മോര് വാതരോഗങ്ങളെ ചെറുക്കുന്നതും കൂട്ടുവിഷം, പ്രമേഹം, ജ്വരം, വിളർച്ച, ഗ്രഹണി, അർശ്ശസ്, മൂത്രസംഗം, ഭഗന്ദരം, ഗുന്മം, അതിസാരം, രുചിക്കുറവ്, വെള്ളപാണ്ഡ്, ത്വക്ക് രോഗങ്ങൾ, നീർക്കെട്ട്, ദഹനക്കുറവ്, കൃമികൾ എന്നിവയെ നശിപ്പിക്കുന്നു. മദ്യം അധികമായി സേവിക്കുന്നതു കൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ മോര് ഇന്ദുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
മാനസിക രോഗങ്ങളിൽ, മോര് നെല്ലിക്കയും മുത്തങ്ങയും, ജഡാ മഞ്ചിയും ചേർത്ത് സേവിക്കുന്നതും ധാരചെയ്യുന്നതും ഉത്തമമാണ്. ത്വക്ക് രോഗങ്ങൾ, ചൊറികൾ, മുഖക്കുരു എന്നിവയിലും വെള്ള കൊട്ടവും മഞ്ഞളും, മരമഞ്ഞളും വേപ്പും മോരിൽ ചാലിച്ച് ഇടുന്നതും നല്ലതാണ്.
യോനീരോഗങ്ങൾ വിശിഷ്യാ വെള്ളപോക്കിന് ത്രിഫല, ടങ്കണം, ഗോമൂത്രം എന്നിവ ചേർത്ത് മോരു കൊണ്ട് ക്ഷാളനം (കഴുകുക) ചെയ്യുന്നത് നല്ലതാണ്. പ്രമേഹത്തിൽ മോരിൽ കടുക്ക ചേർത്ത് സേവിക്കുന്നത് നല്ലതാണ്. ഉദരത്തിൽ (ascitis)ന് ത്രികടു (ചുക്ക്, മുളക് തിപ്പലി) ചേർത്ത് കഴിക്കുന്നത് നല്ലതാണ്. സർവ്വാംഗം നീരിന് ത്രികടു ചേർത്ത് മോര് ഉത്തമമാണ്. വെള്ളപാണ്ഡിന് മാർകോകിലരി ചേർത്ത് മോര് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
ചില സിദ്ധപ്രയോഗങ്ങൾ
- മോര് കഷായം വയറ്റിലെ വ്രണങ്ങൾ ശമിപ്പിക്കും
- ചിത്രപ്രധാനമായ ജ്വരത്തിൽ രോഗിയെ തണുത്ത വെള്ളം കൊണ്ട് കുളിപ്പിച്ച് മോര് കുടിപ്പിക്കുക.
- കൊടുവേലിക്കിഴങ്ങ് ഒരു കുടത്തിൽ അരച്ച് തേച്ച് ഉണക്കി അതിൽ തേരോ, മോരോ ഒഴിച്ച് വച്ച് ഉപയോഗിച്ചാൽ അർശോഹരമാണ്.
- തലച്ചുറ്റൽ, കണ്ണിൽ ഇരുട്ടു മൂടൽ, ക്ഷീണം ഇവ അനുഭവപ്പെടുന്ന പക്ഷം തലയ്ക്ക് മോരു കൊണ്ട് ധാരചെയ്താൽ നല്ലതാണ്.
- പുളിയാറില നീരും മോരും ചേർത്തതിൽ മലരിട്ടു തയ്യാറാക്കിയ കുഞ്ഞി കുടിച്ചാൽ അതിസാരം മാറും ദഹനശക്തിയുണ്ടാവും വയറ്റിലെ എരപ്പും മാറും.