ക്രാൻബെറി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. പുളിപ്പു കലർന്ന രുചിയായതുകൊണ്ട് ഇതുപയോഗിച്ച് സോസുകളും ജ്യൂസുകളുമെല്ലാം ഉണ്ടാക്കാം.
ധാരാളം പോഷകങ്ങൾ അടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ, ഡിമെൻഷ്യ എന്നിവയ്‌ക്കെല്ലാം ക്രാൻബെറി സഹായകമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്
ഫലങ്ങൾക്ക് ചുവപ്പ്, നീല എന്നി നിറങ്ങൾ നൽകുന്ന ആന്തോസയാനിനുകളും പ്രോആന്തോസയാനിഡിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്രാൻബെറി ഈ മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്. പ്രായവുമായി ബന്ധപ്പെട്ട ന്യൂറോ ഡിജനറേഷൻ കുറയ്ക്കാനും ക്രാൻബെറികൾ സഹായിക്കുന്നുണ്ടെന് പഠനങ്ങൾ ചൂടികാണിക്കുന്നു.
നിത്യേന ക്രാൻബെറി ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാൻ കഴിയുമെന്നും ഗവേഷകർ പറഞ്ഞു. ദിവസവും 240 മില്ലിഗ്രാം ക്രാൻബെറി ജ്യൂസാണ് ശീലമാക്കേണ്ടത്. ക്രാൻബെറി ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ഒരുപരിധി വരെ ആന്റിബയോട്ടിക് മരുന്നുകളെ ജീവിതത്തിൽ നിന്നു മാറ്റിനിർത്താൻ കഴിയുമെന്നും പഠനത്തിൽ കണ്ടെത്തി.
ബന്ധപ്പെട്ട വാർത്തകൾ: Health Tips: മൂത്രാശയ അണുബാധയ്ക്ക് പ്രകൃതിദത്ത പരിഹാരം
അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഘടകങ്ങളാണ് ക്രാൻബെറിയുള്ളത്. ക്രാൻബെറി ജ്യൂസിൽ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്‌സ്, പ്രോആന്തോസിയാനിൻ, ആന്തോസിയാനിൻ, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധയുണ്ടായ ശേഷമാണ് മിക്കവരും ക്രാൻബെറി ജ്യൂസ് ശീലമാക്കാറുള്ളത്. എന്നാൽ നമ്മുടെ ഭക്ഷണശീലത്തോടൊപ്പം ക്രാൻബെറി പതിവാക്കിയാൽ അണുബാധയെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കളയിലെ ആൻറിബയോട്ടിക് മരുന്നുകൾ!