Updated on: 1 September, 2021 5:41 PM IST
Bitter Gourd juice

പാവയ്ക്കയുടെ കയ്പേറിയ രുചി കാരണം ഇത് കഴിക്കാൻ മിക്കവരും ഇഷ്ടപ്പെടുന്നില്ല. പാവയ്ക്ക ജ്യൂസ് അടിച്ചു കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്. ഇതിൽ  ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അടങ്ങിയിരിക്കുന്നു. ഈ പാനീയത്തിൻറെ കയ്പ്പ് ആണ് പ്രശ്നമെങ്കിൽ ഇത് കുറയ്ക്കുന്നതിനായി അതിൽ കുറച്ച് തേനോ ശർക്കരയോ ചേർക്കാം. കയ്പക്ക ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ ശരീരത്തിന് പല ഗുണങ്ങൾ ലഭിക്കും. അവയെക്കുറിച്ച് കൂടുതൽ അറിയാം.

കയ്പക്കയിൽ രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ പോലെയുള്ള സംയുക്തമായ പോളിപെപ്റ്റൈഡ്-പി അഥവാ പി-ഇൻസുലിൻ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായ രീതിയിൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.  ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ കഴിക്കുന്ന പ്രമേഹരോഗികൾ ദിവസവും കയ്പുള്ള പാവയ്ക്ക ജ്യൂസ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കിൽ അവരുടെ മരുന്നുകളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞേക്കും.

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായികമാണ് പാവയ്ക്ക ജ്യൂസ്. ഇത് പതിവായി കുടിക്കുന്നത് വഴി ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും എന്ന് പറയപ്പെടുന്നു. ശരീരത്തിലെ അമിതമായ അളവിൽ അടിഞ്ഞുകൂടുന്ന സോഡിയം ആഗിരണം ചെയ്തെടുത്തുകൊണ്ട് ശരീരത്തിന്റെ രക്തസമ്മർദ്ധം നിയന്ത്രിച്ചു നിർത്താൻ ഇത് ഇതിലെ പൊട്ടാസ്യം സഹായിക്കും. ഇതിൽ അയണും ഫോളിക് ആസിഡും ധാരാളമുണ്ട്, ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും കൂടുതൽ കാലം നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

പാവയ്ക്കയിൽ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്.  അതിനാൽ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.  പൊണ്ണത്തടിയെ ചികിത്സിക്കുന്നതിനുള്ള ഒരു മരുന്നായി പാവയ്ക്ക പ്രവർത്തിക്കും എന്ന് വേണമെങ്കിൽ പറയാം.

പാവയ്ക്ക, വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് അലർജിയും ദഹനക്കേടും അടക്കമുള്ള ലക്ഷണങ്ങളെ തടയുന്നു. ആന്റിഓക്‌സിഡന്റുകൾ രോഗത്തിനെതിരായ ശക്തമായ പ്രതിരോധ സംവിധാനങ്ങളായി പ്രവർത്തിക്കുകയും

അർബുദത്തിന് കാരണമാകുന്ന വിവിധ തരത്തിലുള്ള ഫ്രീ റാഡിക്കൽ നാശനഷ്ടങ്ങളെ ചെറുക്കാനും സഹായം ചെയ്യുന്നു. 2010 ലെ ഒരു ഫാർമസ്യൂട്ടിക്കൽ റിസർച്ച് ജേണൽ പഠനം പറയുന്നത് കയ്പേറിയ ഈ ജ്യൂസിന് ട്യൂമർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്നാണ്. ഇത് പ്രോസ്റ്റേറ്റ്, സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്കുള്ള സാധ്യത ഏറ്റവും ഗണ്യമായി തന്നെ കുറയ്ക്കുമെന്ന് കണ്ടെത്തി.

English Summary: Bitter Gourd juice is good for diabetes and high blood pressure
Published on: 30 August 2021, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now