ഏറെ ഔഷധഗുണങ്ങളുള്ള അത്ഭുത സസ്യമാണ് ബ്രഹ്മി. ഇന്ത്യൻ പെന്നിവർട്ട് എന്ന് ഇത് അറിയപ്പെടുന്നു. ബുദ്ധി വികാസത്തെ പരിപോഷിപ്പിക്കുന്ന ബ്രഹ്മി ഔഷധ ഗുണങ്ങളുടെ കലവറയാണ്. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാൽസ്യം, ഫോസ്ഫറസ്, അസ്കോർബിക് ആസിഡ്, നിക്കോട്ടിനിക് ആസിഡ് ഇരുമ്പ് തുടങ്ങിയവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു.
ഭൂമിയിൽ അടങ്ങിയിട്ടുള്ള ട്രൈക്കോ സൈക്ലിക് ട്രൈറ്റർ പീനോയിട്ട് സപ്പോന്നിനുകളാണ് ഓർമശക്തി വർധിപ്പിക്കാൻ കാരണമായി വർത്തിക്കുന്നത്. ഇത് നാഡീ കോശത്തിന് ഉണ്ടാകുന്ന കേടുപാടുകൾ വരെ പരിഹരിക്കാൻ പ്രാപ്തമാണ്.
ഔഷധഗുണങ്ങൾ(Health Benefits)
ശക്തമായ നിരോക്സീകരണം ഗുണമുള്ള ബ്രഹ്മി വിഷാദരോഗ ചികിത്സയിലും ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഹേഴ്സപ്പോണിൻ ഉറക്കം വരുത്തുവാനും മികച്ചതാണ്. മാനസികസമ്മർദ്ദം ഇല്ലാതാക്കുവാനും, രക്തസമ്മർദ്ദം ക്രമീകരിക്കാനും, ശരീരത്തിനുള്ളിലെ രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുവാനും ബ്രഹ്മി മികച്ചതാണ്. ഗർഭസ്ഥ ശിശുവിന് ബുദ്ധിവികാസത്തിനും ഗർഭ കാലഘട്ടത്തിൽ ബ്രഹ്മിനീര് കഴിക്കുന്നത് നല്ലതാണ്. മുടി വളർച്ച ത്വരിതപ്പെടുത്താനും ബ്രഹ്മി ഔഷധമായി ഉപയോഗിക്കാറുണ്ട്. മുടിയുടെ സ്വാഭാവിക നിറ വർധനവിന് ബ്രഹ്മി തൈലം ഉപയോഗിക്കാം. ഇത് മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നു. ബ്രഹ്മി പൊടി വെള്ളത്തിൽ കലക്കി പേസ്റ്റ് പോലെ ആക്കി മുടിയിലും തലയോട്ടിയിലും ഒരുമണിക്കൂർ പുരട്ടുന്നത് അപസ്മാര ചികിത്സയിലെ ഒരു വിധിയാണ്. ബ്രഹ്മിനീര് പാലിലോ ചേർത്തു സേവിച്ചാൽ ഓർമശക്തി മികച്ചതാക്കാം. കുട്ടികളുടെ ബുദ്ധിവികാസത്തിന് ബ്രഹ്മിനീരിൽ തേൻ ചേർത്ത് രാവിലെ ഭക്ഷണത്തിന് മുമ്പ് സേവിച്ചാൽ മതി. അല്ലാത്തപക്ഷം തേൻ ചേർത്ത് നൽകിയാൽ മതി. പ്രായമായവർക്ക് ഓർമ്മക്കുറവ് പരിഹരിക്കാൻ ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ചത് പാലിലോ തേനിലോ സേവിച്ചാൽ മതി. ഇത് ജരാനരകൾ അകറ്റുവാനും യൗവനം നിലനിർത്തുവാനും മികച്ചതാണ്.
കൃഷി രീതി(Cultivation Methods)
ഈർപ്പമുള്ള എല്ലാ സ്ഥലങ്ങളിലും ബ്രഹ്മി നന്നായി വളരുന്നു. വേരുകളോടുകൂടി ചെറു തണ്ടുകളാണ് നടാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. മികച്ച പോട്ടിങ് മിശ്രിതം തയ്യാറാക്കി ചട്ടിയിലോ ഗ്രോബാഗുകളിലോ ബ്രഹ്മി നട്ടു പരിപാലിക്കാം.
മണ്ണും, മണലും, ചാണകപ്പൊടിയും തുല്യ അനുപാതത്തിൽ എടുത്ത് മിശ്രിതം തയ്യാറാക്കാം. വേപ്പിൻപിണ്ണാക്ക് ചേർത്ത് നൽകിയാൽ ചെടികളുടെ വളർച്ച വേഗത്തിലാക്കും. ഒരു ചട്ടിയിൽ രണ്ടോ മൂന്നോ തൈകൾ നടാവുന്നതാണ്.