Updated on: 19 February, 2021 4:20 PM IST
പ്രമേഹരോഗി

കരിമ്പു തിന്നുന്നവരിൽ പ്രമേഹം കാണാത്തതും പഞ്ചസാര തീനികൾ വേഗം പ്രമേഹരോഗികളായി മാറുന്നതും എന്തുകൊണ്ടാണ് ?

കരിമ്പിൽ നിന്ന് പഞ്ചസാര രക്തത്തിലേക്ക് പഞ്ചസാര സാവധാനത്തിൽ മാത്രമേ (കുറഞ്ഞ അളവിൽ ഗ്യൂക്കോസ്) എത്തുകയുള്ളു. പഞ്ചസാര തിരുന്നതു പോലെ കരിമ്പ് കഴിക്കാനാവില്ല. കരിമ്പ് കടിച്ച് തിന്നുകയാണെങ്കിൽ വളരെ സാവധാനത്തിൽ ഉമിനീരുമായി കലർന്ന് മാത്രമേ ഉള്ളിൽ എത്തുകയുളളു. ഏതാണ്ട് ഒന്നര കി.ഗ്രാം കരിമ്പ് (3 പൗണ്ട്-ഒരു പൗണ്ട് 0.454 കി.ഗ്രാം) കഴിച്ചാലേ 5 ഔൺസ് (1 ഔൺസ് 28 ഗ്രാം) പഞ്ചസാര ശരീരത്തിനു കിട്ടുകയുള്ളു.

5 ഔൺസിലേറെ പഞ്ചസാരയാണ് നാം ദിവസേന അകത്താക്കുന്നത്.
പഞ്ചസാരയിൽ ഗ്ലൂക്കോസിൻ്റെ രണ്ട് തന്മാത്രകൾ ചേർന്നാണിരിക്കുന്നത്. ഇവയെ വേഗം തന്നെ ഓരോ ഗ്ലൂക്കോസ് തന്മാത്രകളാക്കി മാറ്റാൻ ദഹനേന്ദ്രിയങ്ങൾക്ക് കഴിയുന്നു. അതിനാൽ പഞ്ചസാര കഴിച്ചാൽ ഉടൻ തന്നെ രക്തത്തിലേക്ക് ഗ്ലൂക്കോസ് എത്തും. എന്നാൽ ചോറിൽ ഗ്ലൂക്കോസിൻ്റ അനേകം തന്മാത്രകൾ ഒട്ടിയാണിരിക്കുന്നത്. ഇവയെ ഓരോന്നിനെയും ദഹനം വഴി ഓരോ ഗ്ലൂക്കോസ് തന്മാത്രകളാക്കി വേർപെടുത്താൻ കൂടുതൽ സമയം വേണം.

പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലുള്ള ഗ്ലൂക്കോസ് രക്തത്തിലെത്തണമെങ്കിൽ ചോറിനേക്കാൾ സമയം വേണ്ടിവരും. മറ്റനേകം പോഷകക്കാപ്പമാണ് ഇവയിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത്. ചെറുകുടലിൽ വച്ചാണ് ഇവയെ എല്ലാം വേർതിരിച്ചെടുക്കുന്നത്. സാവധാനത്തിൽ നടക്കുന്ന പ്രക്രിയ ആയതിനാൽ ഗ്ലൂക്കോസ് എത്തുന്നത് കുറഞ്ഞ അളവിലും പതുക്കെയുമായിരിക്കും.
പഴങ്ങളിലെ ഗ്ലൂക്കോസ് ഫ്രക്ടോസാണ്. Fruit എന്ന പേരു തന്നെ Fructose ആയതിനാലാണ്.
പഞ്ചസാരയിൽ സൂക്രോസ് (Sucrose) ഉള്ളതിനാലാണ് Suga‌r എന്നു പറയുന്നത്.

ഗ്ലൂക്കോസിനെ കോശങ്ങളിലെത്തിക്കുന്നത് രക്തമാണ്. ഇൻസുലിൻ കൂടി ഉണ്ടെങ്കിലേ കോശഭിത്തി ഗ്ലൂക്കോസിനെ കടത്തിവിടുകയുള്ളു. Cell metabolisam നടക്കണമെങ്കിൽ ഓക്സിജനും വേണം.
പ്രാണശക്തിയാണ് ഇതിൻ്റെയെല്ലാം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാങ്ർ ഹാൻസിലെ ബീറ്റ കോശങ്ങളാണ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നത്. ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സൂക്ഷിക്കാൻ ഗ്ലൂക്കഗോൺ എന്ന ഹോർമോണും ഉൽപ്പാദിപ്പിക്കുന്നു. ഐലറ്റ്സ് ഓഫ് ലാങ്ങ്ഹർ ഹാൻസിലെ തന്നെ ആൽഫ കോശങ്ങളാണ് ഇതിൻ്റെ ഉൽപ്പാദനം നടത്തുന്നത്.

നല്ല ഗ്ലൂക്കോസല്ല എന്ന് തോന്നിയാൽ പ്രാണശക്തി ഇൻസുലിൻ പുറപ്പെടുവിക്കേണ്ട എന്ന സന്ദേശം നൽകും. പഞ്ചസാരയുടെ അളവ് രക്തത്തിൽ വർദ്ധിക്കും. അത് മൂത്രത്തിൽ കൂടി പുറത്തു പോകും.
അപ്പോൾ ശരിക്കും പാൻക്രിയാസ് പ്രവർത്തനരഹിതമാകലോ നശിച്ചു പോകലോ അല്ല പ്രമേഹത്തിനു കാരണം.
നിങ്ങളുടെ പ്രാണശക്തി മോശം ഭക്ഷണത്തെ സ്വീകരിക്കാതിരിക്കാൻ നൽകുന്ന നിർദ്ദേശമാണ്.
അതു കൊണ്ടാണ് നല്ല ഭക്ഷണവും, കൃത്യമായ യോഗാസനങ്ങളും പരിശീലിക്കുന്നതോടെ പ്രമേഹം മാറുന്നത്.

എന്നാൽ മരുന്നുകൾ പ്രാണശക്തിക്കെതിരായി പ്രവർത്തിച്ച് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നു. അതു വഴി കോശങ്ങൾക്ക് മോശം ഗ്ലൂക്കോസിനെ സ്വീകരിക്കേണ്ടി വരുന്നു. ഫലത്തിൽ ഇത് കോശങ്ങളുടെ ക്ഷീണത്തിനു കാരണമാകുന്നു. ഏറ്റവും മൃദുവായ കണ്ണിലെ കോശങ്ങളെ ആദ്യം കേടാക്കുന്നു. ഡയബറ്റിക്ക് റെറ്റിനോപ്പതി എന്ന കണ്ണുകളെ ബാധിക്കുന്ന രോഗമായി ഇത് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് നാഡികളെ ബാധിച്ച് ഡയബറ്റിക് ന്യൂറോപ്പതി എന്ന രോഗമാകുന്നു. ക്രമേണ ഓരോ അവയവവും തകരുന്നു.

ഹ്യൂമൻ ഇൻസുലിൻ കൂടാതെ ജീവിക്കാനാവാത്ത വരുമ്പോഴും അവയവങ്ങൾ ഒന്നാെന്നായി തകരാറിലായിക്കൊണ്ടിരിക്കും.
മൂത്രത്തിൽ കൂടി പഞ്ചസാര പോയിത്തുടങ്ങിയാൽ പിന്നെ ഉപ്പിനെ പുറത്തു കളയാൻ ആവില്ല. ഒരേ സമയം പഞ്ചസാരയും ഉപ്പും പുറത്തു കളയാനാവില്ല.
ആയതിനാൽ പ്രമേഹരോഗിക്ക് രക്തസമ്മർദ്ദം കൂടുന്നു. പിന്നെ അതിനുള്ള ചികിത്സയായി.
അങ്ങനെ പ്രമേഹം രോഗങ്ങളുടെ GATE WAY ആയി മാറുന്നു.
എന്താണ് പരിഹാരം? നല്ല ഭക്ഷണവും, ശരിയായ വ്യായാമവും, ആസനപരിശീലനവും, കൃത്യമായ വിശ്രമവുമാണ് പരിഹാരം.

തയ്യാറാക്കിയത്
യോഗാചാര്യ ഡോ.സജീവ് പഞ്ച കൈലാസി
9961609128

English Summary: can diabetics patient can eat fruits ? it is a question
Published on: 19 February 2021, 04:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now