Updated on: 20 July, 2021 9:50 PM IST
കാൻസർ ചികിത്സ

ബയോപ്സിയും കാൻസർചികിത്സയും (cancer and biopsy)

കാൻസർ (Cancer) രോഗനിർണയം നടത്തുന്നതിനായിട്ടുള്ള ബയോപ്സി ടെസ്റ്റ് നിർത്തലാക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. രോഗികളും ബന്ധുക്കളും വ്യാപകമായി വഞ്ചിക്കപ്പെടുകയാണ്. രക്തത്തിലും ഫ്ളൂയിഡിലും അടക്കം ശരീരത്തിൽ വ്യാപിക്കാതിരിക്കാൻ വേണ്ടി ശരീരം തന്നെ ഒരു പ്രത്യേക സ്ഥലത്ത് കരുതി വെച്ചിരുന്ന വിഷക്കൂടിലാണ് സൂചി കുത്തിയിറക്കി ബയോപ്സി ടെസ്റ്റിനായുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്.

ഇങ്ങനെ സാമ്പിൾ ശേഖരിച്ചതിന് ശേഷം ഈ സൂചിക്കുഴി അടക്കുന്നതിനുള്ള വിദ്യ ഇതേവരെ കണ്ടു പിടിച്ചിട്ടില്ല. ഈ വിഷക്കൂട് പെട്ടെന്ന് സൂക്ഷ്മതയോടെ നീക്കം ചെയ്തില്ലെങ്കിൽ പ്രസ്തുത സൂചിക്കുഴിയിലൂടെ വിഷം പുറത്ത് വന്നു ശരീരത്തിൽ വ്യാപിപ്പിക്കാൻ തുടങ്ങും. പ്രായമുള്ളവർക്ക് സാവധാനമാണെങ്കിൽ യുവജനങ്ങളിൽ വളരെവേഗം വ്യാപിച്ചു മരണത്തിന് കീഴടങ്ങുന്നതാണ് കാണുന്നത്.

പെറ്റ് സ്കാൻ നടത്തി എവിടെയൊക്കെ വ്യാപിച്ചു എന്ന് പറയാറുണ്ട്. പിന്നീട് കീമോതെറാപ്പി റേഡിയേഷൻ ആന്തരിക അവയവങ്ങൾ ശസ്ത്രക്രിയ ചെയ്തു നീക്കൽ തുടങ്ങിയ ചികിത്സകൾ നടത്തി വരാറാണ് പതിവ്. എന്നാലും വിഷം പിന്നെയും വ്യാപിക്കും.തുടക്കത്തിൽ എടുത്ത പെറ്റ് സ്കാനിൽ കാണിച്ചതിനേക്കാൾ കൂടുതൽ ഭാഗത്ത് വ്യാപിച്ചതായി പിന്നീട് എടുക്കുന്ന സ്കാൻ റിപ്പോർട്ടിൽ കാണാൻ കഴിയും.

ഇത്തരത്തിൽ ബയോപ്സിയും കീമോയും സർജറിയും റേഡിയേഷൻ ഒക്കെ കഴിഞ്ഞു പെയ്ൻ & പാലിയേറ്റീവ് സെൻററുകളിലേക്ക് ശുപാർശ ചെയ്യുന്ന ചില രോഗികൾ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ശ്രീ. തങ്കച്ചൻ വൈദ്യരുടെയടുത്ത് ചികിത്സക്ക് വരാറുണ്ട്.

അസഹനീയമായ വേദന സഹിച്ചു ജീവിതത്തിൻെറ സകല പ്രതീക്ഷളും നഷ്ടപ്പെട്ട തകർന്ന മനസ്സുമായി വരുന്ന രോഗികൾക്ക് മരുന്ന് നൽകി ആശ്വാസം പകരാൻ ശ്രമിക്കുന്നതിനിടയിൽ അപൂർവ്വം ചിലർക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും രൂക്ഷമായ അവസ്ഥയിൽ വേദനകൊണ്ട് പുളയുന്നത് കണ്ടു നിൽക്കാൻ സാധിക്കാതെ വരുമ്പോൾ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കും.

ഒട്ടനവധി ആശുപത്രികൾ രോഗികൾക്ക് ആശ്വാസം പകരുന്ന നടപടികൾ ആണ് സ്വീകരിക്കുന്നത്. എന്നാൽ ചില സ്ഥാപനങ്ങൾ വീണ്ടും ടെസ്റ്റുകൾ നടത്തി അയ്യോ ഇതെന്താ കഥ രോഗം വല്ലാതെ കൂടിയല്ലോ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചല്ലോ എന്ന് പറഞ്ഞു രോഗിയേയും ബന്ധുക്കളെയും ഭയപ്പെടുത്തി അവർക്ക് വീണ്ടും ചികിത്സ നടത്തുന്ന രീതി നടന്നു വരികയാണ്. നേരത്തെ ഇനി ചികിത്സ ഇല്ല എന്ന് പറഞ്ഞു മടക്കിയ രോഗിയാണ് എന്ന കാര്യം പോലും ബന്ധുക്കളും ഡോക്ടർമാരും പരിഗണിക്കുന്നില്ല എന്നത് വേദനാജനകമാണ്. പിന്നീട് കീമോ സർജറി വെൻറിലേറ്റർ മരണത്തിലേക്ക് നയിക്കും.

ഞങ്ങൾ മാറില്ല എന്ന് പറഞ്ഞാൽ മറ്റാർക്കും മാറ്റാൻ അവകാശമില്ല എന്ന വാശി പോലെ ആണ് ഇത്തരക്കാർ. ഇതിൽ അറിഞ്ഞോ അറിയാതെയോ രോഗിയും ബന്ധുക്കളും പെട്ട് പോകുന്നു. ഇത്തരം ആശുപത്രികളുടേയും ഡോക്ടർമാരുടേയും നടപടികൾ തികച്ചും പൈശാചികവും ക്രൂരവുമാണ് എന്ന് പറയാതിരിക്കാൻ വയ്യ.

സ്പ്രെഡ് ആകുന്നത് വർദ്ധിക്കുന്നതിനെയാണ് ഇക്കൂട്ടർ രോഗം വർദ്ധിച്ചു എന്നൊക്കെ പറയുന്നത്. രോഗം മാറും എന്ന് പറഞ്ഞു ചികിത്സിക്കുന്നു എന്നതാണ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് മേൽ ചുമത്തുന്ന കുറ്റം.

രോഗം മാറുകയില്ല എന്ന് പറഞ്ഞാൽ രോഗിക്ക് ചികിത്സ ഫലിക്കുമോ? രോഗം മാറി വീണ്ടും ജീവിക്കാൻ സാധിക്കും എന്ന പ്രതീക്ഷയില്ലെങ്കിൽ രോഗിക്ക് ഭക്ഷണവും മരുന്നും കഴിക്കാൻ സാധിക്കുമോ ?

പിന്നെ എങ്ങനെ ചികിത്സിക്കും ? മരുന്നുകളും ഭക്ഷണവും കഴിച്ച് ശരീരത്തിൻെറ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചു കൊണ്ട് വരണം. ശാരീരികശേഷി കൂട്ടി പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ട് വരണം.
ബയോപ്സി ടെസ്റ്റിൻെറ ഫലമായി ശരീരമാസകലം പടർന്ന വിഷത്തെ പുറത്ത് കളയുന്നതിനുള്ള ശരീരത്തിൻെറ സ്വാഭാവികമായുള്ള ശക്തി ആർജ്ജിക്കണം.
ഇതാണ് നാട്ടുവൈദ്യം.

അവയവങ്ങൾ മുറിച്ചു മാറ്റി , കീമോതെറാപ്പിയിലൂടെ ഓജസ്സ് തകർത്തു, റേഡിയേഷൻ നടത്തി കരിച്ചെടുത്ത് അതിശോചനീയമായി മരണത്തിലേക്ക് നയിക്കലല്ല നാട്ടുവൈദ്യത്തിൻെറ രീതി. രോഗിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു കുടുംബമൊന്നടങ്കം സ്നേഹവും ഔഷധവും ആഹാരവും നൽകി ശുശ്രൂഷ നടത്തി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടക്കാനുള്ള കരുത്ത് നൽകാൻ നാട്ടുവൈദ്യത്തിന് കഴിയും എന്ന് തെളിയിക്കാൻ കഴിഞ്ഞ പതിമൂന്ന് വർഷത്തെ പ്രവർത്തനത്തിലൂടെ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് സാധിച്ചു എന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്.

ടി.ശ്രീനിവാസൻ,
ചെയർമാൻ,
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം,മുക്കാളി

English Summary: can Cancer can be removed through kemotherappi
Published on: 20 July 2021, 09:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now