1. Farm Tips

ചെടികള്‍ക്ക് പൊട്ടാസ്യം നല്‍കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേഗത്തിൽ വളരാനായി പലരും പൂച്ചെടികൾക്കും പച്ചക്കറിക്കുമെല്ലാം പൊട്ടാസ്യം അടങ്ങിയ വളങ്ങൾ നൽകാറുണ്ട്. കൂടാതെ, ഈ മൂലകം വരള്‍ച്ചയെ പ്രതിരോധിക്കാനും കീടങ്ങളെ പ്രതിരോധിച്ച് വളരാനുള്ള കഴിവ് നല്‍കാനും ധാരാളം വിളവ് ഉത്പാദിപ്പിക്കാനുമെല്ലാം സഹായിക്കുന്നു. എന്നാൽ പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ ചെടികൾക്ക് നല്‍കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Meera Sandeep
പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ പ്രയോഗിക്കുന്നത് ഉചിതമായ സമയത്തായിരിക്കണം.
പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ പ്രയോഗിക്കുന്നത് ഉചിതമായ സമയത്തായിരിക്കണം.

വേഗത്തിൽ വളരാനായി പലരും പൂച്ചെടികൾക്കും പച്ചക്കറിക്കുമെല്ലാം പൊട്ടാസ്യം അടങ്ങിയ വളങ്ങൾ നൽകാറുണ്ട്. 

കൂടാതെ, ഈ മൂലകം വരള്‍ച്ചയെ പ്രതിരോധിക്കാനും കീടങ്ങളെ പ്രതിരോധിച്ച് വളരാനുള്ള കഴിവ് നല്‍കാനും ധാരാളം വിളവ് ഉത്പാദിപ്പിക്കാനുമെല്ലാം സഹായിക്കുന്നു. എന്നാൽ പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ ചെടികൾക്ക് നല്‍കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ പ്രയോഗിക്കുന്നത് ഉചിതമായ സമയത്തായിരിക്കണം. കൃത്യമായ അളവില്‍ വളപ്രയോഗം നടത്തിയാല്‍ ഉത്പാദനവും മെച്ചപ്പെടും.

മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ചെടികളുടെ വളര്‍ച്ചാഘട്ടത്തില്‍ മറ്റുള്ള പോഷകങ്ങള്‍ താരതമ്യേന സ്ഥിരമായി നിലനില്‍ക്കുമ്പോള്‍ പൊട്ടാസ്യത്തിന്റെ അളവ് പെട്ടെന്ന് തന്നെ മാറാന്‍ സാധ്യതയുള്ളതാണ്. ഇത് മനസിലാക്കാനായി ഓരോ വര്‍ഷവും ഒരേ സമയത്ത് തന്നെ മണ്ണ് പരിശോധന നടത്തണം. മണ്ണിന്റെ സ്വഭാവം കൃത്യമായി മനസിലാക്കാനും എത്രത്തോളം പൊട്ടാസ്യം ആവശ്യമുണ്ടെന്ന് കണ്ടുപിടിക്കാനും ഇത് സഹായിക്കും.

കളിമണ്ണിലും പശിമരാശിയായ മണ്ണിലും പൊട്ടാസ്യം പ്രയോഗിച്ചാല്‍ കാര്യമായ പ്രയോജനം ലഭിക്കില്ല. കളിമണ്ണ് അടങ്ങിയ മണ്ണ് മറ്റുള്ള ഇനം മണ്ണുകളെ അപേക്ഷിച്ച് അല്‍പം കൂടി കാര്യക്ഷമമായി പൊട്ടാസ്യം നിലനിര്‍ത്തും. അതുകൊണ്ടു തന്നെ മണ്ണ് പരിശോധനയില്‍ താഴ്ന്ന അളവിലാണ് പൊട്ടാസ്യം കാണുന്നതെങ്കിലും വളപ്രയോഗം ആവശ്യമില്ല.

മണലിന് പൊട്ടാസ്യത്തെ നിലനിര്‍ത്താനുള്ള കഴിവ് വളരെ കുറവാണ്. ഇത്തരം മണ്ണിലേക്ക് വളപ്രയോഗം നടത്തുന്നത് ചെലവ് കൂടുതലുള്ളതും ഫലപ്രദമല്ലാത്തതുമായ കാര്യമാണ്.

നന്നായി ഉഴുത് മറിച്ച് ഒരുക്കിയ മണ്ണിലാണ് പൊട്ടാസ്യം ആഴത്തില്‍ ആഗിരണം ചെയ്യപ്പെടുന്നത്. പാകപ്പെടുത്താത്ത മണ്ണിലാണെങ്കില്‍ വളം പ്രയോഗിച്ചാല്‍ മേല്‍മണ്ണില്‍ മാത്രം തങ്ങിനില്‍ക്കുകയും 

മഴക്കാലമായാല്‍ ഒലിച്ച് പോയി കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കാനും ഇടയുണ്ട്.  

English Summary: Things to look out for when applying potassium to plants

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds