നമ്മള്‍ കഴിയ്ക്കുന്ന ചുവന്ന അരിയെയും വെളള അരിയെയും കുറിച്ചുളള വാര്‍ത്തകളും ഇതിനെ ചുറ്റിപ്പറ്റിയുളള നൂറായിരം ഉപദേശങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. കുറഞ്ഞത് രണ്ടുനേരമെങ്കിലും അരിയാഹാരം നിര്‍ബന്ധമുളള ശരാശരി മലയാളിയെ സംബന്ധിച്ചെടുത്തോളം ഇതേപ്പറ്റി ആശങ്കകളും സംശയങ്ങളും ഒരുപാടുണ്ട്. ചില കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
ചുവന്ന അരിയില്‍ ഫൈബര്‍ കൂടുതല്‍
വെളള അരിയിയെക്കാള്‍ ചുവന്ന അരിയിലാണ് ഫൈബര്‍ കൂടുതലായുളളതെന്ന് ഡയറ്റീഷ്യന്‍മാരടക്കം സാക്ഷ്യപ്പെടുത്തുന്നു. 100 ഗ്രാം ചുവന്ന അരിയില്‍ നിന്ന് 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍ അതേ അളവിലുള്ള വെള്ള അരിയില്‍ നിന്ന് 0.4 ഗ്രാം ഫൈബര്‍ മാത്രമാണ് ലഭിക്കുക.
പ്രമേഹം പോലുളള രോഗങ്ങളുളളവര്‍ക്കും കഴിയ്ക്കാന്‍ നല്ലത് ചുവന്ന അരി തന്നെയാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചുവന്ന അരി സഹായിയ്ക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും ദഹനത്തിനുമെല്ലാം മികച്ചത് ചുവന്ന അരി തന്നെ.
ടൈപ്പ് 2 പ്രമേഹം പോലുളളവ ഒഴിവാക്കാന്‍ വെളള അരി ഉപേക്ഷിക്കുന്നതാണ് നല്ലത്. അതുപോലെ കാര്‍ബോഹൈഡ്രേറ്റ് തോത് വെളള അരിയില്‍ വളരെ കൂടുതലാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് നിര്‍ബന്ധമായും വെള്ള അരി ഒഴിവാക്കാം.
മറ്റൊരു കാര്യം ഈ അരിയുടെ ചോറ് കഴിച്ചാല്‍ പെട്ടെന്നുതന്നെ വിശക്കും. എന്നാല്‍ കുത്തരിയോ തവിട് കളയാത്ത അരിയോ ആണെങ്കില്‍ അതല്ല സ്ഥിതി. വെളള അരിയില്‍ സ്റ്റാര്‍ച്ച് കൂടുതലായുണ്ട് ഇതും ആരോഗ്യത്തിന് ദോഷകരമാണ്.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....