Features

നാട്ടരികളിലെ പോഷകഗുണം

traditional rice
ബംഗാളിലെ കർഷകർ വയറുസംബന്ധമയായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ഒരു നാട്ടരിയാണ് ഗരീബ് സാൽ. ഒഡീഷയിൽ 1462 തരം നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്ന കർഷക ശാസ്ത്രജ്ഞനായ ഡോ. ദെബൽദേബ് ചെന്നൈയിലെ ഐഐടിയിലും കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ ലാബിലും നടത്തിയ പരിശോധനയിൽ ഈയരിയിൽ വെള്ളിയുടെ അംശം കണ്ടെത്തുകയുണ്ടായി. ഇത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
 ഹോമിയോപതിയിലും അലോപതിയിലുമൊക്കെ കുടലുസംബന്ധമയായ അസുഖങ്ങൾക്ക് വെള്ളി (silver) ഉപയോഗിക്കാറുണ്ട്. വളരെ അപൂർവമയായിട്ടാണ് വെള്ളി ഭക്ഷ്യധാന്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
ഇതുപോലെ ഇരുമ്പും സിങ്കുമൊക്കെ കൂടുതൽ അടങ്ങിയ നിരവധി നാട്ടരികൾ കാണുകയുണ്ടായി. നൂറു കണക്കിന് നാടൻ നെൽവിത്തുകൾ ദെബൽദേബ് ഇത്തരുണത്തിൽ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.
 ഈ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നാട്ടരികളെക്കുറിച്ചും ഒരു പഠനം നടത്താൻ ഞങ്ങൾ തീരുമാനിക്കുന്നത്.
Here are a few grains that have been part of the traditional rice eating habit of the Tamils across centuries and more. I have tried to present the nutritional facts of the specific rice variety with the link from which I could gather the information.
 കേരളാ ജൈവകർഷക സമിതി, തിരുവനന്തപുരത്തെ തണൽ, ചാത്തമംഗലത്തെ പൈതൃകം, തിരുനെല്ലി അഗ്രിപ്രൊഡ്യൂസർ കമ്പനി, പയ്യന്നൂരിലെ പ്രകൃതി സമൃദ്ധി, ആറങ്ങോട്ടുകര പാഠശാല, സാലിം അലി ഫൗണ്ടേഷൻ തുടങ്ങിയ നാടൻ നെൽവിത്തു സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സംഘടനകൾ ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാട്ടുനെൽവിത്തുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള പഠനം കണ്ണൂരിലും കോഴിക്കോടും വയനാട്ടിലും തൃശ്ശൂരിലുമൊക്കെ നടത്തുന്ന സമയത്താണ് ഇങ്ങനെയൊരാശയം ഉടലെടുക്കുന്നത്.
 It is popular among the people of Kerala and is called Mulayari in Malayalam.  Bamboo Rice is collected from the seeds of the Bamboo flower. Some species of bamboos only bloom with flowers once in 40-60 years and often die after flowering. They compensate this by releasing huge amounts of flowers and seeds.
 ദെബൽദേബ് ചെയ്ത പോലെ നമ്മുടെ നാട്ടിലെ ചില നാടൻ വിത്തുകളും ഈ രീതിയിൽ പഠനത്തിന് വിധേയക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
അഭ്യുദയകാംക്ഷികളായ ആളുകളിൽ നിന്ന് പഠനത്തിനായുള്ള ചെലവിലേക്കു സംഭാവനകൾ സ്വീകരിച്ച് കേരളത്തിലെ അഞ്ചു നാട്ടരികൾ തവിടോടു കൂടി ഞങ്ങൾ ഡോ. ദെബൽദേബിന് അയച്ചുകൊടുത്തു.
 തവളക്കണ്ണൻ, കറുത്ത നവര, രക്തശാലികവുങ്ങിൻ പൂത്താല, മുള്ളൻ കയമ എന്നി വയയാണ് ഈ നാട്ടരികൾ. 2017-ലാണ് ഈ പഠനം നടക്കുന്നത്.
കാർബോ ഹൈഡ്രേറ്റ്, സ്റ്റാർച്ച്വൈറ്റമിൻസ്, ആന്റി ഓക്സിഡന്റ്, മെറ്റൽസ്, ടോട്ടൽ ലിപിഡ് തുടങ്ങിയവയയാണ് ഡോ.ദെബൽദേബ് പരിശോധിച്ചത്. അത്ഭുതകരമയായ ഫലമായിരുന്നു ഈ പഠനത്തിൽ നിന്നും ലഭിച്ചത്.
 
traditional rice
താരതമ്യേന ഡോ ദെബൽദേബ് നടത്തിയ പഠനം നടത്തിയ മറ്റു അരികളിൽ നിന്നും അല്പം കൂടുതലയായി പല മെറ്റൽസും കാണുകയുണ്ടായി. ഈ അഞ്ചിനങ്ങളിൽ ഏറ്റവും കൂടുതൽ ഇരുമ്പിന്റെ അളവ് കണ്ടത് മുള്ളൻകയമയിലും തവളക്കണ്ണനിലുമയാണ്. മറ്റു വിത്തുകളിലും ഇരുമ്പ് താരതമ്യേന കൂടുതലായാണ് കണ്ടത്. നവരയിലും രക്തശാലിയിലും സിങ്ക് വളരെ കൂടുതലായിരുന്നു. നവര ഔഷധഗുണമുള്ളതാണെന്ന് നമുക്കറിയാമല്ലോ.
രക്തശാലിയിൽ വൈറ്റമിൻ ബി 5 ന്റെ സാന്നിദ്ധ്യമുണ്ട്. എന്നാൽ മറ്റു വിത്തുകളിൽ വൈറ്റമിൻ ബി 5 അങ്ങിനെ ഉണ്ടായിരുന്നില്ല.
രക്തശാലി രക്തം ശുദ്ധീകരിക്കുമെന്നാണ് പറയാറുണ്ടായിരുന്നത്.
വൈറ്റമിൻ ബി 5 ആർ ബി സി (റെഡ് ബ്ലഡ് സെല്ലുകൾ) വർദ്ധിപ്പിക്കും. അതുവഴി ഹീമോഗ്ലോബിന്റെ അളവ് കൂടുന്നു.
 രക്തശാലിയിലും കവുങ്ങിൻ പൂത്താലയിലും കാർബോ ഹൈഡ്രേറ്റിന്റെ ശതമാനം കുറവയായിട്ടാണ് കണ്ടത്. കവുങ്ങിൻ പൂത്താല മുമ്പ് പ്രമേഹ രോഗത്തിന് ഉപയോഗിച്ചിരുന്ന അരിയാണ്. പ്രമേഹം വർദ്ധിപ്പിക്കുന്നതിൽ കാർബോഹൈഡ്രേറ്റിന് പങ്കുണ്ടല്ലോ.
ശാരീരികാധ്വാനം കുറഞ്ഞ  രാജാക്കൻമാർ രക്തശാലി ഉപയോഗിക്കാൻ കാരണം കാർബോ ഹൈഡ്രേറ്റ് കുറവായതു കൊണ്ടായിരിക്കാം! ഇങ്ങനെ പണ്ടുള്ളവർ നാട്ടരികളെകുറിച്ച് മനസ്സിലാക്കിയിരുന്ന പല കാര്യവും ശരിയാണെന്ന് ബോധ്യപെടുത്തുന്നതായിരുന്നു ഈ പഠനം. അനുഭവത്തിലൂടെയാണല്ലോ മുമ്പുള്ളവർ കാര്യങ്ങൾ കൂടുതലും തിരിച്ചറിഞ്ഞത്.
 കേരളത്തിലെ നാട്ടരികളെക്കുറിച്ച് ഇങ്ങനെ ഒരു പഠനം നടത്തിയെങ്കിലും മറ്റു സങ്കരയിനം അരികളുമായി താരതമ്യപ്പെടുത്തി നോക്കുവാൻ നമ്മുടെ കൈവശം അതിന്റെ പോഷകഗുണങ്ങളെ കുറിച്ചുള്ള പഠനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അത്തരം ഒരു പഠനം നടത്തിയതിനു ശേഷം ഈ പഠനം പുറത്തുവിട്ടാൽ മതിയെന്നതായിരുന്നു തീരുമാനം.
 പിന്നീടാണ് 2018-ൽ കേരള കാർഷിക സർവകലാശാല നടത്തിയ ഒരു പഠനം ശ്രദ്ധയിൽപ്പെട്ടത്. നാട്ടരികളിലെ  സങ്കരയിനം അരികളും തമ്മിൽ പോഷകഗുണത്തിലുള്ള വ്യത്യാസമായിരുന്നു ഈ പഠനത്തിന്റെ അടിസ്ഥാനം.
 
കൊച്ചിയിലെ റൈസ് റിസർച്ച് സ്റ്റേഷൻ നടത്തിയ (Comparative analysis of grain quality and nutraceutical properties of selected rice varieties from Kerala)  ഈ പഠനത്തിൽ പൊക്കാളികറുത്ത നവര, സുവർണ്ണ നവര, ഗന്ധകശാല, ജീരകശാല തുടങ്ങിയ നാട്ടരികളും കേരളത്തിൽ വ്യാപകമായി ഇന്ന് കൃഷി ചെയ്യുന്ന ഉമ, ജ്യോതി എന്നീ സങ്കരയിനകം ഇനങ്ങളും തമ്മിലുള്ള പോഷകഗുണത്തിലെ വ്യത്യാസമാണ് പരിശോധിക്കപ്പെട്ടത്.
 സർവകലാശാല തന്നെ വികസിപ്പിച്ചെടുത്ത സങ്കരയിനകം അരികളിൽ നാട്ടരികളെ അപേക്ഷിച്ച് ഇരുമ്പിന്റെയും മാംഗനീസിന്റെയും അളവ് വളരെ കുറവായിരുന്നു. സിങ്കിന്റെ അളവ് താരതമ്യേന നാട്ടരികളിൽ കൂടുതലായിരുന്നു.
 തവിടു കളഞ്ഞ് അരി മാത്രമയായി പരിശോധിച്ചപ്പോൾ കാര്യമയായ മാറ്റംകണ്ടില്ലെങ്കിലും നാട്ടരികളുടെയും സങ്കരയിനങ്ങളുടെയും തവിടു മാത്രം എടുത്തു പരിശോധിച്ചപ്പോഴാണ് ഇരുമ്പിന്റെ അളവിലൊക്കെ വലിയ വ്യത്യാസം കണ്ടത്. തവിടോടു കൂടിയുള്ള നാട്ടരിയാണ് കഴിക്കേണ്ടതെന്ന് വർഷങ്ങളായി നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത് എത്രമാത്രം ശരിയാണെന്ന് വ്യക്തമാകുന്നതായിരുന്നു ഈ പഠനം.
 ഒരു കിലോഗ്രാം പൊക്കാളിയിൽ 568 മില്ലിഗ്രാം ഇരുമ്പാണുള്ളത്. ഇത് ജ്യാതി, ഉമ എന്നിവയിലുള്ളതിനേക്കാളും (148-142 മില്ലിഗ്രാം) നാലിരട്ടി കൂടുതലാണ്. ഗന്ധകശാലയിൽ 200 മില്ലിഗ്രാം മാംഗനീസ് ആണ് കണ്ടത്. അതേ സമയം ജ്യോതിയിലും ഉമയിലും 69, 65 മില്ലിഗ്രാം മാത്രമാണ് മാംഗനീസ്.
ജീരകശാലയിൽ 140 മില്ലിഗ്രാമാണ് ബോറോണിന്റെ അളവ്. ഇങ്ങനെ ഓരോന്നിലും വ്യക്തമയായ വ്യത്യാസം മനസ്സിലാക്കാം.
നമുക്കറിയാം ഇന്ന് കുട്ടികളിലും സ്ത്രീകളിലും ഇരുമ്പിന്റെ അഭാവം മൂലം അനീമിയ പോലുള്ള വിളർച്ചാ രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന്. അതുകൊണ്ടാണ് സ്കൂളുകളിൽ കുട്ടികൾക്ക് ഇപ്പോൾ അയേൺ ഗുളിക കൊടുത്തു കൊണ്ടിരിക്കുന്നത്. അതുപോലെ മാംഗനീസ് എല്ലിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
സ്കൂളിൽ ഇരുമ്പു ഗുളികയ്ക്കു പകരം മുള്ളൻ കയമയോ തവളക്കണ്ണനോ നവരയോ പൊക്കാളിയോ ഒക്കെ കുട്ടികൾക്ക് ഉച്ചക്കഞ്ഞിയായി കൊടുക്കുവാൻ പറ്റിയയാൽ ഇരുമ്പിന്റെ അഭാവം മാത്രമല്ല മറ്റനേകം പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്ന് ഈ പഠനങ്ങളിൽ നിന്നും വ്യക്തമാണ്.
എന്തുകൊണ്ട് ഇത്തരം അരികൾ പരമ്പരാഗതമയായി പ്രാധാന്യം അർഹിച്ചിരുന്നുവെന്ന് ശാസ്ത്രീയമയായി പരിശോധിക്കുമ്പോൾ കൂടുതൽ പ്രസക്തമയാകുന്നു.
 ഇന്ന് കോവിഡിന്റെ പിടിയിലമരാതിരിക്കാൻ ഏറ്റവും പ്രധാനമായി കരുതുന്നത് പ്രതിരോധ ശേഷിയാണ്. പോഷക ഗുണം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണല്ലോ പ്രമേഹം പോലുള്ള രോഗങ്ങൾ നമ്മെ പിടി കൂടുന്നത്.  എന്നാൽ ഗവേഷകർ വിളവിന്റെയും സങ്കരയിനകം വിത്തുകളുടെയും പിറകെ പോയപ്പോൾ അനേകം നാട്ടരികൾ നമുക്കിന്ന് നഷ്ടമയായി.  കേരളത്തിലാകട്ടെ നെല്ലുൽപാദനം വർദ്ധിപ്പിക്കുന്നതിൽ ഇത് ഒട്ടും സഹായിച്ചിട്ടുമില്ല. അവശേഷിക്കുന്ന നാട്ടരികളിൽ ഇനിയും അനവധിയിനങ്ങളുടെ പോഷകഗുണങ്ങൾ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇന്ന് നമ്മൾ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങൾ പരിഹാരം ഇതുവഴി നമുക്ക് കണ്ടെത്താൻ സാധിക്കും.
 
കെ പി ഇല്യാസ്

English Summary: traditional rice nutrient qualities

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds