1. Organic Farming

ബ്രഹ്മി എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം

ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഔഷധങ്ങളിൽ നാം കേൾക്കുന്ന ആദ്യപേര് ബ്രഹ്മി യുടേതായിരിക്കും. ഈ സസ്യത്തിന്റെ പ്രത്യേകത മനസ്സിലാക്കിയതു കൊണ്ടാവണം യൂറോപ്യന്മാർ ഇതിനെ അത്ഭുതമരുന്ന് എന്നു വിളിച്ചു പോന്നത്.

Arun T
ബ്രഹ്മി
ബ്രഹ്മി

ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഔഷധങ്ങളിൽ നാം കേൾക്കുന്ന ആദ്യപേര് ബ്രഹ്മി യുടേതായിരിക്കും. ഈ സസ്യത്തിന്റെ പ്രത്യേകത മനസ്സിലാക്കിയതു കൊണ്ടാവണം യൂറോപ്യന്മാർ ഇതിനെ അത്ഭുതമരുന്ന് എന്നു വിളിച്ചു പോന്നത്.

ഈർപ്പലഭ്യത ഏറെയുള്ള സ്ഥലങ്ങളിലും, ചതുപ്പുകളിലും മറ്റും പടർന്നുവളരുന്ന മാംസ ളമായ തണ്ടോടും ഇലകളോടും കൂടിയ ഒരു ചെറുസസ്യമാണ് ബ്രഹ്മി. സുലഭമായ ജലം ഇതിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന തിനാൽ ജലലഭ്യതയ്ക്കനുസരിച്ചുവേണം ഗൃഹപരിസരങ്ങളിൽ ബ്രഹ്മി വളർത്താൻ. എന്നാൽ മലിനമായ ജലത്തിൽ വളരുന്നതോ, മലിനജലം കലരുന്ന ഇടങ്ങളിലോ വളരുന്ന ബ്രഹ്മി ഉപയോഗയോഗ്യമല്ല. വേരുകളോടു കൂടിയ ചെറുതണ്ടുകൾ നടാൻ ഉപയോഗിക്കാം.

നട്ട് അല്പകാലത്തിനകം തന്നെ പടർന്നുവള രുന്നു. ഗൃഹപരിസരങ്ങളിൽ സൗകര്യമില്ലാത്ത വർക്ക് ചെറുസുഷിരങ്ങളുള്ള മൺചട്ടികളിൽ എക്കൽ മണ്ണ് നിറച്ച് മണ്ണ് മൂടിനിൽക്കുന്ന രീതിയിൽ വെള്ളവുമൊഴിച്ച് ബ്രഹ്മി വളർത്താ വുന്നതാണ്. പടർന്നു തുടങ്ങിയാൽ ആവശ്യ ത്തിനനുസരിച്ച് ഇലയോടുകൂടിയ തണ്ടുകൾ മുറിച്ചെടുത്ത് ഉപയോഗിക്കാം. എന്നാൽ ബ്രഹ്മി ഉപയോഗിക്കുമ്പോൾ മലിനജലത്തിൽ വളർന്നതല്ല എന്നുറപ്പാക്കേണ്ടതാണ്.

ഔഷധ ഉപയോഗങ്ങൾ

ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി വരെ സമം വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കും.

ബ്രഹ്മി സമൂലം എണ്ണ കാച്ചി തേക്കുന്നത്

തലക്ക് തണുപ്പും ഉന്മേഷവും നൽകും. ദിവസേന രണ്ടോ മൂന്നോ ഇലകൾ കഴിച്ചാൽ വിക്കലിന് ഭേദമുണ്ടാകും.

മഞ്ഞപ്പിത്തത്തിന് ഇതിന്റെ ഇല പിഴിഞ്ഞ നീരും പാലും ഇരട്ടിമധുരവും ചേർത്ത് കൊടുക്കാം.

കുട്ടികളുടെ മലബന്ധത്തിന് ദിവസവും ബ്രഹ്മിനീര് കൊടുക്കുന്നത് നല്ലതാണ്

അപസ്മാര രോഗികൾ ബ്രഹ്മിയിട്ട് പാൽ കാച്ചി സേവിക്കുന്നത് നല്ലതാണ്.

ബ്രഹ്മി സമൂലം നിഴലിലുണക്കി നല്ലതുപോലെ പൊടിയാക്കി ഒന്നോ രണ്ടോ നുള്ളുവീതം പൊടിയെടുത്ത് തേൻ ചേർത്ത് കഴിക്കുന്നത് ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിക്കാൻ സഹായിക്കും. സ്ത്രീകളുടെ ആർത്തവദോഷങ്ങൾ മാറുന്ന തിന് ബ്രഹ്മിയുടെ നീരിൽ കൽക്കണ്ടമോ പഞ്ചസാരയോ ചേർത്ത് കഴിക്കുക.

അകാലവാർദ്ധക്യം ഒഴിവാക്കുന്നതിന് ബ്രഹ്മി നീരിൽ ഇരട്ടിമധുരം പൊടിച്ചുചേർത്ത് കാച്ചിയ പാലിൽ പതിവായി കഴിക്കുന്നത് നല്ലതാണ്.

ബ്രഹ്മി ചേർത്തുണ്ടാക്കുന്ന തൈലം ദിവസവും തലയിൽ തേച്ചാൽ നേത്രരോഗങ്ങൾ വരികയില്ല.

ക്ഷയരോഗികളുടെ ക്ഷീണം അകറ്റാൻ ബ്രഹ്മി അരച്ച് തിളപ്പിച്ചാറിയ പാലിൽ ചേർത്ത് കുടി ക്കുന്നത് നല്ലതാണ്.

സ്വരശുദ്ധിക്ക് ബ്രഹ്മിയും, വയമ്പും മഞ്ഞൾ സമൂലവും കടുക്കാത്തോടും, ആടലോടക ഇലയും സമം കഷായം വെച്ച് തേനും ചേർത്ത് കൊടുക്കുക.

English Summary: Brahmi can be cultivated at home easily

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds