Updated on: 20 May, 2021 1:03 PM IST
ബിസ്ക്കറ്റ്

ട്രാവലിംഗ് ഫുഡ് എന്ന രീതിയിലാണ് ബിസ്ക്കറ്റിന് ആഗോള പ്രശസ്തി ലഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബിസ്ക്കറ്റ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ലോകത്താകമാനം ബിസ്ക്കറ്റ് എന്ന ഭക്ഷ്യവസ്തു ഇന്ന് വിപണന സാധ്യതകൾ തുറന്നിടുന്നു. പല നിറഭേദങ്ങളിൽ, പല രുചികളിൽ ഇന്ന് ബിസ്ക്കറ്റ് വിപണിയിൽ ലഭ്യമാകുന്നു.

സുരക്ഷിതമായ ഒരു ഭക്ഷണം എന്ന രീതിയിൽ പലരും യാത്രകളിൽ ബിസ്ക്കറ്റിനെ കൂട്ടുപിടിക്കുന്നു. ധാന്യപ്പൊടികൾ മറ്റു ചേരുവകളുമായി ബേക്ക് ചെയ്തെടുക്കുന്ന ബിസ്ക്കറ്റ് ശരീരത്തിന് അത്ര ഗുണകരമല്ല. തിരക്കുപിടിച്ച ജീവിതത്തിൽ കാലത്ത് പ്രഭാത ഭക്ഷണമായും, വൈകുന്നേരങ്ങളിൽ ടീ സ്നാക് ആയും ബിസ്ക്കറ്റ് ഉപയോഗപ്പെടുത്തുമ്പോൾ ഇതിൻറെ ദോഷവശങ്ങൾ കൂടി നമ്മൾ അറിഞ്ഞിരിക്കണം

Biscuits are gaining global popularity as a traveling food. Biscuits began to be widely used in the nineteenth century. Biscuits are now being marketed worldwide. Biscuits are available in the market today in many colors and flavors. Many people take biscuits with them on the go as a safe meal. Biscuits baked with whole grains and other ingredients are not good for the body. We also need to be aware of the disadvantages of using biscuits as a morning snack and a tea snack in the evening in a busy life.

ബിസ്ക്കറ്റ് ശരീരത്തിന് എങ്ങനെ ദോഷകരമായി ഭവിക്കുന്നു?

ഇതിൽ ധാരാളം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇവയുടെ ഉപയോഗം കൊളസ്ട്രോൾ കൂട്ടുവാൻ കാരണമാകുന്നു. അധിക കൊളസ്ട്രോൾ ഹൃദ്രോഗസാധ്യതൾക്ക് കാരണമാവുന്നു. പൊണ്ണത്തടിക്കും ബിസ്ക്കറ്റ് കാരണമാവുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുവാനും ചില ബിസ്കറ്റുകളുടെ ഉപയോഗം കാരണമാവുന്നു.

കുട്ടികൾക്ക് ബിസ്കറ്റ് വാങ്ങി നൽകുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കാം

ബിസ്ക്കറ്റിൽ ഗോതമ്പിനും മൈദക്കും ഒപ്പം ചേർക്കുന്ന ക്രീമുകളും, കൃത്രിമ നിറങ്ങളും, മധുരങ്ങൾ പകരുന്ന ഘടകങ്ങളും ശരീരത്തിന് ദോഷവശങ്ങൾ ആണ് കൂടുതലും ഉണ്ടാക്കുന്നത്. ബിസ്ക്കറ്റ് കഴിക്കുന്നതുവഴി ശരീരത്തിലെത്തുന്ന അമിത കൊഴുപ്പ് മുതിർന്നവരേക്കാൾ ദോഷമായി ഭവിക്കുന്നത് കുട്ടികളിലാണ്. കുട്ടികൾക്ക് അമിതഭാരം വരുവാനും, ചെറുപ്പത്തിലെ ജീവിതചര്യാ രോഗങ്ങൾ വന്നുപ്പെടുവാനും കാരണമാവുന്നു.

ബിസ്ക്കറ്റ് കടയിൽ നിന്ന് വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് അതിലെ ചേരുവകളെ കുറിച്ചും, പോഷകമൂല്യത്തേയും കുറിച്ചുമാണ്. കൊഴുപ്പും കലോറിയും കുറഞ്ഞ, നാരുകളടങ്ങിയ റാഗി, ഓട്സ് ബിസ്ക്കറ്റുകൾ വാങ്ങി കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കുക.

English Summary: Biscuits are gaining global popularity as a traveling food. Biscuits began to be widely used in the nineteenth century
Published on: 20 May 2021, 01:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now