ഉയർന്ന അളവിലുള്ള കഫീൻ ഉപഭോഗം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും, ടൈപ്പ് 2 പ്രമേഹം, പ്രധാന ഹൃദയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരീരം ആവശ്യത്തിന് ഇൻസുലിൻ (ഹോർമോൺ) ഉത്പാദിപ്പിക്കാതിരിക്കുകയോ, അല്ലെങ്കിൽ അതിന്റെ ഉൽപാദനത്തെ ചെറുക്കുകയോ ചെയ്യുന്ന ഒരു ജീവിതശൈലി രോഗമാണ് ടൈപ്പ് 2 പ്രമേഹം.
BMJ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു കലോറി രഹിത ഘടകം കഫീനിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത് കൂടുതൽ കാപ്പി കുടിക്കുന്നതിനു ഒരിക്കലും ശുപാർശ ചെയ്യുന്നില്ല. രണ്ട് സാധാരണ ജീൻ വകഭേദങ്ങൾ കഫീൻ മെറ്റബോളിസത്തിന്റെ വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് ആത്യന്തികമായി കുറഞ്ഞ BMI, ശരീരത്തിലെ കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിദിനം 100mg കോഫി കുടിക്കുന്നത് വഴി പ്രതിദിനം 100 കലോറി വരെ വർദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ആളുകൾ പ്രതിദിനം കഴിക്കുന്ന ഓരോ കപ്പ് കാപ്പിയും, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 6% മായി കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിന് കാരണമായ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം സംരക്ഷിക്കാനുള്ള കാപ്പിയുടെ കഴിവാണ് ഇതിന് കാരണം.
കഫീന്റെ ഉയർന്ന ഉപഭോഗം കൊണ്ട് ശരീരഭാരം കുറയുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും, കലോറി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നടപടിയാകുകയും ചെയ്യുന്നതിനാൽ ഈ പഠനത്തെ ലോകം വളരെ ആശ്വാസത്തോടെയാണ് കാണുന്നത്. ഉയർന്ന അളവിലുള്ള കഫീൻ അമിതവണ്ണത്തിനുള്ള ചികിത്സയാണോ അല്ലയോ എന്നത് കൂടുതൽ ഗവേഷണത്തിന് ശേഷം മാത്രമേ ഉറപ്പിക്കാനാവു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Walnut: വാൽനട്ട് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ അറിയാം..