Updated on: 10 April, 2021 6:28 PM IST
ഒരു പഠനത്തിൽ കണ്ടെത്തിയത് ചൂടാക്കി ഉപയോഗിക്കാൻ ഏറ്റവും ഉത്തമം വെളിച്ചെണ്ണ തന്നെയാണെന്നാണ്.

നാം ഭക്ഷണം ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന എണ്ണകൾ വീണ്ടും വീണ്ടും ചൂടാക്കേണ്ടി വരാറുണ്ട്. പക്ഷെ നമുക്ക് പേടിയാണ് അങ്ങനെ എണ്ണകൾ ചൂടാക്കി ഉപയോഗിക്കുമ്പോൾ കേടാകുമോ? അത് വല്ല അസുഖങ്ങൾക്കും കാരണമാകുമോ എന്നൊക്കെ ഭയപ്പെടുന്നവരാണ് .

പ്രത്യേകിച്ച് മലയാളികൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണയെക്കുറിച്ച് അത്തരം പരാതികൾ നിരവധി കേൾക്കാറുമുണ്ട്. അതുകൊണ്ടു പലപ്പോഴും വെളിച്ചെണ്ണ ഉപയോഗം കുറയ്ക്കാറുമുണ്ട്. വെളിച്ചെണ്ണ മാത്രമല്ല സൺഫ്ലവർ ഓയിൽ , കടുകെണ്ണ, തവിടെണ്ണ, സോയാബീൻ എണ്ണ അങ്ങനെ പലതരത്തിലുള്ള എണ്ണകൾ നാം ഉപയോഗിക്കാറുണ്ട്.

എന്നാൽ ഈയടുത്തുണ്ടായ ഒരു പഠനത്തിൽ കണ്ടെത്തിയത് ചൂടാക്കി ഉപയോഗിക്കാൻ ഏറ്റവും ഉത്തമം വെളിച്ചെണ്ണ തന്നെയാണെന്നാണ്. വെളിച്ചെണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിച്ചാൽ കുഴപ്പമില്ല എന്നാണ് കണ്ടെത്തൽ.
യഥാർത്ഥത്തിൽ ഒരെണ്ണയും നമ്മയുടെ ശരീരത്തിന് ഹാനികരമല്ല , എന്നാൽ ഇവ ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ചില രാസപ്രവർത്തനങ്ങളിലൂടെ അവയ്ക്കുണ്ടാകുന്ന ഘടന വ്യതിയാനങ്ങൾ അതിനെ വിഷമയമാക്കി മാറ്റുന്നതാണ് .

മാർക്കറ്റിൽ കിട്ടുന്ന അഞ്ചെണ്ണകളാണ് പഠനത്തിനായി തെരഞ്ഞെടുത്തതത്രേ! അങ്ങനെ അഞ്ചു തരത്തിലുള്ള എണ്ണകൾ ചൂടാക്കി പരീക്ഷണം നടത്തിയതിൽ നിന്നാണ് ഏതാണ് ചൂടാക്കി ഉപയോഗിക്കാൻ ഏറ്റവും നല്ല എണ്ണ എന്ന് കണ്ടെത്തിയത്. വെളിച്ചെണ്ണ, വിറിജിൻ ഒലിവ് ഓയിൽ,ബട്ടർ ഓയിൽ, ചോള ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയാണ് പരീക്ഷണം നടത്തിയത് .

ഈ അഞ്ച് എണ്ണകളും 10 ,20 , 30 മിനിറ്റുകളിൽ വെവ്വേറെ ചൂടാക്കി നോക്കി. ചൂടാക്കുമ്പോൾ ഏതെണ്ണയാണ് കൂടുതൽ മലിനമാകുന്നത് എന്ന് അറിയുക ആണ് ലക്‌ഷ്യം. ചൂടാക്കുമ്പോൾ കൂടുതൽ ഫ്രീ റാഡിക്കൽസ് ഉണ്ടാകുന്ന എണ്ണയാണ് കൂടുതൽ വിഷമയമാകുന്നത്. അവർ കണ്ടെത്തിയത് സൺഫ്ലവർ ഓയിൽ ആണ് ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ ഫ്രീ റാഡിക്കൽസ് ഉണ്ടാക്കുന്നതും അങ്ങനെ കൂടുതൽ വിഷമയമാകുന്നതും.

വെളിച്ചെണ്ണയിലാണ് ഏറ്റവും കുറവ് ഫ്രീ റാഡിക്കൽസ് ഉണ്ടാകുന്നത്. ചൂടക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഒരു കെമിക്കൽ ഉണ്ട്. ആൽഡിഹെയ്‌ഡ്‌ . ഈ ആൽഡിഹെയ്‌ഡ്‌ എത്ര ഉത്പാദിപ്പിക്കുന്നു അതാണ് വിഷമയമാകുന്നതിന്റെ അളവുകോലായി കണക്കാക്കുന്നത് .കൂടുതൽ ആൽഡിഹെയ്‌ഡ്‌ ഉണ്ടാക്കിയാൽ എണ്ണ കൂടുതൽ വിഷമയമായി എന്നാണർത്ഥം.

10 ,20 ,30 മിനിറ്റുകളിൽ ചൂടാക്കിയപ്പോളും വെളിച്ചെണ്ണയിൽ കുറഞ്ഞ അളവിൽ മാത്രമാണ് ആൽഡിഹെയ്‌ഡ്‌ ഉണ്ടായത്. അതായത് വെളിച്ചെണ്ണ ഒന്നോ രണ്ടോ മൂന്നോ തവണയിൽ ചൂടാക്കിയാലും കുഴപ്പമില്ല എന്ന് തന്നെയാണ് കണ്ടെത്തിയത് .ജേണൽ ഓഫ് ബയോളജിക്കൽ കെമിസ്ട്രി എന്ന ഗ്രൂപ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ .വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നവരെയും കേര കർഷകരെയും സന്തോഷിപ്പിക്കുന്ന ഒരുവാർത്ത തന്നെയാണിത് 

English Summary: Can coconut oil be reheated and used?
Published on: 10 April 2021, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now