ പരിഹരിക്കുകയും ചെയ്യുന്നു.

 

ക്ഷയം കാസം രോഗികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിധിയുണ്ട്.

വേണ്ടത്ര ഈത്തപ്പഴം കുരു നീക്കി ഇടിച്ചു വയ്ക്കുക. അതിൻറെ പത്തിലൊന്നു തൂക്കം ആടലോടക സമൂലം ശീലം പൊടി ആക്കുക.
കുറച്ചു പശുവിൻ നെയ്യിൽ ഇടിച്ച ഈത്തപ്പഴം ചെറുചൂടിൽ വറുക്കുക.
പിന്നീട് ആടലോടക പൊടിയും കുറച്ച് ഏലക്കായ, ബദാം, കിസ്മിസ്, കൊട്ടത്തേങ്ങ നുറുക്കിയത്, കറുവപ്പട്ട, എന്നിവയും ചേർത്തിളക്കി ചൂടാറുമ്പോൾ ഭരണിയിൽ സൂക്ഷിച്ച് ദഹനശക്തിക്ക് അനുസരിച്ച് ദിവസേന അത്താഴത്തിനു ശേഷം സേവിച്ചു പശുവിൻപാൽ കുടിക്കുക.
ഈത്തപ്പഴം ,തിപ്പലി ,മുന്തിരിങ്ങ ,മലർ ഇവ സമം ഇടിച്ച് നെയ്യും തേനും കൂട്ടി സേവിച്ചാൽ പിത്തസംബന്ധമായ കാസതിന് ശമനമേകും. കുരുകളഞ്ഞ ഈത്തപ്പഴം ശുദ്ധമായ തേനിൽ സൂക്ഷിക്കുക. ദിവസേന അതിൽ നിന്ന് ഓരോ പഴവും ഒരു സ്പൂൺ തേനും കഴിച്ചു പാൽ കുടിക്കുക. ആസ്മയ്ക്ക് ഇതൊരു ലളിത വിധിയാണ്. പെരുംകുടൽ ചെറുകുടൽ എന്നീ ഉദരസംബന്ധമായ (Abdominal organs) അവയവങ്ങൾക്ക് ഈത്തപ്പഴം വളരെ നന്ന്. മധുരം വർജ്ജിക്കുന്ന പ്രമേഹരോഗികൾക്ക് കൂടി ഈത്തപ്പഴവും കുറച്ചു തിപ്പലി പൊടിയും കൂടി ഇടിച്ച് കഴിക്കാവുന്നതാണ്.


ഈത്തപ്പഴം ശുദ്ധജലത്തിൽ കുതിർത്തി വെച്ച് പിഴിഞ്ഞെടുത്ത സർബത്ത് രോഗികൾക്കും മെലിഞ്ഞ കുട്ടികൾക്കും ഒരുപോലെ ഗുണം ചെയ്യും.

മലബന്ധത്തിനും അതേസമയം അതിസാരത്തിനും ഒരുപോലെ ഗുണകരമാണ്.
ഈ മധുര ഫലം വയറ്റിലുണ്ടാകുന്ന പുകച്ചിലിനും ഗ്രഹണിക്കും മോശമല്ല തന്നെ. ഇതിന് ആമാശയത്തിൽ ഉള്ള ദ്രോഹകരമായ അണുക്കളെ നശിപ്പിക്കാനുള്ള വിശേഷ ഗുണമുണ്ട്. ഇക്കാരണത്താൽ ആയിരിക്കും മുസ്‌ലിംകൾ തങ്ങളുടെ നിരാഹാരവ്രതം അവസാനിപ്പിക്കുന്നത് ഈത്തപ്പഴം അഥവാ കാരയ്ക്ക കൊണ്ടായിരിക്കണം എന്ന് മുഹമ്മദ് നബി നിഷ്കർഷിച്ചിട്ടുള്ളത്.

അത്താഴ ശേഷം രണ്ട് ഈത്തപ്പഴം തിന്നുകയും അനുബന്ധമായി പശുവിൻ പാൽ കുടിക്കുന്നതും ശരീര വളർച്ചയ്ക്കും ആരോഗ്യത്തിനും ഉന്മേഷത്തിനും ഉതകുന്ന ഒരു ഉത്തമ ടോണിക്കിന്റെ ഫലം ചെയ്യും.


ശരീരത്തിന് നിത്യ ആവശ്യത്തിനു വേണ്ട ഇരുമ്പ് കാൽസ്യം ഫോസ്ഫറസ് എന്നിവ ഈന്തപ്പഴത്തിൽ സ്വാഭാവിക രൂപത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് പോഷകകുറവ് പരിഹരിച്ച് ധാതുശക്തി വർദ്ധിപ്പിക്കുന്നു.
ഗർഭകാലത്ത് സ്ത്രീകൾക്ക് തുടർച്ചയായി ഇത് ഉപയോഗിച്ചാൽ ആരോഗ്യവാൻമാരും സുന്ദരന്മാരും ആയ പ്രജകൾ ലഭിക്കുമെന്നത് സംശയിക്കേണ്ടതില്ല.

ആർത്തവക്കാലത്ത് സ്ത്രീകളിൽ ഉണ്ടാകാറുള്ള ജീവക ധാതുക്കളുടെ അപര്യാപ്തത ഈ ഫലം ഇല്ലാതാക്കും.


മധുര പ്രിയരായ കുട്ടികൾക്ക് മിഠായിയും ചോക്ലേറ്റും നൽകുന്നതിന് പകരം ഈത്തപ്പഴം കൊടുത്താൽ ഗുണങ്ങൾ പലതാണ്.

പേർഷ്യ, ആഫ്രിക്ക, അറേബ്യ എന്നീ രാജ്യങ്ങളിൽ ധാരാളമായി വളരുന്ന ഒരു വൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴം ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്നതും ആണ്.

English Summary: Being a naturally sweet treat, dates can be incredibly beneficial for your health.
Published on: 03 April 2020, 07:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now