Health & Herbs

ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ നീല ചായ

tea

ചായ എല്ലാവരുടേയും ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ചായ ഇല്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാനെ ആവില്ല. പക്ഷെ സാധാരണ ചായയും ബ്ലാക്ക് ടീയും ഗ്രീൻ ടീയും, ജിൻജർ ടീയും ലെമൺ ടീയും ഒക്കെ പരീക്ഷിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടു ഇനി ഒരു പുതിയ ടീ ആവാം. അതാണ് ബ്ലൂടീ. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ നീല ചായയുടെ പ്രചാരം വര്‍ധിക്കുന്നു. സംഭവം മറ്റൊന്നുമല്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന സുന്ദരിയായ ശഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ്. അഴകും,ആരോഗ്യവും തരുന്ന,അകാല വാര്‍ദ്ധക്യത്തെ തടയുന്നതാണത്രേ ഈ നീല ചായ. ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലെ ആന്റി ഓക്സിഡന്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Blue tea, or butterfly pea flower tea, is a caffeine-free herbal concoction, made by seeping dried or fresh leaves of the Clitoria ternatea plant. The best thing about the blue tea is that it is absolutely caffeine-free, and it is packed with antioxidants.

സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെർണാടീ എന്ന ചെടിയിൽ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവിൽ നിന്നാണ് ടീ ഉണ്ടാക്കുന്നത്. ഇവയെ ബ്ലൂ പീ പൂക്കൾ എന്നും ബട്ടർഫ്ളൈ പൂക്കൾ എന്നും വിളിക്കുന്നു. ശതാബ്ദങ്ങളായി വിയറ്റ്നാം, ബാലി, മലേഷ്യ, തായ് ലൻഡ് എന്നിവിടങ്ങളിൽ ബ്ലൂ ടീ ഉപയോഗിച്ചു വരുന്നു.

ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ ഈ നീല ചായക്ക് സാധിക്കും.ഒപ്പം ക്യാന്‍സര്‍ രോഗവും,കീമോയും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രതയും കുറയ്ക്കും.വിഷാദ രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയുമുണ്ട് നീല ചായയ്ക്ക്.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിലും മുന്‍പനാണ് ബ്ലൂ ടീ.ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും സഹായിക്കും.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.

 

swq

കാഫീൻ അടങ്ങിയിട്ടില്ല

ഇതിൽ കാഫീൻ അടങ്ങിയിട്ടില്ല. ചൈനീസ് വൈദ്യത്തിൽ ബ്ലൂ ടീ ലൈംഗീക ചികിൽസക്ക് ഉപയോഗിക്കുന്നുണ്ട്. കാമവാസന വർദ്ധിപ്പിക്കാനും ലൈംഗിക ശക്തി വർധിപ്പിക്കാനും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ബ്ലൂ പീ പൂക്കൾ ഓർമ്മ ശക്തി വർധിപ്പിക്കാനും, സമ്മർദ്ദമകറ്റാനും, വിഷാദരോഗം മാറ്റാനും ഉപയോഗിക്കുന്നു. ബ്ലൂ പീ പൂക്കൾ പാചകത്തിലുമുപയോഗിക്കുന്നു. കണ്ണിലെ രോഗങ്ങൾക്കും നീർകെട്ടലിനും മരുന്ന് ആയും ഇത് ഉപയോഗിക്കുന്നുണ്ട്. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഹെർബൽ ചായകളിൽ ബ്ലൂ പീ പൂക്കൾ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. പാചകത്തിൽ വിഭവങ്ങൾക്ക് നിറം ചേർക്കാനും ബ്ലൂ പീ പൂക്കൾ ഉപയോഗിച്ചു വരുന്നു.

നീലചായയുടെ മെച്ചങ്ങൾ എന്തെല്ലാമെന്ന് നോക്കാം :-

നീല ചായയിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. പ്രൊ ആൻന്തൊ സയനിഡിസ് എന്നറിയപ്പെടുന്ന ഇവ കോശങ്ങൾ കേടാവുന്നത് തടയുകയും കേടുവന്ന കോശങ്ങൾ നന്നാക്കുകയും ചെയ്യുന്നു.

അകാല വാർദ്ധക്യം തടയുന്നു.

നീല ചായയിലടങ്ങിയിരിക്കുന്ന വിവിധ വൈറ്റമിനുകളും ധാതുക്കളും തലമുടിയേയും ത്വക്കിനേയും സംരക്ഷിക്കുന്നു. പ്രായാധിക്യം തടയും നീല ചായക്ക് പ്രായമാവുന്നത് തടയാനുള്ള കഴിവുണ്ട്. കൂടാതെ നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. നീല ചായയിൽ ഫ്ലാവനോയിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. ഇവ തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നത് വഴി തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു. നീല ചായയുടെ ആൻന്തൊ സയാനിൻ പ്രോപ്പർട്ടീസ് ആണ് ഇതിനു സഹായിക്കുന്നത്.

പഞ്ചസാരയുടെ അളവ് കുറക്കുന്നു

ബ്ലൂ പീ പൂക്കൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. ഭക്ഷണത്തിനിടക്കുള്ള ഇടവേളകളിൽ നീല ചായ കുടിച്ചാൽ പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നു. കഫീൻ അടങ്ങിയിട്ടില്ലാത്തതു കൊണ്ടു രണ്ടോ മൂന്നോ കപ്പ് ചായ കഴിക്കാവുന്നതാണ്. ക്ലിറ്റോറിയ ടെർണാടീ എന്ന ചെടിയുടെ ഇലകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രമേഹ രോഗികളെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ദിവസവും നീല ചായ കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കുന്നു.

ഉൽകണ്ഠ, വിഷാദരോഗം എന്നിവ കുറയ്ക്കുന്നു.

ഉൽകണ്ഠ, വിഷാദരോഗം എന്നിവയ്ക്ക് ഒരു നല്ല മരുന്നാണ് നീല ചായ. ഇത് സമ്മർദ്ദം കുറക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മനസ്സിൽ ഉന്മേഷം നിറക്കും. ഇപ്പോഴത്തെ കുട്ടികളിൽ പലരും വിഷാദരോഗത്തിനു അടിമകളാണ്. നീല ചായ ചിലവു കുറഞ്ഞതും എല്ലാവർക്കും എളുപ്പം കഴിക്കാവുന്നതുമായ ലളിതമായ ഒരു പോംവഴിയാണ്. സ്ഥിരമായി നീല ചായ കുടിച്ചാൽ ഉൽക്കണ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതെയാകുന്നു.

കാൻസറിൽ നിന്നും സംരക്ഷണം

നീല ചായയിൽ ധാരാളം അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കോശങ്ങൾ കേടാവാതെ സംരക്ഷിക്കുന്നു. അത് കൊണ്ട് എല്ലാത്തരം കാൻസറിൽ നിന്നും സംരക്ഷണം നൽകുന്നു. ഓർമ്മ വർധിപ്പിക്കുന്നു ഓർമ്മ വർധിപ്പിക്കുകയും തലച്ചോറിലെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പീ പൂക്കൾ അസൈറ്റൽ കോളിൻ വർധിപ്പിക്കുന്നു. തലച്ചോറിൽ നിന്നുള്ള ആശയവിനിമയത്തിനു അസൈറ്റൽ കോളിൻ വളരെ അത്യാവശ്യമാണ്. പ്രായം ഏറുന്തോറും അസൈറ്റൽ കോളിന്റെ ഉൽപ്പാദനം കുറഞ്ഞു വരുന്നു. നീലചായ കുടിക്കുന്നത് ഈ അവസ്ഥക്ക് പരിഹാരമാണ്.

തലമുടിക്കും വളരെ നല്ലതാണ് നീല ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിനും തലമുടിക്കും വളരെ നല്ലതാണ്. ഇവയിൽ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. അവ തലമുടിയേയും ത്വക്കിനേയും സംരക്ഷിക്കുന്നു. ബ്ലൂടീ ശരീരത്തിലെ

ചയാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു.

കരളിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നു. അങ്ങനെ കൊളസ്റ്ററോൾ കുറക്കാൻ സഹായിക്കുന്നു. ഫാറ്റി ലിവർ വരാതെ തടയുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ആർട്ടറികൾ ശുചിയാക്കി രക്തസംക്രമണം വർധിപ്പിക്കുന്നു. ബ്ലൂടീയിൽ ധാരാളം കാറ്റകിൻസ് ഉണ്ട് ഈ ആന്റി ഒാക്സിഡന്റുകൾ ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ചു കളയുന്നു. . അങ്ങനെ ശരീരത്തിന്റ തൂക്കം കുറക്കാനും ബ്ലൂടീ സഹായകമാണ്.

ബ്ലൂടീയിലടങ്ങിയിരിക്കുന്ന പോളിഫീനോൾസ് ടെപ്പ് 2 ഡയബറ്റീസ് വരാതെ തടയുന്നു ബ്ലൂടീ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം പൊതുവെ ചായ ഉണ്ടാക്കുന്നത് ഒരു കലയായി കരുതിപ്പോരുന്നു. ബ്ലൂടീയും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബ്ലൂടീ ചേർക്കുക. മൂന്നു മിനിറ്റ് ചായപ്പൊടി വെള്ളത്തിൽ കുതിർത്തിടുക. അതിനു ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. മൺ പാത്രത്തിൽ ബ്ലൂടീ കുടിക്കുന്നതാണ് നല്ലത്. ഇത് ബ്ലൂടീയുടെ സ്വാദ് ചോർന്നു പോകാതെ പകർന്നു തരുന്നു.


English Summary: blue tea helps fight cancer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine