1. Health & Herbs

ഓര്‍മ്മശക്തി കുറയാനുള്ള കാരണങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും

ഓർമ്മക്കുറവിൻറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പ്രായഭേദമെന്യേ ധാരാളമുണ്ട്. പഠിച്ചത് എളുപ്പം മറന്നുപോകുന്നവരുണ്ട്. അടുക്കളയിലും മറ്റും സാധനങ്ങളും മാറ്റി വെയ്ക്കുമ്പോൾ, വെച്ച സ്ഥലങ്ങൾ മറന്നുപോകുന്നവരുമുണ്ട്. ചിലര്‍ക്ക് പ്രായമാകുംതോറും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ടെങ്കിലും ഇന്ന് ഈ പ്രശ്‌നങ്ങള്‍ ചെറുപ്രായത്തില്‍തന്നെ മിക്കവരിലും കണ്ടുവരുന്നു. ഇത്തരം മറവികള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതിനുള്ള പരിഹാരങ്ങളുമാണ് ഇവിടെ പങ്കു വയ്ക്കുന്നത്.

Meera Sandeep
Causes of memory loss and their solutions
Causes of memory loss and their solutions

ഓർമ്മക്കുറവിൻറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പ്രായഭേദമെന്യേ ധാരാളമുണ്ട്. പഠിച്ചത് എളുപ്പം മറന്നുപോകുന്നവരുണ്ട്. അടുക്കളയിലും മറ്റും സാധനങ്ങളും മാറ്റി വെയ്ക്കുമ്പോൾ, വെച്ച സ്ഥലങ്ങൾ മറന്നുപോകുന്നവരുമുണ്ട്. ചിലര്‍ക്ക് പ്രായമാകുംതോറും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ടെങ്കിലും ഇന്ന് ഈ പ്രശ്‌നങ്ങള്‍ ചെറുപ്രായത്തില്‍തന്നെ മിക്കവരിലും കണ്ടുവരുന്നു. ഇത്തരം മറവികള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതിനുള്ള പരിഹാരങ്ങളുമാണ് ഇവിടെ പങ്കു വയ്ക്കുന്നത്.

മറവിക്ക് കാരണമാകുന്ന അവസ്ഥകൾ

അമിതമായി മെന്റൽ സെട്രസ്സ് അനുഭവിക്കുന്നവര്‍ നേരിടുന്ന പ്രധാനപ്രശ്‌നമാണ് മറവി. നല്ല ടെന്‍ഷനോടുകൂടിയോ അതുമല്ലെങ്കില്‍ അമിതമായ ആകാംഷ, ഡിപ്രഷന്‍ ഇവയ്‌ക്കെല്ലാം മെമ്മറി പവറിനെ കുറയ്ക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടാണ് നാം ടെന്‍ഷനടിച്ച് എന്തങ്കിലും ചെയ്താല്‍ അതില്‍ എന്തെങ്കിലും അപാകതകളോ അതുമല്ലെങ്കില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ വിട്ടുപോകുന്നത്. നമ്മളുടെ മെന്റല്‍ ഹെല്‍ത്ത് നല്ലതല്ലെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തേയും ഓര്‍മ്മശക്തിയേയും കാര്യമായി ബാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മനസിന്റെ ക്ഷീണം മാറാൻ ഈ 5 കാര്യങ്ങൾ ചെയ്യുക: ഓർമയ്ക്കും ബുദ്ധിയ്ക്കുമുള്ള നുറുങ്ങുകൾ

ഹൈപ്പോതൈറോയ്ഡിസം

രണ്ടു തരം തൈറോയ്ഡ് ഉണ്ട്. ഹൈപര്‍ തൈറോയ്ഡിസവും ഹൈപ്പോതൈറോയ്ഡിസവും. ഇതില്‍ ഹൈപ്പര്‍തൈറോയ്ഡിസം അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്ത അവസ്ഥയില്‍ ഉണ്ടാകുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇത്തരം അവസ്ഥ ഉള്ളവരില്‍ മറവിരോഗവും ചിന്താശേഷിയും കുറവായിരിക്കും.

അമിതമദ്യപാനം

നന്നായി മദ്യപിച്ചിട്ടും എനിക്ക് യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ല എന്ന് കരുതുന്നവരാണ് മിക്കവരും. എന്നാല്‍, ഇവരില്‍ പ്രധാനമായും കണ്ടുവരുന്ന അതികം ശ്രദ്ധിക്കാത്ത ഒരു പ്രശ്‌നമാണ് മറവി രോഗം എന്നത്. സംസാരിച്ചുകൊണ്ടിരിക്കലെതന്നെ എന്താണ് പറയുവാന്‍ വന്നത് എന്ന് മറന്നുപോവുക. ഉദ്ദേശിച്ച കാര്യം പൂര്‍ണ്ണതയില്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ സാധിക്കാതിരിക്കുക ഇവയെല്ലാം അമിതമദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: കരളിൻറെ പ്രവർത്തനം തകരാറിലാക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഡോസ്‌കൂടിയ മരുന്നുകള്‍ കഴിക്കുന്നത്

സ്ഥിരമായി ഡോസ്‌കൂടിയ മരുന്നുകള്‍ കഴിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  മരുന്നുകള്‍ കഴിച്ചുതുടങ്ങുമ്പോള്‍തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും പതിയെ മറവിരോഗം ഇവരെ പിടികൂടുവാന്‍ സാധ്യതയേറെയാണ്.

മറ്റുകാരണങ്ങള്‍

വൈറ്റമിന്‍ ബി-12ന്റെ അഭാവം: നമ്മളുടെ ഞരമ്പുകളെ നല്ലരീതിയില്‍ പ്രവര്‍ത്തനോഗ്യമാക്കുവാന്‍ സഹായിക്കുന്ന വൈറ്റമിനാണ് വൈറ്റമിന്‍ ബി- 12. ഇത് പ്രായമാകുംതോറും നമ്മുടെ ശരീരത്തില്‍ ഇതിന്റെ അളവ് കുറഞ്ഞ് വരും. ഇത് ഓര്‍മ്മശക്തിയെ ബാധിക്കും.

തലയ്‌ക്കേൽക്കുന്ന ക്ഷതം: എന്തൈങ്കിലും ആക്‌സിഡന്റ് സംഭവിച്ചോ അല്ലെങ്കില്‍ ചിലര്‍ക്ക് ജന്മനാതന്നെയോ തലയ്ക്ക് ക്ഷതമേല്‍ക്കാറുണ്ട്. അതേപോലെ തലച്ചോറില്‍ വരുന്ന പഴുപ്പ് ഇവയെല്ലാം ഓര്‍മ്മശക്തിയെ കെടുത്തുന്ന രോഗങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുതെന്ന് പറയുന്നത് വെറുതെയല്ല; മറവി കൂട്ടണ്ട

അശ്രദ്ധ: ഒരു കാര്യം കൃത്യമായി ശ്രദ്ധിക്കാതിരുന്നാൽ കാര്യം വളരെപെട്ടെന്നുതന്നെ മറന്നുപോകും. പല സംഭവങ്ങള്‍ക്കും നാം പ്രാധാന്യം നല്‍കാതിരിക്കുന്നതും അശ്രദ്ധയുമെല്ലാം മറവിയുടെ കാരണമായി ചൂണ്ടികാട്ടാവുന്നതാണ്.

ഓര്‍മ്മശക്തി വർദ്ധിപ്പാൻ സഹായിക്കുന്ന കാര്യങ്ങള്‍

  1. മെഡിറ്റേഷന്‍ ശീലമാക്കാം: യോഗ പോലുള്ള മെഡിറ്റേഷനുകള്‍ ശീലമാക്കുന്നത് ആരോഗ്യത്തിനും മനസ്സ് ശാന്തമാകുന്നതിനും തലച്ചോറിനും വളരെ ഉപകാരപ്രദമാണ്. 
  2. ഫിഷ് ഐറ്റംസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക: മീന്‍ഗുളികകള്‍ അല്ലെങ്കില്‍ നല്ല കല്‍മത്സ്യങ്ങല്‍ കഴിക്കുന്നത് ഒരുപരിധിവരെ ഓര്‍മ്മശക്തി നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓമേഖ-3, ഫാറ്റി ആസിഡുകള്‍ എന്നിവ സ്‌ട്രെസ്സ്, ആകാംഷ പോലുള്ള പപ്രശ്‌നങ്ങള്‍ കുറയ്ക്കുകയും. 
  3. നന്നായി ഉറങ്ങുക: നല്ല ആരോഗ്യത്തിന് ഉറക്കം ആവശ്യഘടകമാണ്. കൂടാതെ നന്നായി ഉറങ്ങുന്നവരില്‍ പഠിച്ചകാര്യങ്ങള്‍ കൂടുതല്‍ നേരം നിലനില്‍ക്കുവാനും നല്ല ഓര്‍മ്മശക്തി ഉണ്ടാകുവാനും സഹായിക്കും.
  4. മദ്യപാനം കുറയ്ക്കുക: രക്തത്തില്‍ മദ്യത്തിന്റെ അളവ് കൂടുംതോറും ഓര്‍മ്മശക്തിയും ഇവരില്‍ കുറയും. പ്ര്‌ത്യേകിച്ച് സ്ഥിരമായി മദ്യപിക്കുന്നവരില്‍ മറവി രോഗവും കൂടി വരുന്നു. ഇത് ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മറവിരോഗത്തിന് കാരണമാകുകയും ചെയ്യുന്നു.
  5. നല്ല ഭക്ഷണശീലം പിന്തുടരുക: ശീതളപാനീയങ്ങളും ജംഗ്ഫുഡ്‌സും അമിതമായി കഴിക്കാതെ നല്ല പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
English Summary: Causes of memory loss and their solutions

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds