ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഫൈബര്‍, ഫ്ലേവനോയ്ഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ വഴുതനങ്ങ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ കുറിച്ച് നോക്കാം.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. ഫൈബറിനാല്‍ സമ്പന്നമാണ് എന്നതിനാലാണിത് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മ ശക്തിയ്ക്ക് ബെസ്റ്റാണ് വഴുതനങ്ങ
- വഴുതനങ്ങയ്ക്ക് ഹൃദ്രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഈയൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.
- വഴുതനങ്ങയ്ക്ക് ചില തരം ക്യാൻസറുകള്‍ക്കെതിരെ പോരാടാൻ കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
- ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും വഴുതനങ്ങ ഏറെ സഹായകമായിരിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് വഴുതനങ്ങ.