Updated on: 31 January, 2022 8:01 PM IST
By paying attention to these things, you can control your blood pressure to some extent

രക്തധമനികളുടെ ഭിത്തിയിൽ രക്തസമ്മർദ്ദം അപകടകരമായ നിലയിലേക്ക് ഉയരുന്ന അവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ചികിത്സിക്കേണ്ടാതാണ്.  കാരണം ഇത് കാലക്രമേണ ഹൃദയത്തെ തകരാറിലാക്കുകയും സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള ഹൃദയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.   ജീവിതശെെലിയിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയാൽ രക്തസമ്മർദ്ദം എളുപ്പം നിയന്ത്രിക്കാം.

ആദ്യമായി ശ്രദ്ധിക്കേണ്ടത് സോഡിയത്തിൻറെ അളവാണ്.  സോഡിയവും സ്‌ട്രോക്കിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദത്തിൻറെ കാര്യത്തിൽ സോഡിയം കഴിക്കുന്നതിൻറെ ദൈനംദിന അളവിൽ ചെറിയ കുറവ് പോലും സമ്മർദ്ദം 5 മുതൽ 6 mm Hg വരെ കുറയ്ക്കും. ആരോഗ്യം നിലനിർത്താൻ ഉപ്പിട്ട സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം.

രക്തസമ്മർദ്ദം പരിശോധിക്കേണ്ട ശരിയായ സമയമേതാണ്?

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പൊട്ടാസ്യത്തിൻറെ പങ്കാണ്. ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന എല്ലാവർക്കും പൊട്ടാസ്യം ഒരു പ്രധാന പോഷകമാണ്. ചെറിയ അളവിൽ ശരീരത്തിന് ആവശ്യമായ ഈ പോഷകം അധിക സോഡിയം ഒഴിവാക്കാനും രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 

പൊട്ടാസ്യം കഴി‍ഞ്ഞാൽ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് വ്യായാമം. ചിട്ടയായ വ്യായാമം ഓരോ വ്യക്തിയ്ക്കും നിർണ്ണായകമാണ്. ആരോഗ്യം നിലനിർത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഓരോ വ്യക്തിയും പതിവായി 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യണം. 

ഉയർന്ന രക്തസമ്മർദ്ദത്തിൻറെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്.  പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തമാക്കുകയും രക്തം കൂടുതൽ കാര്യക്ഷമമായി പമ്പ് ചെയ്യാൻ സഹായിക്കുകയും ധമനികളിലെ മർദ്ദം കുറയ്ക്കുകയും ചെയ്യും.

അടുത്തതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മദ്യപാനവും പുകവലിയും. പുകവലിയും മദ്യവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ലോകമെമ്പാടുമുള്ള ഉയർന്ന രക്തസമ്മർദ്ദ കേസുകളിൽ 16 ശതമാനത്തിനും മദ്യം കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മദ്യവും നിക്കോട്ടിനും രക്തസമ്മർദ്ദത്തിന്റെ അളവ് താൽക്കാലികമായി വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഭക്ഷണങ്ങളിൽ ചേർത്ത പഞ്ചസാരയും പോലും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ രണ്ട് ഭക്ഷണ പദാർത്ഥങ്ങളും കഴിക്കുന്നത് കുറയ്ക്കുന്നത് സ്വാഭാവികമായും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ബ്രെഡും വെള്ള പഞ്ചസാരയും പോലുള്ള ഭക്ഷണങ്ങൾ രക്തപ്രവാഹത്തിലെ പഞ്ചസാരയായി അതിവേഗം മാറുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

English Summary: By paying attention to these things, you can control your blood pressure to some extent
Published on: 31 January 2022, 07:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now