Updated on: 15 November, 2022 8:06 PM IST
Can dates help you lose weight? Know more

ധാരാളം പോഷകങ്ങൾ അടങ്ങിയ ഈന്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്.  ഈന്തപ്പഴം മധുരമുള്ള ഡ്രൈ ഫ്രൂട്ടായതുകൊണ്ട് കഴിച്ചാല്‍ ശരീരഭാരം വർദ്ധിക്കുമോ എന്ന് പലർക്കും ഭയമുണ്ട്. 

ഈന്തപ്പഴം മിതമായി കഴിക്കുകയാണെങ്കിൽ തടി കുറയ്ക്കാം, കാരണം ഇതില്‍ മധുരവും കാര്‍ബോഹൈഡ്രേറ്റുമുണ്ടെങ്കിലും  ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഡയറ്റെറി ഫൈബര്‍. ഇത് വന്‍കുടല്‍ ഭക്ഷണം പെട്ടെന്ന് വലിച്ചെടുക്കുന്നത് തടയുന്നു. ഇതിനാല്‍ പെട്ടെന്ന് വിശപ്പു തോന്നില്ല. ഇതു പോലെ രക്തത്തില്‍ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയരുന്നത് തടയുന്നു.​

ഈന്തപ്പഴത്തില്‍ അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന വീക്കം അഥവാ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് അമിത വണ്ണം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, പ്രമേഹം, ലിവര്‍ പ്രശ്‌നം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇതെല്ലാം തടിയ്ക്കും കാരണമാകും.  അതിനാല്‍ തന്നെ ഈന്തപ്പഴം തടി കുറയ്ക്കാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖം തിളങ്ങാനും മുടി വളർത്താനും ഈന്തപ്പഴം മതി, ഇങ്ങനെ കഴിയ്ക്കുക 

ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പൊതുവേ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രോട്ടീനുകള്‍ പൊതുവേ ദഹിയ്ക്കുവാന്‍ സമയമെടുക്കും. ഇതിനാല്‍ വയര്‍ നിറഞ്ഞതായി തോന്നുന്നു. ഇവ മസില്‍ ആരോഗ്യത്തിനും നല്ലതാണ്.

ഈന്തപ്പഴത്തിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായകമാണ്. ഈ രീതിയിലും ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്, പ്രത്യേകിച്ചും ഫ്രഷ് ഈന്തപ്പഴം. ഇതില്‍ ആന്തോസയാനിനുകള്‍, ഫിനോളിക്‌സ്, കരാട്ടനോയ്ഡുകള്‍ എന്നിവയുണ്ട്. ഇതെല്ലാം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?

മധുരം പൊതുവേ തടി കൂട്ടുന്നു.  മധുരത്തിന് ആരോഗ്യകരമായി പകരം വയ്ക്കാവുന്ന ഒന്നാണിത്. ഭക്ഷണം കഴിച്ചാല്‍ അല്‍പം മധുരം വേണം എന്നുള്ളവര്‍ക്ക് ഒന്നോ രണ്ടോ ഈന്തപ്പഴം കഴിച്ചാല്‍ മതിയാകും. മധുരവും ആരോഗ്യവുമായി. എന്നാല്‍ തടി കുറയാന്‍ വേണ്ടി ഈന്തപ്പഴം കണക്കില്ലാതെ കഴിയ്ക്കരുതെന്നത് പ്രധാനമാണ്. ദിവസവും 5 ഈന്തപ്പഴത്തില്‍ കൂടുതല്‍ ആകരുത്. ഇത് അമിതമായി കഴിച്ചാല്‍ തടി കൂടുന്നതാകും ഫലം.  ശുദ്ധമായ ഈന്തപ്പഴം ഉപയോഗിയ്ക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Can dates help you lose weight? Know more
Published on: 15 November 2022, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now