ബ്രേക്ക്ഫാസ്റ്റായി പയറുവർഗ്ഗങ്ങൾ ദിവസേന കഴിക്കുന്നത് ശീലമാക്കിയാൽ എന്തെല്ലാം ഗുണങ്ങൾ ലഭ്യമാക്കാമെന്നു നോക്കാം.
ശരീരത്തിന് protein ലഭ്യമാക്കാനുള്ള എളുപ്പവഴിയാണ് മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുക എന്നത്. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയർ, കടല തുടങ്ങിയവ. പ്രോട്ടീൻ പെട്ടെന്ന് വയർ നിറയാൻ സഹായിക്കും. ഇതുവഴി അമിതഭക്ഷണവും, വിശപ്പും കുറയ്ക്കും. വയറ് ഏറെ നേരം നിറഞ്ഞിരിക്കാൻ സഹായിക്കും. ഇതെല്ലാം തടി കുറയ്ക്കാൻ സഹായിക്കുന്ന വഴികളാണ്.
വെജിറ്റേറിയൻ ആഹാരങ്ങൾ മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീൻ കുറവ് വരാതിരിക്കാൻ ഇത് ഏറെ അത്യാവശ്യമാണ്. മാംസാഹാരങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പ്, കൊളെസ്റ്ററോൾ, എന്നിവ ഒഴിവാക്കാനും ഇതുവഴി സാധ്യമാക്കാം. സസ്യാഹാരികൾ തങ്ങളുടെ ആഹാരങ്ങളിൽ നിർബന്ധമായും മുളപ്പിച്ച ധാന്യങ്ങൾ ഉൾപ്പെടുത്തുക. ഇതിൽ 35% പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഊർജ്ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത്. ഇവ പെട്ടെന്ന് തന്നെ ആഗിരണം ചെയ്ത്, ശരീരത്തിന് ഊർജ്ജവും ആരോഗ്യവും നൽകും.
മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളം enzyme കളുണ്ട്. ഇവ ശരിയായ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമാണ്. ഗ്യാസ്, അസിഡിറ്റി, തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നല്ലൊരു വഴിയാണിത്. കുടലിൻറെ ആരോഗ്യത്തിന് അത്യുത്തമമാണ്. ദഹനക്കേട്, മലബന്ധം, തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റിനിർത്തുന്നു.
പൊണ്ണത്തടി നിങ്ങളെ അലട്ടുന്നെങ്കിൽ ആഹാരത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉൾപ്പെടുത്തുക. വൈകാതെ ഫലം അനുഭവിച്ചറിയാനാവും. ഇതിലെ നാരുകൾ ദഹനത്തിന് സഹായിക്കും, കൊഴുപ്പ് പുറംതള്ളാനും. വിശപ്പ് കുറയ്ക്കാനും കഴിയും.
ശരീരത്തിന് കൂടുതൽ ഓക്സിജൻ ലഭിക്കുന്നതിനും രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും, ഇവ സഹായിക്കുന്നു. Iron, Magnesium, Calcium, Manganese, Phosphorous, Potassium, Omega 3 Fatty Acid എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളം വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. അതിനാൽ മുളപ്പിച്ച ധാന്യങ്ങൾ പോഷകാഹാരക്കുറവ് നികത്തുന്നു.