Updated on: 3 May, 2024 9:05 AM IST
കുരുമുളക്

കേരളമുൾപ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുഗന്ധ വ്യഞ്ജനമായി പണ്ടു മുതൽക്കേ വ്യാവസായിക അടിസ്ഥാനത്തിൽ വ്യാപകമായി കുരുമുളക് കൃഷി ചെയ്‌തു വരുന്നു. ഗൃഹവൈദ്യത്തിലെ പ്രധാന ഔഷധിയായ ഈ വള്ളിച്ചെടിയുടെ പ്രാകൃതയിനങ്ങൾ തുറസ്സായ കാടുകളിലും കാണാം.

കേരളം സ്വദേശമെന്നു കരുതപ്പെടുന്ന കുരുമുളക്, വള്ളിച്ചെടിയായി വൃക്ഷങ്ങളിലും മറ്റു താങ്ങുകളിലും സ്വാഭാവികമായി പറ്റിപിടിച്ചു വളരുന്ന ബഹുവർഷ സസ്യമാണ്.

ഔഷധപ്രാധാന്യം

കുരുമുളക് പൊടിച്ച് പഞ്ചസാരയും നെയ്യും ചേർത്ത് അല്‌പം തേനിൽ ചാലിച്ച് കഴിച്ചാൽ ചുമ മാറി കിട്ടും.

കുരുമുളകുപൊടി തേനും കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ കാസശ്വാസത്തിന് ശമനം കിട്ടും.

കുരുമുളക്, വയമ്പ്, ജീരകം, മഞ്ഞൾ എന്നിവ കഷായം വച്ച് കൽക്കണ്ടം പൊടിച്ചിട്ട് കൊടുത്താൽ വില്ലൻ ചുമയ്ക്ക് ശമനം കിട്ടും.

കുരുമുളകും ജീരകവും ഇഞ്ചി നീരിൽ ഒരേ അളവിൽ പൊടിച്ചു ചേർത്ത് നന്നായി ഇളക്കി ദിവസേന 3 നേരം വീതം കഴിച്ചാൽ അഗ്നിമാന്ദ്യം കുറച്ച് ദഹനപ്രക്രിയ സുഗമമാകും.

ഒരു കപ്പ് പാലിൽ അല്‌പം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും കലക്കി 3 ദിവസം തുടർച്ചയായി കഴിക്കുന്നത് ജലദോഷം, ആസ്തമ, വില്ലൻചുമ എന്നീ രോഗങ്ങൾ ഭേദമാക്കാൻ നല്ലതാണ്.

ചുക്കും കുരുമുളകും പൊടിച്ച് കൽക്കണ്ടവും ചേർത്തു കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം കിട്ടും.

കുരുമുളകിന്റെ ഇല വാട്ടിയെടുത്ത് ഉളുക്കിയ ഭാഗത്ത് പതുക്കെ തിരുമ്മിയാൽ ഉളുക്ക് മാറി കിട്ടും.

പതിവായി 2 നേരം കുരുമുളകും ഉപ്പും പൊടിച്ച് പല്ലു തേച്ചാൽ പല്ലുവേദന തടയാം.

പാലിൽ കുരുമുളകുപൊടിയും മഞ്ഞളും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ വാങ്ങി അരിച്ചെടുത്ത് ചൂടോടെ കുടിക്കുന്നത് തൊണ്ട വീക്കത്തിന് ഫലപ്രദമാണ്.

വെളുത്തുള്ളി, ചുക്ക്, കുരുമുളക് ഇവ കഷായം വെച്ച് ചെറുചൂടോടെ കുടിക്കുന്നത് ടോൺസിലൈറ്റിസിന് പ്രതിവിധിയാണ്.

ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് കൽക്കണ്ടമോ തേനോ ചേർത്ത് അര ടീസ്‌പൂൺ വീതം കഴിക്കുന്നത് ടോൺസിലൈറ്റിസിന് ഫലപ്രദമാണ്.

കുരുമുളകിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കഫകെട്ട് മാറാൻ നല്ലതാണ്

കുരുമുളകിന്റെ വള്ളി കഷായം വെച്ച് കുലുക്കുഴിഞ്ഞാൽ പല്ലുവേദന മാറും.

ആടലോടകത്തില പിഴിഞ്ഞ നീര് കുരുമുളകുപൊടി ചേർത്തു കഴിച്ചാൽ ഒച്ചയടപ്പ് മാറി കിട്ടും.

കുരുമുളക്, ചുക്ക്, മല്ലി ഇവ തിളപ്പിച്ച് കഷായമാക്കി കഴിക്കുന്നത് ജലദോഷത്തിന് നല്ലൊരു ഔഷധമാണ്.

English Summary: Black pepper is best for cough problem
Published on: 02 May 2024, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now